മണ്ണൂർ നോർത്ത് എ യു പി സ്ക്കൂൾ/അക്ഷരവൃക്ഷം/മാറുന്ന ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
മാറുന്ന ലോകം

വേഗത്തിൽ പായുന്ന ലോകത്ത് നാമിന്ന്
പലരും മറന്നിടും മനുഷ്യകുലം
ശാസ്ത്രവും വിവര സാങ്കേതികവിദ്യയും
അനുദിനം വളരുന്ന ലോകമിതല്ലോ
വിദ്യയും സമ്പത്തും അതിലും വളർന്നു
നാമിന്നു ആകാശം മുട്ടെ വളർന്നു
എന്നാൽ ശുചിത്വവും ആരോഗ്യകാര്യവും
മറന്നു പോകുന്ന രണ്ട് സുഹൃത്തുക്കളായി
ശുചിത്വം പ്രധാനം ജീവിതത്തിൽ
തിരക്കുകൾ എല്ലാം കഴിഞ്ഞു വരുന്ന നാം
വീടിന്റെ ഉമ്മറത്തെത്തുന്ന നേരത്ത്
വൃത്തിയാക്കീടണം കൈകാലുകൾ
അല്ലെങ്കിൽ വന്നീടും വിരുന്നുകാരെപ്പോലെ
കോറോണയെപ്പോലുള്ള വൈറസുകൾ
എല്ലാം കൊതിക്കുന്ന മനുഷ്യലോകം
കൊറോണക്കുള്ളിൽ അകപ്പെട്ടുപോയി
ആരോഗ്യത്തോടൊപ്പം ഭക്ഷണവും
മായം കലരാത്ത അടുക്കളയും
വ്യായാമം അതിലൂടെ ആരോഗ്യവും
മാരക രോഗത്തെ തോൽപ്പിക്കും നമ്മൾ
ആരോഗ്യമാണെന്നും വിജയിച്ചിടേണ്ടത്

</poem>
അനാമിക കെ
7 D മണ്ണ‍ൂർ നോർത്ത് എ യ‍ു പി സ്‍ക‍ൂൾ
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത