തഅ്‍ ലീമുൽ ഇസ്ലാം ഓർഫനേജ് ഹൈസ്കൂൾ പരപ്പനങ്ങാടി/അക്ഷരവൃക്ഷം/ഒരപേക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരപേക്ഷ

മൂക്കിനെ
കുത്തി കീറും വിധമുള്ള
മരുന്നിന്റെ രൂക്ഷ ഗന്ധം
വാനിൽ
തളം കെട്ടി നിൽക്കുന്ന നേരം
ഒരിറ്റു ശ്വാസത്തിനായി
കുരച്ചു കൊണ്ട് കെഞ്ചുന്ന
ഉറ്റവർക്കൊന്ന്
തലോടാൻ പോലുമാവാത്ത
 കൊറോണ തൻ ഇരകൾ.

സാമൂഹ്യ അകലത്തിനായ്
ആസ്പത്രി വരാന്തയിലിരുന്ന്
ഡോക്ടർ മാരും
വെയിലേറ്റു പുളയുന്ന റോഡിലിരുന്ന്
 ഏമാന്മാരും
അപേക്ഷിക്കുകയാണ്,

സുരക്ഷക്ക് വേണ്ടിയെങ്കിലും
കൂരയിലിരുന്ന്
രാഷ്ട്രീയം പറഞ്
 കുരച്ചു ചാടുന്ന ചില മർത്യരുണ്ട്.
അവർക്കായ്
വെറുത്തു കല്ലായ മനസിനുടമ
ഒരപേക്ഷ സമർപ്പിക്കുകയാണ്
അതിജീവനത്തിന്ന് വേണ്ടിയെങ്കിലും
 കൈ കോർത്തുകൂടെയെന്ന്....
                   
 

ലുബ്‌ന ഷിറി കെ പി
10 B തഅ്‍ ലീമുൽ ഇസ്ലാം ഓർഫനേജ് ഹൈസ്കൂൾ പരപ്പനങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത