ജി.എച്ച്.എസ്.എസ്. ആലംപാടി/ലിറ്റിൽകൈറ്റ്സ്/2024-27

| .11022-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | .11022 |
| യൂണിറ്റ് നമ്പർ | . |
| അംഗങ്ങളുടെ എണ്ണം | .27 |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
| ഉപജില്ല | കാസറഗോഡ് |
| ലീഡർ | .Ayshath |
| ഡെപ്യൂട്ടി ലീഡർ | .Aysha rumaiba A B |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | .Abdul hakkim kk |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | .sindu v |
| അവസാനം തിരുത്തിയത് | |
| 15-03-2026 | 11022 |
പ്രവർത്തനങ്ങൾ

സ്കൂൾ പാർലമെന്റ് ഇലക്ഷൻ
GHSS ആലംപാടിയിലെ ഈ വർഷത്തെ സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ ആഗസ്റ്റ് 14 തിയ്യതി നടന്നു. വോട്ടിങ് മെഷീൻ എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് ഇക്ഷൻ നടന്നത് ഇതിൽപ്രിസൈഡിംഗ് ഓഫീസർമാരായി ഇലക്ഷൻ നിയന്ത്രിച്ചത് അതാത് ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്. സോഷ്യൽ സയൻസ് അദ്ധ്യാപകൻ ശ്രീ റോമിയോ മാസ്റ്റർ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്ന വിധം കൃത്യമായി കുട്ടികൾക്ക് നല്കി.

ക്യാമ്പ് ഉദഘാടനം
2024 -27 ബാച്ചിലെ ലിറ്റിൽ കൈറ്റ് സ് കുട്ടികൾക്കുള്ള സ്ക്കൂൾ തല ക്യാമ്പിന്റെ ഒന്നാ ഘട്ടം വെക്കേഷൻ ക്യാമ്പായി 27/5/25(ചൊവ്വാഴ്ച) സ്ക്കൂളിൽ ലാബിൽവച്ച് നടന്നു ക്യാമ്പിന്റെ ഉദ്ഘാടനം HM in charge ശ്രീമതി ഷീജ ടീച്ചർ നിർവഹിച്ചു. ഇട നീർ സ്വാമിജീസ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ LK മാസ്റ്ററായ നെൽസൺ ഡിസൂസ മാഷാണ് ക്യാമ്പ് നയിച്ചത്. രാവിലെ 9.30 മുതൽ 4 മണി വരെയായിരുന്നു. ക്യാമ്പ്

റീൽസ് നിർമ്മാണം വീഡിയോ നിർമ്മാണം തുടങ്ങിയ മേഖലകളിൽ വളരെ ഭംഗിയായും രസകരമായും മാഷ് ക്ലാസ് കൈകാര്യം ചെയ്തു. കൈറ്റ് മിസ്ട്രസ് സിന്ധു ടീച്ചർ ക്യാമ്പിനാവശ്യമായ സഹായങ്ങളെല്ലാം നൽകി. ഗ്രൂപ്പുകളായി തിരിച്ചാണ് ക്ലാസ് നല്കിയത്. രസകരമായ ഒരു ക്വിസ്പ്രോഗ്രാമിലൂടെയായിരുന്നു ഓരോ ബാച്ചിനും പേരുകൾ നല്കിയത്. കഴികൾക്ക് പരിചിതമായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമികളുടെ പേരു കളാണ് ഗ്രൂപ്പിന് നൽകിയത്. ഇത് കുട്ടികളിൽ ഒന്നുകൂടി ആവേശ മുയർത്തി. സ്ക്കൂൾ തുറന്നുള്ള തുടർ പ്രവർത്തനങ്ങൾക്കായി ഒരോ ഗ്രൂപ്പിനും ഒരോ അസൈമെൻറുകൾ നൽകി. പ്രവേശനോത്സവം, ലോകപരിസ്ഥിതി ദിനം, എട്ടാംക്ലാസിന്റെ അഭിരുചി പരീക്ഷ എന്നിവയുടെ പ്രമോ - വീഡിയോ ആയിരുന്നു തുടർ പ്രവർത്തനങ്ങൾ ആയി നല്കിയത് ബാച്ച് ലീഡർ ഹന സാലിയ ക്ലാസിന്റെ റീവ്യൂ അവതരിപ്പിക്കുകയും എല്ലാ വർക്കും നന്ദി പറയുകയും ചെയ്തു.
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 15-03-2026 | 11022 |

