ജി.എൽ.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/ പൊലിയുന്നതെത്ര

Schoolwiki സംരംഭത്തിൽ നിന്ന്
പൊലിയുന്നതെത്ര

വൈറസിൻ പിടിയിലകപ്പെട്ടു നിത്യവും
പാരിൽ പൊളിയുന്നതെത്ര ജീവൻ
മാറോടണച്ചു നാം നേടിയ സ്വപ്‌നങ്ങൾ
പാഴായി പോവുന്നതത്രേ വേഗം
നാടിന്റെ ദുർവിധിദേവിധമായല്ലോ
ഇനിയൊരു മോചനമില്ലേ പാരിൽ
എല്ലാം അറിഞ്ഞിട്ടും ഒന്നും അറിഞ്ഞില്ലാ
ഭാവം നടിക്കുന്ന സോദരേ
എല്ലാം ഓർമ്മതൻ മക്കളല്ലേ
നമുക്കൊന്നിച്ചു നിൽക്കാം ഇനിയുള്ള നാൾ
നല്ലൊരു നാളെ വിദൂരമല്ലന്നോർക്ക്
ഒന്നിച്ചു പൊരുതാം ഇനിയുള്ള നാൾ.

 

നക്ഷത്ര. എം. പി
5. ഡി ജി.എൽ.പി.സ്‍കൂൾ കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത