ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 16-04-2026 | Lasithak |
അംഗങ്ങൾ
പ്രവർത്തനങ്ങൾ
റവന്യൂ ജില്ലാ സ്ക്കൂൾ കലോത്സവം ഷൂട്ട് ചെയ്യാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ.
34-ാംമത് മലപ്പുറം റവന്യൂ ജില്ലാ സ്ക്കൂൾ കലോത്സവം ഷൂട്ട് ചെയ്യാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ.
ഗവണ്മെന്റ് രാജാസ് സ്കൂളിൽ നടന്ന ജില്ലാ കലോത്സവത്തിന് ഓരോ സ്റ്റേജിലേയും മത്സരങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്യാമറയിൽ പകർത്തി. ഓരോ ദിവസവും കുട്ടികൾ ഗ്രൂപ്പുകൾ ആയി തിരിഞ്ഞാണ് ഈ പ്രവർത്തനം നടത്തിയത്.(23/11/2024)
ടെക്ക് ഫോർ ഓൾ പദ്ധതിക്ക് രാജാസിൽ തുടക്കമായി
04/08/2025
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടക്കൽ ഗവണ്മെന്റ് രാജാസ് ഹയർ സെക്കന്ററി സ്‌കൂളിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടി ഒരു കമ്പ്യൂട്ടർ പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. വിവരസാങ്കേതികവിദ്യയുടെ വിവിധ സാധ്യതകൾ അടുത്തറിയാൻ കുട്ടികൾക്ക് അവസരം ലഭിച്ചു.ഒരു തുടർ പദ്ധതി എന്ന നിലയിലാണ് പദ്ധതി ആരംഭിക്കുന്നത്.അടുത്ത ഘട്ടം മുതൽ സമീപ സ്‌കൂളിലെ കുട്ടികൾക്കും ഈ പദ്ധതിയുടെ ഭാഗമായി പരിശീലനം നൽകും. ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മിസ്ട്രെസ് പി ജെ ബബിത നിർവഹിച്ചു.കൈറ്റ് മെന്റർ മാരായ എ സമീർ ബാബു സ്വാഗതവും കെ ലസിത നന്ദിയും പറഞ്ഞു. ഡെപ്യൂട്ടി ഹെഡ് മിസ്ട്രെസ് കെ ബീന, സ്റ്റാഫ് സെക്രട്ടറി ടി വി സജിൽ കുമാർ , എസ് ആർ ജി കൺവീനർ പി ഗിരീഷ്, എസ്. ഐ. ടി.സി എസ് ജയശ്രീ, റിസോഴ്സ് അധ്യാപിക ഇ അഞ്ജിത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.2023- 2026 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.
ടെക്ക് ബോട്സ് റോബോട്ടിക്സ് ശിൽപശാല
27/09/2025
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടക്കൽ ഗവണ്മെന്റ് രാജാസ് ഹയർ സെക്കന്ററി സ്‌കൂളിൽ പത്താം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് ശിൽപശാല സംഘടിപ്പിച്ചു.റോബോട്ടുകളുടെ ലോകം എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കിയ ശില്പശാലക്ക് മുഹമ്മദ് റിഹാൻ, മുവാസ് എന്നിവർ നേതൃത്വം നൽകി.ആർഡിനോ കിറ്റുകളുടെ സഹായത്താൽ തയ്യാറാക്കിയ റോബോട്ടുകളെ പിക്ടോ ബ്ലോക്സ് പ്രോഗ്രാം ഉപയോഗിച്ചാണ് നിയന്ത്രിച്ചത്. ഖിസ്മത് ഫൗണ്ടേഷൻ സഹായത്തോടെ യാണ് പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മിസ്ട്രെസ് പി ജെ ബബിത നിർവഹിച്ചു.കൈറ്റ് മെന്റർ മാരായ എ സമീർ ബാബു സ്വാഗതവും കെ ലസിത നന്ദിയും പറഞ്ഞു. എസ്. ഐ. ടി.സി എസ് ജയശ്രീ,ടി പി ശ്രീജ, കെ ഷീബ, എം കെ കദീജാബി,ടി ഗിരിജദേവി, ഖിസ്മത് സി ഇ ഒ കെ. എം ഖലീൽ എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
രാജാസിൽ റോബോട്ടിക്സ് ഇനി കുട്ടി ടീച്ചർമാർ പരിശീലിപ്പിക്കും
09/10/2025
പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും റോബോട്ടിക്സ് പരിശീലനം നൽകാൻ തയ്യാറായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ.ഐ ടി പാഠപുസ്തസ്കത്തിലെ റോബോട്ടുകളുടെ ലോകം എന്ന അധ്യായമാണ് പരിശീലിപ്പിക്കുന്നത്.റോബോട്ടിക്സിൽ പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നാല്പത് പേരെ ബാച്ചുകളായി തിരിച്ചാണ് പരിശീലന പരിപാടി ഒരുക്കുന്നത്.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ
അഹമ്മദ് ഹാഷിർ,റിദ അഹമ്മദ്, മുഹമ്മദ് അബാൻ, സജാ ഷാഹുൽ, ഷബ്‌ന, ഇഷ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ജില്ലാ ശാസ്ത്ര നാടകം ക്യാമറ ഷൂട്ടിങ്
26/10/2025 ഞായറാഴ്ച ഗവൺമെന്റ് രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന ജില്ലാ ശാസ്ത്ര നാടകം ക്യാമറ ഷൂട്ടിങ് ഡ്യൂട്ടി നിർവ്വഹിക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ.