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾ തല ക്യാമ്പ് ലിറ്റിൽ കൈറ്റ്സിന്റെ 2024-27 ബാച്ചിന്റെ സ്ക്കൂൾ തല ക്യാമ്പ് രണ്ടാ ഘട്ടം നവംബർ ഒന്നാം തീയതി നടന്നു സ്ക്കൂൾ ഹെഡ് മാസ്റ്റർ ഇ ചാർജ് ശ്രീ അബ്ദുൾ ഹക്കിം സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബോവിക്കാനം BARHSS ലെ ഗണിത അധ്യാപകനും കൈറ്റ് മെന്ററുമായ ശ്രീനന്ദകിഷോർ മാഷാണ് ക്യാമ്പ് നയിച്ചത്. ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ വിഷയങ്ങളിലാണ് കുട്ടികൾക്ക് പരിശീലനം നല്കിയത്. കൈറ്റ് ബാച്ച് ലീഡർ ത്വാഹിറ നന്ദി പറഞ്ഞു. 9.30 മുതൽ 4.30 വരെയായിരുന്നു ക്യാമ്പ് കുട്ടികൾ വളരെ ഉത്സാഹത്തോടെ ക്യാമ്പിൽ പങ്കെടുത്തു.
സർവ്വം AI മയം

സംസ്ഥാന ഗവൺമെന്റും കൈറ്റും ചേർന്ന് നടയിലാക്കുന്ന ഒരു ബോധവല്കരണ പരിപാടിയാണ് സർവ്വംAI മയം.സ്ക്കൂൾ തലത്തിൽ ഇത് നടപ്പിലാകുന്നത് സ്ക്കൂൾ IT ക്ലബ്ബായ ലിറ്റിൽ കൈറ്റസ് ആണ്. ഇതിന്റെ ഭാഗമായി ജി.എച്ച്.എസ് എസ് ആലംപാടിയിലെ ലിറ്റിൽ കൈറ്റ് സ് 27/2/26 വെള്ളിഴായ്ച രക്ഷിതാക്കൾക്കായി AI യുടെ ഒരു പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പുത്തൻ സങ്കേതിക വിദ്യാ യായ A I യുടെ സാധ്യതകൾ രക്ഷിതാക്കൾക്ക് പകർന്നു നല്കുക എന്ന ലക്ഷ്യത്തോടെ, പരിശീലനം ലഭിച്ച 2024-27 ബാച്ചിലെ കുട്ടികളാണ് RP മാരായി ക്ലാസ് നയിച്ചത്. ക്ലാസിന്റെ ഉദ്ഘാടനം സ്ക്കൂൾ പിടി എ പ്രസിഡന്റ് ശ്രീ അബൂബക്കർ നിർവഹിച്ചു. സ്ക്കൂൾ HM in charge ശ്രീ അബ്ദുൾ ഹക്കിം മാസ്റ്റർ, സീനിയർ അസിസ് റ്റന്റ് അഞ്ജലി ടീച്ചർ. കൈറ്റ് മെന്റർ സിന്ധു ടീച്ചർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അദ്യ ഘട്ട പരിശീലനത്തിൽ 36 രക്ഷിതാക്കൾ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശീലനം തുടരുന്നതാണ്. രക്ഷിതാക്കൾ വളരെ ആവേശത്തോടെ ക്ലാസിൽ പങ്കെടുത്തത്. ക്ലാസ് മൊഡ്യൂളിന്റെ അവ അവസാനം ലഭ്യമാക്കിയിരിക്കുന്ന ക്യു ആർ കോഡ് ഉപയോഗിച്ച് രക്ഷിതാക്കൾ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി

മികവുത്സവം
2026
ആലംപാടി ഗവ. ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ റൊബോട്ടിക് ഫെസ്റ്റ് മികവുത്സവവും രക്ഷിതാക്കൾക്കുള്ള Al പരിശീലനവും സംഘടിപ്പിച്ചു.സമഗ്ര ഗുണമേന്മാ പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ ലഭ്യമായ റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ച് കൊണ്ട് കുട്ടികളിലെ പുതിയ ആശയങ്ങൾ പ്രദർശിപ്പിക്കാനുള്ള ഒരു വേദിയായി മാറി റോബോട്ടിക് ഫെസ്റ്റ്.
കുട്ടികളുടെ മികവുകൾ പുറം ലോകം അറിയാനുള്ള ഒരവസരമാണ് മികവുത്സവങ്ങൾ . കുട്ടികളുടെ ചെറിയ ചെറിയ ചിന്തകൾ , അവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ അത് പ്രദർശിപ്പിക്കാനുള്ള ഒരു വേദി എന്ന നിലയിലാണ് മികവുത്സവങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചത്.ഇതിലൂടെ പുതിയ ചിന്തകളിലേയ്ക്കും , അന്വേഷണങ്ങളിലേയ്ക്കും കുട്ടികൾ എത്തിച്ചേരാൻ കുട്ടികൾക്ക് കഴിഞ്ഞു..
മറ്റ് കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രദർശനം കാണാനുള്ള അവസരം ഒരുക്കിയിരുന്നു.
അംഗങ്ങൾ
| Home | 2023 - 26 | 2024 - 27 | 2025 - 28 |