വൈറസിൻ പിടിയിലകപ്പെട്ടു നിത്യവും
പാരിൽ പൊളിയുന്നതെത്ര ജീവൻ
മാറോടണച്ചു നാം നേടിയ സ്വപ്‌നങ്ങൾ
പാഴായി പോവുന്നതത്രേ വേഗം
നാടിന്റെ ദുർവിധിദേവിധമായല്ലോ
ഇനിയൊരു മോചനമില്ലേ പാരിൽ
എല്ലാം അറിഞ്ഞിട്ടും ഒന്നും അറിഞ്ഞില്ലാ
ഭാവം നടിക്കുന്ന സോദരേ
എല്ലാം ഓർമ്മതൻ മക്കളല്ലേ
നമുക്കൊന്നിച്ചു നിൽക്കാം ഇനിയുള്ള നാൾ
നല്ലൊരു നാളെ വിദൂരമല്ലന്നോർക്ക്
ഒന്നിച്ചു പൊരുതാം ഇനിയുള്ള നാൾ.