ഉള്ളടക്കത്തിലേക്ക് പോവുക

പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float
19075-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്19075
യൂണിറ്റ് നമ്പർLK/19075
അംഗങ്ങളുടെ എണ്ണം163
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1തനുജ എൻ.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ആനന്ദ് മോഹൻ.സി
അവസാനം തിരുത്തിയത്
15-07-2025Pkmmhssedarikode


ഡിജിറ്റൽ മാഗസിൻ 2019
ഡിജിറ്റൽ മാഗസിൻ 2020



കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം

ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ്

ലിറ്റിൽ കൈറ്റ്സ് കേരള സർക്കാർ വിദ്യാർത്ഥികളിൽ ഐ.ടി അവബോധം വളർത്തുന്നതിനായി രൂപം നൽകിയ ക്ലബാണ്. കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ, പ്രോഗ്രാമിംഗ്,റോബോട്ടിക്സ് , ഇലക്ട്രോണിക്സ്, മാഗസിൻ നിർമ്മാണം, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം.


പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട് സ്‍ക്കൂളിൽ എട്ടാം ക്ലാസിൽ രണ്ട് ബാച്ചും ഒമ്പതാം ക്ലാസിലും രണ്ട് ബാച്ചും പത്താം ക്ലാസിലും രണ്ട് ബാച്ചും ആയി ആറ് ബാച്ചുകൾ ഉണ്ട്. ഈ വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി നാല് അധ്യാപകർ കൈറ്റ് മാസ്റ്ററും കൈറ്റ് മിസ്ട്രസും ആയി പ്രവർത്തിക്കുന്നു. എട്ടാം ക്ലാസിൽ വിദ്യാർത്ഥികൾ ക്ലബിൽ അംഗത്വമെടുക്കുകയും എട്ടാം ക്ലാസിലും ഒമ്പതാം ക്ലാസിലുമായി 32 ക്ലാസുകൾ ആയി അവർക്ക് പരിശീലനം ലഭിക്കുകയും ചെയ്യുന്നു. പത്താം ക്ലാസിൽ 2 അസൈൻമെന്റ് സമർപ്പിക്കുന്നതോടെ അവരുടെ പ്രവർത്തനങ്ങൾ അവസാനിക്കുന്നു. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ‍വെയർ, ഇലക്ട്രോണിക്സ് എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്.

വിവര വിനിമയ സാങ്കേതിക രംഗത്തു കുട്ടികൾ പ്രകടിപ്പിക്കുന്ന താൽപര്യത്തെ പരിപോഷിപ്പിക്കാനും ഈ സങ്കേതങ്ങൾ ആഴത്തിൽ സ്വായത്തമാക്കാനുളള സാഹചര്യമൊരുക്കാനും അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ ഉപയോഗത്തിനും പരിപാലനത്തിനും കുട്ടികളെ സജ്ജമാക്കാനും കേരള വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ കുട്ടികളെ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തെര‍ഞ്ഞെടുത്തു. ആദ്യ ബാച്ചിനെ നയിക്കാൻ കൈറ്റ് മാസ്റ്ററായി ആനന്ദ് മോഹൻ.സി സാറിനെയും കൈറ്റ് മിസ്ട്രസ്സായി തനുജ ടീച്ചറെയും ചുമതലപ്പെടുത്തി. രണ്ടാം ബാച്ചിനെ നയിക്കാൻ കൈറ്റ് മാസ്റ്ററായി ഷഫീൽ സാറിനെയും കൈറ്റ് മിസ്ട്രസ്സായി ജസീറ ടീച്ചറെയും ചുമതലപ്പെടുത്തി.

കൈറ്റ് മാസ്റ്റർ / മിസ്‌ട്രസ്

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