ജി യു പി എസ് കാർത്തികപ്പള്ളി/അക്ഷരവൃക്ഷം/ തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്

ഞാൻ വിശപ്പനുഭവിച്ചു,
അറിവിന്നു വേണ്ടി മാത്രം!
അറിവിന്നുറവിടമെവിടെയെന്നുള്ള
ചിന്തയെൻ മനസ്സിനെ ചുട്ടുനീറ്റി.

ഉത്തരം തേടി ഞാൻ യാത്രയായി
കള്ളിമുൾ മേടുകൾ തട്ടിമാറ്റി;
മലകൾ,നിരത്തുകൾ,വൻമരങ്ങൾ
തടസ്സങ്ങളെല്ലാം വകഞ്ഞുമാറ്റി.

പ്രകൃതി മനോഹര ദൃശ്യങ്ങൾ കണ്ട്; ഞാ-
നാവഴിയീവഴിയൊട്ടലഞ്ഞു.
ബുദ്ധനെ സൃഷ്ടിച്ച ബോധിമരത്തിന്റെ
ചോട്ടിലിരുന്നപ്പോൾ ഞാനറിഞ്ഞു;
അലയുന്നതെന്തിന്, ഇവ്വിധം ഞാൻ?
നാം വസിക്കും ഭൂമിയല്ലോ അത്!

 

ഹൃഷികേശ് നമ്പൂതിരി വി
7 എ ഗവ.യു.പി.എസ്, കാർത്തികപ്പള്ളി
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത