ഉള്ളടക്കത്തിലേക്ക് പോവുക

ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help
18032-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18032
യൂണിറ്റ് നമ്പർLK/2018/18032
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സമീർ ബാബ‍ു.എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ലസിത കെ
അവസാനം തിരുത്തിയത്
12-03-2026Lasithak


ഗവൺമെന്റ് രാജാസ് ഹയർ സെക്കന്ററി സ്കൂൾ കോട്ടക്കൽ

GRHSS KOTTAKKAL










രാജാസിൽ ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം

ഗവ: രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ കോട്ടക്കലിൽ ലിറ്റിൽ കൈറ്റ്സ് IT ക്ലബ്ബിന്റെ ഉദ്ഘാടനം 2018 ജൂലൈ 4 ബുധനാഴ്ച കോട്ടക്കൽ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ശ്രീ. സാജിദ് മങ്ങാട്ടിൽ അവർകൾ നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് ബോർഡ് അനാഛാദനവും ക്ലബ്ബ് അംഗങ്ങൾക്കുള്ള ബാഡ്ജും വിതരണം ചെയ്തു. പ്രധാനാധ്യാപിക കെ.വി ലത അധ്യക്ഷയായിരുന്ന ചടങ്ങിൽ ,മാസ്റ്റർ ടെയിനർ ശ്രീ.മുഹമ്മദ്, ഉപ പ്രധാനാധ്യാപിക നിർമല.കെ കെ , സ്റ്റാഫ് സെക്രട്ടറി സമീർ ബാബു, സ്കൂൾ ഐ ടി കോർഡിനേറ്റർ ശ്രീമതി.സുജാത ,കുഞ്ഞഹമ്മദ് തയ്യിൽ തൊടി, ഇന്ദിര.എം സജിൽ കുമാർ എന്നിവർ പങ്കെടുത്തു.27 കുട്ടികളാണ് ഈ വർഷം ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായ് ഉള്ളത്. സജിൽ കുമാർ ,ഇന്ദിര.എം എന്നിവരാണ് ലിറ്റിൽ കൈറ്റ്സിന് നേതൃത്വം നൽകുന്ന അധ്യാപകർ. അനിമേഷൻ, വീഡിയോ എഡിറ്റിങ് എന്നിവയിൽ ഇതിനോടകം പരിശീലനം പൂർത്തിയായി.എല്ലാ ബുധനാഴ്ചയും വൈകിട്ട് 4 മണി മുതൽ 5 മണി വരെ പരിശീലനം നടക്കുന്നുണ്ട്. ഗ്രാഫിക്സ് & അനിമേഷനിലാണ് ആദ്യ അഞ്ച് ആഴ്ചകളിലെ പരിശീലനം നടക്കുക. ടുപ്പീ എന്ന സ്വതന്ത്ര 3ഡി അനിമേഷൻ സോഫ്റ്റ്‌വെയറിലാണ് ആദ്യഘട്ട പരിശീലനം . ഗ്രാഫിക്സ് എഡിറ്റിംഗിനായി ജിമ്പും ഇൻക് സ്കേപ്പും പരിശീലിപ്പിക്കുന്നു. അനിമേഷൻ സിനിമകൾ പരിചയപ്പെടുത്തുക, സ്റ്റോറി ബോർഡ് തയ്യാറാക്കുക., ഇവയാണ് ഒന്നാമത്തെ മൊഡ്യൂളിൽ പരിചയപ്പെട്ടത്. രണ്ടാം മൊഡ്യൂളിൽ Tupi ൽ ലളിതമായ അനിമേഷൻ നിർമ്മിക്കുന്ന വിധം പരിശീലിച്ചു. ട്വീനിംഗ് സങ്കേതം ഇതോടൊപ്പം പരിചയപ്പെട്ടു. പശ്ചാത്തലചിത്രം ചലിപ്പിച്ചുകൊണ്ട് അനിമേഷൻ നൽകുന്നതും റൊട്ടേഷൻ ട്വീനിംഗും മൂന്നാം മൊഡ്യൂളിൽ വിനിമയം ചെയ്തു. നാലാം മൊഡ്യൂളിൽ ജിമ്പുപയോഗിച്ച് പശ്ചാത്തല ചിത്രം തയ്യാറാക്കാനും അ‍ഞ്ചിൽ ഇങ്ക്സ്കേപ്പിൽ കഥാപാത്രങ്ങളെ വരയ്ക്കാനും പരിശീലിച്ചു.ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ ഉപയോഗിച്ച് സിനുകൾ കുട്ടിച്ചേർക്കാനും ഫയൽ എക്സ്പോർട്ട് ചെയ്യുന്നതിനുമുള്ള പരിശീലനം നൽകി.

