ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
15-11-20259895125630


അംഗങ്ങൾ

lk 2023-2026








പ്രവർത്തനങ്ങൾ

റവന്യൂ ജില്ലാ സ്ക്കൂൾ കലോത്സവം ഷൂട്ട്‌ ചെയ്യാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ.

34-ാംമത് മലപ്പുറം റവന്യൂ ജില്ലാ സ്ക്കൂൾ കലോത്സവം ഷൂട്ട്‌ ചെയ്യാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ.

ഗവണ്മെന്റ് രാജാസ് സ്കൂളിൽ നടന്ന ജില്ലാ കലോത്സവത്തിന് ഓരോ സ്റ്റേജിലേയും മത്സരങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്യാമറയിൽ പകർത്തി. ഓരോ ദിവസവും കുട്ടികൾ ഗ്രൂപ്പുകൾ ആയി തിരിഞ്ഞാണ് ഈ പ്രവർത്തനം നടത്തിയത്.(23/11/2024)

DISTRICT KALOLSAVAM
DISTRICT KALOLSAVAM
DISTRICT KALOLSAVAM

ടെക്ക് ഫോർ ഓൾ പദ്ധതിക്ക് രാജാസിൽ തുടക്കമായി

04/08/2025

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടക്കൽ ഗവണ്മെന്റ് രാജാസ് ഹയർ സെക്കന്ററി സ്‌കൂളിൽ  പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക്  വേണ്ടി ഒരു കമ്പ്യൂട്ടർ പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. വിവരസാങ്കേതികവിദ്യയുടെ വിവിധ സാധ്യതകൾ അടുത്തറിയാൻ കുട്ടികൾക്ക് അവസരം ലഭിച്ചു.ഒരു തുടർ പദ്ധതി എന്ന നിലയിലാണ് പദ്ധതി ആരംഭിക്കുന്നത്.അടുത്ത ഘട്ടം മുതൽ സമീപ സ്‌കൂളിലെ കുട്ടികൾക്കും ഈ പദ്ധതിയുടെ ഭാഗമായി പരിശീലനം നൽകും. ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം  ഹെഡ്മിസ്ട്രെസ് പി ജെ ബബിത  നിർവഹിച്ചു.കൈറ്റ് മെന്റർ മാരായ എ സമീർ ബാബു  സ്വാഗതവും  കെ ലസിത  നന്ദിയും പറഞ്ഞു. ഡെപ്യൂട്ടി ഹെഡ് മിസ്ട്രെസ് കെ ബീന, സ്റ്റാഫ്‌ സെക്രട്ടറി ടി വി സജിൽ കുമാർ , എസ് ആർ ജി കൺവീനർ പി ഗിരീഷ്, എസ്. ഐ. ടി.സി എസ് ജയശ്രീ, റിസോഴ്സ് അധ്യാപിക ഇ അഞ്ജിത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.2023- 2026 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.

TechForAll 2K25
TechForAll 2K25
TechForAll 2K25
TechForAll 2K25

ടെക്ക് ബോട്സ് റോബോട്ടിക്സ് ശിൽപശാല

27/09/2025

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടക്കൽ ഗവണ്മെന്റ് രാജാസ് ഹയർ സെക്കന്ററി സ്‌കൂളിൽ  പത്താം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് ശിൽപശാല സംഘടിപ്പിച്ചു.റോബോട്ടുകളുടെ ലോകം എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കിയ ശില്പശാലക്ക് മുഹമ്മദ്‌ റിഹാൻ, മുവാസ് എന്നിവർ നേതൃത്വം നൽകി.ആർഡിനോ കിറ്റുകളുടെ സഹായത്താൽ തയ്യാറാക്കിയ റോബോട്ടുകളെ പിക്ടോ ബ്ലോക്സ് പ്രോഗ്രാം ഉപയോഗിച്ചാണ് നിയന്ത്രിച്ചത്. ഖിസ്മത് ഫൗണ്ടേഷൻ സഹായത്തോടെ യാണ് പരിപാടി സംഘടിപ്പിച്ചത്.

ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം  ഹെഡ്മിസ്ട്രെസ് പി ജെ ബബിത  നിർവഹിച്ചു.കൈറ്റ് മെന്റർ മാരായ എ സമീർ ബാബു  സ്വാഗതവും  കെ ലസിത  നന്ദിയും പറഞ്ഞു.  എസ്. ഐ. ടി.സി എസ് ജയശ്രീ,ടി പി ശ്രീജ, കെ ഷീബ, എം കെ കദീജാബി,ടി ഗിരിജദേവി, ഖിസ്മത് സി ഇ ഒ കെ. എം ഖലീൽ എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ടെക്ക് ബോട്സ് റോബോട്ടിക്സ് ശിൽപശാല
ടെക്ക് ബോട്സ് റോബോട്ടിക്സ് ശിൽപശാല

രാജാസിൽ റോബോട്ടിക്സ് ഇനി കുട്ടി ടീച്ചർമാർ പരിശീലിപ്പിക്കും

09/10/2025

പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും റോബോട്ടിക്സ് പരിശീലനം നൽകാൻ തയ്യാറായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ.ഐ ടി പാഠപുസ്തസ്കത്തിലെ റോബോട്ടുകളുടെ ലോകം എന്ന അധ്യായമാണ് പരിശീലിപ്പിക്കുന്നത്.റോബോട്ടിക്സിൽ പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നാല്പത് പേരെ ബാച്ചുകളായി തിരിച്ചാണ് പരിശീലന പരിപാടി ഒരുക്കുന്നത്.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ

അഹമ്മദ്‌ ഹാഷിർ,റിദ അഹമ്മദ്‌, മുഹമ്മദ്‌ അബാൻ, സജാ ഷാഹുൽ, ഷബ്‌ന, ഇഷ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

റോബോട്ടിക്സ് പരിശീലനം
റോബോട്ടിക്സ് പരിശീലനം
റോബോട്ടിക്സ് പരിശീലനം

ജില്ലാ ശാസ്ത്ര നാടകം ക്യാമറ ഷൂട്ടിങ്

26/10/2025 ഞായറാഴ്ച ഗവൺമെന്റ് രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന ജില്ലാ ശാസ്ത്ര നാടകം ക്യാമറ ഷൂട്ടിങ് ഡ്യൂട്ടി നിർവ്വഹിക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ.

ജില്ലാ ശാസ്ത്ര നാടകം ക്യാമറ ഷൂട്ടിങ്
ജില്ലാ ശാസ്ത്ര നാടകം ക്യാമറ ഷൂട്ടിങ്
ജില്ലാ ശാസ്ത്ര നാടകം ക്യാമറ ഷൂട്ടിങ്

എന്റെ സ്കൂൾ എന്റെ അഭിമാനം റീൽസ് മത്സരം  മിന്നും വിജയം നേടി കോട്ടക്കൽ രാജാസ്

15/11/2025

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച 'എന്റെ സ്കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ 5000 രൂപ ക്യാഷ് അവർഡിന് കോട്ടക്കൽ ഗവൺമെന്റ് രാജാസ് ഹയർ സെക്കന്ററി സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.‘ലിറ്റിൽ കൈറ്റ്സ്’ യൂണിറ്റുകൾ വഴി നടത്തിയ റീൽസ് മത്സരത്തിൽ പങ്കെടുത്ത 1555 സ്കൂളുകളിൽ നിന്നാണ് ഒന്നര മിനിറ്റിൽ താഴെ ദൈർഘ്യമുള്ള മികച്ച നൂറു റീലുകൾ തെരഞ്ഞെടുത്തത്.

എന്റെ സ്കൂൾ എന്റെ അഭിമാനം
എന്റെ സ്കൂൾ എന്റെ അഭിമാനം