ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സ്കൗട്ട്&ഗൈഡ്സ്-17
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |

മത-രാഷ്ട്രീയ വേർതിരിവുകളില്ലാതെ ആഗോളാടിസ്ഥാനത്തിൽ ശക്തമായ വേരുകളുള്ള ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ് സ്കൗട്ട് ആൻഡ് ഗൈഡ് . വിദ്യാർത്ഥികളുടെ ആത്മീയ മാനസിക-ശാരീരിക വികാസമാണ് സ്കൗട്ട് പ്രസ്ഥാനം ലക്ഷ്യമാക്കുന്നത്. അഞ്ചുമുതൽ 12 വരെ ക്ലാസുകളിൽ സ്കൗട്ട് നിലവിലുണ്ട് രണ്ടായിരത്തിയേഴിൽ യുപി ഹൈസ്കൂൾ ക്ലാസുകളിലും 2017ൽ ഹയർ സെക്കൻഡറിയിലും ആരംഭിച്ചു .പരിശീലനം നേടിയ ഒരു സ്കൗട്ട് മാസ്റററും 3 ഗൈഡ്സ് ക്യാപ്ടൻമാരും ഈ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു.2012 ഡിസംബർ രണ്ടിന് സ്കൂളിൽ ഗൈഡ് യൂണിറ്റ് ആരംഭിച്ചു. 2015 ൽ 12 കുട്ടികളും 2016ൽ ഏഴ് കുട്ടികളും രാജ്യപുരസ്കാർ നേടി 2016 17 വർഷത്തെ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് ഗൈഡ് വിദ്യാർത്ഥിയായിരുന്നു. കുട്ടികളെ സേവന സന്നദ്ധരാവുക എന്നതാണ് guidance പ്രസ്ഥാനത്തിൻറെ മുഖ്യലക്ഷ്യം . കൂടാതെ മാനുഷിക മൂല്യങ്ങളെ കുറിച്ച് ബോധവാന്മാരാക്കുക ധൈര്യം വിനയം മര്യാദ സത്യസന്ധത മിതവ്യയശീലം അച്ചടക്കം, എന്നീ സ്വഭാവഗുണങ്ങൾ വളർത്തുകയും ലക്ഷ്യങ്ങളാണ്.ലഹരി വിരുദ്ധ ക്യാമ്പയിൻ പച്ചക്കറിത്തോട്ടം നിർമ്മാണം പ്ലാസ്റ്റിക് ഗ്രാമം തുടങ്ങിയവ യൂണിറ്റിലെ ഈ വർഷത്തെ പ്രവർത്തന പദ്ധതികളിൽ പെടുന്നു.
അദ്ധ്യാപകദിനം

ഈ വർഷത്തെ അദ്ധ്യാപകദിനം വിദ്യാരംഗം കലാ സാഹിത്യ വേദി, മലയാളം ക്ലബ്ബ്, JRC, സ്കൗട്ട് ,ഗൈഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് നടന്നത് . സ്സ്കൂൾ ലീഡർ മുഹമ്മദ് ഷിബിൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. അദ്ധ്യാപകൻ, എഴുത്തുകാരൻ,ഗായകൻ ,ദേശീയ അധ്യാപക അവാർഡ് ജേതാവ് എന്നീ നിലകളിൽ പ്രശസ്തനും, ഹെഡ്മാസ്റ്ററുമായ നിയാസ് ചോല , മുൻ ഹെഡ്മാസ്റ്ററും പ്രിൻസിപ്പാളുമായിരുന്ന നെൽസൺ ജോസഫ് സർ എന്നിവർ ആയിരുന്നു അദ്ധ്യാപകദിനത്തിലെ മുഖ്യാതിഥികൾ. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ നാസർ ചെറുവാടി അദ്ധ്യാപകദിനത്തിനെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. മുഖ്യാതിഥികൾ അവരവരുടെ അദ്ധ്യാപക ജിവിതാനുഭവങ്ങൾ കുട്ടികളുമായി പങ്കുവച്ചു. ചടങ്ങിൽ ക്ലാസ് ലീഡർമാരുടെ നേതൃത്വത്തിൽ മുഴുവൻ അധ്യാപകരെയും പൊന്നാട അണിയിച്ച് ആദരിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ സുഹറ PC, ജോയിൻറ് കൺവീനർ റിജുല CP, സ്റ്റുഡൻറ് കൺവീനർ ഷഹനാ കെ എം(10 A),സ്റ്റുഡൻറ് ജോയിൻറ് കൺവീനർ ഷാബിദലി എം (10 D) JRC കൺവീനർ അബൂബക്കർ, സ്കൗട്ട് ക്യാപ്റ്റൻ പ്രിൻസ് ടിസി ,ഗൈഡ് ക്യാപ്റ്റൻ ശരീഫ N, ഷാക്കിറ PKഎന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ദ്വി ദിന സ്കൗട്ട് ഗൈഡ് ക്യാമ്പ്
2018 -19 അധ്യായന വർഷത്തെ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് തല ദ്വിദിന ക്യാമ്പ് ഡിസംബർ 7 8 തീയതികളിൽ ആയി സ്കൂളിൽ നടന്നു.രാവിലെ 8 30ന് ഫ്ലാഗ് സെറിമണിയോടു കൂടിയാണ് ക്യാമ്പിന് തുടക്കം കുറിച്ചത് തുടർന്ന് നടന്ന ഉദ്ഘാടനച്ചടങ്ങിൽ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ് ബീന ടീച്ചർ സ്വാഗതം പറഞ്ഞു .സ്കൗട്ട് മാസ്റ്റർ ശ്രീ പ്രിൻസ് ടിസിഅധ്യക്ഷത വഹിച്ച ചടങ്ങിൽ ഹയർസെക്കണ്ടറി പ്രിൻസിപ്പൽ ജനാബ് നാസർ ചെറുവാടി ഉദ്ഘാടനകർമ്മം നിർവഹിച്ചു.ഗൈഡ് ക്യാപ്റ്റൻമാരായ ശരീഫ ടീച്ചർ ഷാക്കിറ ടീച്ചർ എൻഎസ്എസ് കൺവീനർ ശ്രീ സുബിൻ എന്നിവർ ആശംസകളർപ്പിച്ചു ഹയർസെക്കൻഡറി സ്കൗട്ട് മാസ്റ്റർ ജമാൽ സാർ നന്ദി പ്രകാശനം നടത്തി
സ്കൗട്ട് ഗൈഡ് വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം അവരുടെ ഓർമ്മകളിലെന്നും വർണ്ണച്ചിറകുകൾ വിടർത്തുന്ന 2 ദിനങ്ങളായിരുന്നു അത്.ഏഴാം തീയതി ഉച്ചക്കുശേഷം ക്യാമ്പിനെ പ്രധാന ആകർഷണങ്ങളിലൊന്നായ ഹൈക്ക് നടത്തി . രാത്രി ക്യാമ്പ് ഫയറിൽ കുട്ടികളുടെ വിവിധ വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി. 10 മണിയോടെ ക്യാമ്പിന്റെ ആദ്യ ദിനത്തിന് സമാപനമായി. രാവിലെ കൃത്യം 5 30ന് തന്നെ ക്യാമ്പ് ഉണർന്നു ആറുമണിക്ക് ബിപി എക്സൈസോടുകൂടി പരിപാടികൾക്ക് തുടക്കമായി. ഏഴുമണിയോടെ സർവ്വമത പ്രാർത്ഥന ആരംഭിച്ചു എട്ടുമണിക്ക് പ്രഭാതഭക്ഷണം നൽകി. കൃത്യം 8 30 ന് തന്നെ ഫ്ലാഗ് സെറിമണി നടന്നു. രാജേഷ് സാറും രമ ടീച്ചറും ആയിരുന്നു വിവിധ സെഷനുകൾക്ക് നേതൃത്വം നൽകിയത് .ആട്ടവും പാട്ടവും പഠനവുമായി രണ്ടു ദിനങ്ങൾ പിന്നിട്ടത് അറിഞ്ഞതേയില്ല .വൈകുന്നേരം 3 30ന് സമാപന പരിപാടികൾ ആരംഭിച്ചു , ഫ്ലാഗ് ലോവറിങോടുകൂടി ക്യാമ്പിന് സമാപനമായി. സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് ഇൻചാർജ് അധ്യാപകരായ പ്രിൻസ് സർ,ജമാൽ സർ ഷെരീഫടീച്ചർ, ഷാക്കിറ ടീച്ചർ എന്നിവർക്ക് പുറമേ അബൂബക്കർ സർ നവാസ് സർ സലീം സർ ഗീത ടീച്ചർ എന്നിവർ ക്യാമ്പിലെ നിറസാന്നിധ്യമായിരുന്നു.






