LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
14-07-2025Pkmmhssedarikode

അംഗങ്ങൾ

2 ബാച്ചുകളിലായി 84 കുട്ടികളെ ലിറ്റിൽ കൈറ്റ്സിൽ ചേർത്തു.

പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയുടെ മോഡൽ പരീക്ഷ

പി കെ എം എം എച്ച് എസ് എസ് എടരിക്കോടിൽ 2025 ജൂൺ 24 ന് ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയുടെ മോഡൽ പരീക്ഷ ഉച്ച വരെ നടത്തി. മോഡൽ പരീക്ഷ നടത്താനുള്ള സോഫ്ട്‌വെയർ 2025 ജൂൺ 23 തിങ്കളാഴ്ച മൂന്ന് ലാബിലെ 60 ലാപ്ടോപ്പ് കളിൽ ഇൻസ്റ്റാൾ ചെയ്തു. പരീക്ഷക്ക് വേണ്ടി വന്ന കുട്ടികൾക്ക് സ്മാർട്ട് റൂമിൽ സോഫ്ട്‌വെയർ ഡെമോ ഷഹീൽ സാർ നടത്തി. 3 ലാബുകളിൽ ഇൻവിജിലേറ്റേഴ്സ് ആയി തനൂജ ടീച്ചർ, ജസീറ ടീച്ചർ, ഷഹീൽ , ആനന്ദ് എന്നിവർ ഹെൽപ്പ് ചെയ്തു. പരീക്ഷക്ക് 427 പേര് ആണ് രജിസ്റ്റർ ചെയ്തത്. അതിൽ ഏകദേശം 410 പേര് പങ്കെടുത്തു. രാവിലെ 10.15 തുടങ്ങിയ മോഡൽ അഭിരുചി പരീക്ഷ 12.30 ന് തീർന്നു.

 
പി കെ എം എം എച്ച് എസ് എസ് എടരിക്കോട്
 
പി കെ എം എം എച്ച് എസ് എസ് എടരിക്കോട്
 
പി കെ എം എം എച്ച് എസ് എസ് എടരിക്കോട്
 
പി കെ എം എം എച്ച് എസ് എസ് എടരിക്കോട്

.


ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - 2025

2025 ജൂൺ 25

പി കെ എം എം എച്ച് എസ് എസ് എടരിക്കോടിൽ 2025 ജൂൺ 25 ന് ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ ഉച്ചക്ക് 2.30 വരെ നടത്തി. പരീക്ഷ നടത്താനുള്ള സോഫ്ട്‌വെയർ 2025 ജൂൺ 24 ചൊവ്വാഴ്‌ച മൂന്ന് ലാബിലെ 75 ലാപ്ടോപ്പ് കളിൽ ഇൻസ്റ്റാൾ ചെയ്തു. പരീക്ഷക്ക് വേണ്ടി വന്ന കുട്ടികൾക്ക് ലാബ് റൂമിൽ ഷഹീൽ സാർ ന്റെ നേത്യത്വത്തിൽ വിദ്യാർത്ഥികളെ ക്രമപ്രകാരം ഒപ്പ് ഇടിക്കുകയും ഓരോ ലാപ്ടോപ്പിൽ പരീക്ഷനടത്തുകയും ചെയ്തു. 3 ലാബുകളിൽ ഇൻവിജിലേറ്റേഴ്സ് ആയി തനൂജ ടീച്ചർ, ജസീറ ടീച്ചർ, ഷഹീൽ , ആനന്ദ് മോഹൻ സാർ, കാവ്യ ടീച്ചർ, ഷമീന ടീച്ചർ, ഉണ്ണിമായ ടീച്ചർ എന്നിവർ ഹെൽപ്പ് ചെയ്തു. പരീക്ഷക്ക് 427 പേര് ആണ് രജിസ്റ്റർ ചെയ്തത്. അതിൽ 371 പേര് പരീക്ഷയിൽ പങ്കെടുത്തു. രാവിലെ 9.45 ന് തുടങ്ങിയ അഭിരുചി പരീക്ഷ 2.30 ന് തീർന്നു. ശേഷം 74 സെർവർ ലാപ്ടോപ്പ്കളിൽ നിന്നും ഫയൽസ് എടുക്കുകയും അപ്‍ലോഡ് ചെയ്യുകയും ചെയ്‍തു.

 
പി കെ എം എം എച്ച് എസ് എസ് എടരിക്കോട്
 
പി കെ എം എം എച്ച് എസ് എസ് എടരിക്കോട്
 
പി കെ എം എം എച്ച് എസ് എസ് എടരിക്കോട് - എം ടി സന്ദർശിക്കുന്നു
 
പി കെ എം എം എച്ച് എസ് എസ് എടരിക്കോട് - എം ടി സന്ദർശിക്കുന്നു