ഞാൻ വിശപ്പനുഭവിച്ചു,
അറിവിന്നു വേണ്ടി മാത്രം!
അറിവിന്നുറവിടമെവിടെയെന്നുള്ള
ചിന്തയെൻ മനസ്സിനെ ചുട്ടുനീറ്റി.
ഉത്തരം തേടി ഞാൻ യാത്രയായി
കള്ളിമുൾ മേടുകൾ തട്ടിമാറ്റി;
മലകൾ,നിരത്തുകൾ,വൻമരങ്ങൾ
തടസ്സങ്ങളെല്ലാം വകഞ്ഞുമാറ്റി.
പ്രകൃതി മനോഹര ദൃശ്യങ്ങൾ കണ്ട്; ഞാ-
നാവഴിയീവഴിയൊട്ടലഞ്ഞു.
ബുദ്ധനെ സൃഷ്ടിച്ച ബോധിമരത്തിന്റെ
ചോട്ടിലിരുന്നപ്പോൾ ഞാനറിഞ്ഞു;
അലയുന്നതെന്തിന്, ഇവ്വിധം ഞാൻ?
നാം വസിക്കും ഭൂമിയല്ലോ അത്!