ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/അക്ഷരവൃക്ഷം/ കുറുമ്പില്ലാക്കറുമ്പൻ

Schoolwiki സംരംഭത്തിൽ നിന്ന്
കുറുമ്പില്ലാക്കറുമ്പൻ

അപ്പുവിന്റെ വീട്ടിൽ മൂന്ന് പൂച്ചക്കുട്ടികൾ ഉണ്ട്.ഒന്നു കറുത്തിട്ടും മറ്റു രണ്ടു പേർ വെളുത്തിട്ടും. വെളുമ്പൻ മാർ കറുമ്പ നെ കൂട്ടത്തിൽ കൂട്ടില്ല. കളിക്കാൻ കൂട്ടില്ല. ഉറങ്ങാൻപോലും കറുമ്പ നെ കൂട്ടില്ല.പാവം കറുമ്പൻ അവന് എല്ലാവരെയും ഇഷ്ടമാണ്.

      അങ്ങനെയിരിക്കെ ഒരു ദിവസം പാണ്ടൻ നായ ഇരുട്ടിൽ പമ്മി പമ്മി വന്നു പൂച്ചക്കുട്ടികളെ പിടിക്കാൻ തക്കം നോക്കിയിരുന്നു. ഇതെല്ലാം കറുമ്പൻ കാണുന്നുണ്ടായിരുന്നു.കൂട്ടുകാരെ പിടിക്കാൻ തക്കം നോക്കിയിരിക്കുന്ന പാണ്ടൻ നായയെ കണ്ടതും കറുമ്പൻ ഒച്ചയുണ്ടാക്കി പാണ്ടന്റെ നേരെ ഒറ്റച്ചാട്ടം.ഒച്ചകേട്ട് മറ്റുള്ളവർ ഉണർന്നപ്പോഴേക്കും പാണ്ടൻ ഓടിപ്പോയി. ഹോ കറുമ്പൻ ഇല്ലായിരുന്നെങ്കിൽ നമ്മുടെ കഥ കഴിഞ്ഞേനെ. പൂച്ചക്കുട്ടികൾ കറുമ്പ നെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു.പിന്നീടൊരിക്കലും അവർ കറുമ്പ നെ മാറ്റി നിർത്തിയിട്ടേ ഇല്ല.
അദ്വൈത്.ഇ
4.B ജിയുപിഎസ് പടിഞ്ഞാറ്റുംമുറി
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ




 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 13/ 01/ 2022 >> രചനാവിഭാഗം - കഥ