എന്റെ സ്കൂൾ എന്റെ അഭിമാനം റീൽസ് മത്സരം മിന്നും വിജയം നേടി കോട്ടക്കൽ രാജാസ്
15/11/2025
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച 'എന്റെ സ്കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ 5000 രൂപ ക്യാഷ് അവർഡിന് കോട്ടക്കൽ ഗവൺമെന്റ് രാജാസ് ഹയർ സെക്കന്ററി സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.‘ലിറ്റിൽ കൈറ്റ്സ്’ യൂണിറ്റുകൾ വഴി നടത്തിയ റീൽസ് മത്സരത്തിൽ പങ്കെടുത്ത 1555 സ്കൂളുകളിൽ നിന്നാണ് ഒന്നര മിനിറ്റിൽ താഴെ ദൈർഘ്യമുള്ള മികച്ച നൂറു റീലുകൾ തെരഞ്ഞെടുത്തത്.
കൈറ്റ് - ലിറ്റിൽ കൈറ്റ്സ് അവാർഡിൽ തിളങ്ങി രാജാസ് കോട്ടക്കൽ.
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കാണ് കൈറ്റ് അവാർഡുകൾ ഏർപ്പെടുത്തിയത്. സംസ്ഥാനതലത്തിൽ ഒന്ന്, രണ്ട്,മൂന്ന് സ്ഥാനത്തേക്കും ജില്ലാതലങ്ങളിൽ ഒന്ന്, രണ്ട്,മൂന്ന് സ്ഥാനത്തേക്കുമാണ് അവാർഡ് ജേതാക്കളെ കണ്ടെത്തിയത്. മലപ്പുറം ജില്ലയിൽ ഏറ്റവും മികച്ച പ്രവർത്തനത്തിനുള്ള രണ്ടാം സ്ഥാനം നേടി ലിറ്റിൽ കൈറ്റ്സ് രാജാസ് യൂണിറ്റ് അവാർഡിന് അർഹത നേടി. മൂന്ന് ബാച്ചുകളിലായി 121 വിദ്യാർത്ഥികൾ ആണ് ഈ യൂണിറ്റിൽ പ്രവർത്തിക്കുന്നത്. കൈറ്റ് മെന്റർമാരായ എ സമീർ ബാബു, കെ ലസിത എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ഉബുണ്ടു 22.04 ഇൻസ്റ്റലേഷൻ ക്യാമ്പോട് കൂടിയാണ് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് ഏകദിന ക്യാമറ ട്രെയിനിങ്, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള ടെക്ക് ഫോർ ഓൾ, പ്രിലിമിനറി ക്യാമ്പ്, സ്കൂൾതല ക്യാമ്പ്, സോഫ്റ്റ്‌വെയർ സ്വതന്ത്രദിനാചരണം തുടങ്ങിയവ സംഘടിപ്പിച്ചു. റോബോട്ടിക്സ് പരിശീലനത്തിനായി ടെക്ക് ബോട്സ് എന്ന പേരിൽ ഒൻപത്, പത്ത് ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പരിശീലനം നൽകി.പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂളിലെ മുഴുവൻ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കും റോബോട്ടിക്സ് പരിശീലനം നൽകി. എന്റെ സ്കൂൾ എന്റെ അഭിമാനം എന്ന പേരിൽ സംസ്ഥാനതലത്തിൽ കൈറ്റ് സംഘടിപ്പിച്ച റീൽ മത്സരത്തിൽ 5000 രൂപ ക്യാഷ് അവാർഡ് നേടാനും യൂണിറ്റിനു കഴിഞ്ഞു. രക്ഷിതാക്കൾക്കുള്ള സൈബർ സുരക്ഷാ ബോധവൽക്കരണം, എ ഐ പരിശീലന ക്ലാസുകൾ, സമീപ സ്കൂളുകളിൽ നൽകുന്ന റോബോട്ടിക്സ് പരിശീലനം തുടങ്ങിയവ അവാർഡ് നേടാൻ യൂണിറ്റിന് സഹായകരമായി.