LK inauguration.
LK NOTICE BOARD

' എന്റെ സ്കൂൾ എന്റെ അഭിമാനം' റീൽസ് മത്സരം  മിന്നും വിജയം നേടി കോട്ടക്കൽ രാജാസ്

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച 'എന്റെ സ്കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ 5000 രൂപ ക്യാഷ് അവർഡിന് കോട്ടക്കൽ ഗവൺമെന്റ് രാജാസ് ഹയർ സെക്കന്ററി സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.‘ലിറ്റിൽ കൈറ്റ്സ്’ യൂണിറ്റുകൾ വഴി നടത്തിയ റീൽസ് മത്സരത്തിൽ പങ്കെടുത്ത 1555 സ്കൂളുകളിൽ നിന്നാണ് ഒന്നര മിനിറ്റിൽ താഴെ ദൈർഘ്യമുള്ള മികച്ച നൂറു റീലുകൾ തെരഞ്ഞെടുത്തത്.
എന്റെ സ്കൂൾ എന്റെ അഭിമാനം
എന്റെ സ്കൂൾ എന്റെ അഭിമാനം

കൈറ്റ് - ലിറ്റിൽ കൈറ്റ്സ് അവാർഡിൽ തിളങ്ങി രാജാസ് കോട്ടക്കൽ.

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കാണ് കൈറ്റ് അവാർഡുകൾ ഏർപ്പെടുത്തിയത്. സംസ്ഥാനതലത്തിൽ ഒന്ന്, രണ്ട്,മൂന്ന് സ്ഥാനത്തേക്കും ജില്ലാതലങ്ങളിൽ ഒന്ന്, രണ്ട്,മൂന്ന് സ്ഥാനത്തേക്കുമാണ് അവാർഡ് ജേതാക്കളെ കണ്ടെത്തിയത്. മലപ്പുറം ജില്ലയിൽ ഏറ്റവും മികച്ച പ്രവർത്തനത്തിനുള്ള രണ്ടാം സ്ഥാനം നേടി ലിറ്റിൽ കൈറ്റ്സ് രാജാസ് യൂണിറ്റ് അവാർഡിന് അർഹത നേടി. മൂന്ന് ബാച്ചുകളിലായി 121 വിദ്യാർത്ഥികൾ ആണ് ഈ യൂണിറ്റിൽ പ്രവർത്തിക്കുന്നത്. കൈറ്റ് മെന്റർമാരായ എ സമീർ ബാബു, കെ ലസിത എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ഉബുണ്ടു 22.04 ഇൻസ്റ്റലേഷൻ ക്യാമ്പോട് കൂടിയാണ് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് ഏകദിന ക്യാമറ ട്രെയിനിങ്, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള ടെക്ക് ഫോർ ഓൾ, പ്രിലിമിനറി ക്യാമ്പ്, സ്കൂൾതല ക്യാമ്പ്, സോഫ്റ്റ്‌വെയർ സ്വതന്ത്രദിനാചരണം തുടങ്ങിയവ സംഘടിപ്പിച്ചു. റോബോട്ടിക്സ് പരിശീലനത്തിനായി ടെക്ക് ബോട്സ് എന്ന പേരിൽ  ഒൻപത്, പത്ത് ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പരിശീലനം നൽകി.പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂളിലെ മുഴുവൻ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കും റോബോട്ടിക്സ് പരിശീലനം നൽകി. എന്റെ സ്കൂൾ എന്റെ അഭിമാനം എന്ന പേരിൽ സംസ്ഥാനതലത്തിൽ കൈറ്റ് സംഘടിപ്പിച്ച റീൽ മത്സരത്തിൽ 5000 രൂപ ക്യാഷ് അവാർഡ് നേടാനും യൂണിറ്റിനു കഴിഞ്ഞു. രക്ഷിതാക്കൾക്കുള്ള സൈബർ സുരക്ഷാ ബോധവൽക്കരണം, എ ഐ പരിശീലന ക്ലാസുകൾ, സമീപ സ്കൂളുകളിൽ നൽകുന്ന റോബോട്ടിക്സ് പരിശീലനം തുടങ്ങിയവ അവാർഡ് നേടാൻ യൂണിറ്റിന് സഹായകരമായി.

കൈറ്റ് - ലിറ്റിൽ കൈറ്റ്സ് അവാർഡ്
കൈറ്റ് - ലിറ്റിൽ കൈറ്റ്സ് അവാർഡ്
കൈറ്റ് - ലിറ്റിൽ കൈറ്റ്സ് അവാർഡ്
കൈറ്റ് - ലിറ്റിൽ കൈറ്റ്സ് അവാർഡ്


DIGITAL MAGAZINE 2023-2024

പ്രമാണം:18032-mlp-dm24.pdf





ലിറ്റിൽ കൈറ്റ്സ് കമ്മറ്റി

ചെയർമാൻ - ശ്രീ സാജിദ് മങ്ങാട്ടിൽ(പി.റ്റി.എ. പ്രസിഡന്റ്)

കൺവീനർ - ശ്രീമതി ബബിത പി ജെ(ഹെഡ്‌മിസ്‍ട്രസ്)

വൈസ് ചെയർമാൻമാർ - (പി.റ്റി.എ. വൈസ് പ്രസിഡണ്ട്),

ജോയിന്റ് കൺവീനർമാർ - ശ്രീ സമീർ ബാബ‍ു.എ(കൈറ്റ് മാസ്റ്റർ), ശ്രീമതി. കെ ലസിത(കൈറ്റ് മിസ്ട്രസ്സ്)