ഗവ. മോഡൽ യു പി സ്കൂൾ, ചെന്നിത്തല/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

== ഗവ. മോഡൽ യു പി സ്കൂൾ, ചെന്നിത്തല ചെന്നിത്തല തൃപ്പെരുന്തറ ഗ്രാമപഞ്ചായത്തിൽ ചെറുകോൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഗവ.മോഡൽ യു.പി.സ്കൂളിന് ഏകദേശം 110 വർഷത്തിൽ അധികം പഴക്കമുണ്ട്.എ.ഡി.1907 ൽ സ്ഥാപിതമായി എന്നാണ് ചരിത്ര രേഖകൾ പറയുന്നത് .മണ്ണാരേത്ത് സ്കൂൾ എന്നും ഇത് അറിയപ്പെടുന്നു.ഈ സ്ഥലവാസികൾക്ക് വിദ്യാഭ്യാസ സൗകര്യമില്ലാതിരുന്ന കാലത്ത് നാട്ടുകാർ സൗജന്യമായി നൽകിയ സ്ഥലവും കെട്ടിടവും ഉപയോഗിച്ചാണ് സ്കൂൾ ആരംഭിച്ചത്..

വഴികാട്ടി

മാവേലിക്കര തിരുവല്ല റോഡിൽ മാവേലിക്കര ജംഗ്ഷനിൽ നിന്നും രണ്ട് കിലോമീറ്റർ വടക്കോട്ട് മാറി ആണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ചെറുകോൽ ആശ്രമത്തിന് സമീപം ആണ് ഈ വിദ്യാലയം. അതിനാൽ ചെറുകോൽ സ്കൂളെന്നും ഇത് അറിയപ്പെടുന്നു

Map

നേട്ടങ്ങൾ

2016ലെ ഏറ്റവും നല്ല എസ് എം സി പുരസ്കാരം ഈ സ്കൂളിനു ലഭിച്ചിട്ടുണ്ട്. നല്ല പാഠം പുരസ്കാരവും ലഭിച്ചിട്ടുണ്ട്. എല്ലാ വർഷവും എൽഎസ്എസ് , യു എസ് എസ് വിജയികൾ ഈ സ്കൂളിൽ നിന്ന് ഉണ്ടാകാറുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

രാഷ്ട്രീയ കലാ സാംസ്കാരിക മേഖലയിൽ ഒരുപാട് പ്രതിഭകളെ സംഭാവന ചെയ്ത വിദ്യാലയമാണ് ഇത് എം മുരളി എം എൽ എ, ഡോക്ടർ. സുമേഷ് സോഫിൻ, അഡ്വക്കേറ്റ് സ്മിത എസ് പിള്ള എന്നിവർ ഇവിടത്തെ പൂർവ്വ വിദ്യാർഥികളാണ്

പാഠ്യേതര പ്രവർത്തനങ്ങൾ