ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/ലിറ്റിൽകൈറ്റ്സ്/2022-25
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
42086-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 42086 |
യൂണിറ്റ് നമ്പർ | LK/2018/42086 |
അംഗങ്ങളുടെ എണ്ണം | 35 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ലീഡർ | കാശിനാഥ് എ എസ് |
ഡെപ്യൂട്ടി ലീഡർ | ഫാത്തിമ നാജ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്രീജ എൽ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷീജ എൽ എസ് |
അവസാനം തിരുത്തിയത് | |
22-03-2024 | 42086 |
2022-25 ലിറ്റിൽ കൈറ്റ്സ് ബാച്ചുകൾ സെപ്റ്റംബർ 27 ന് പ്രിലിമിനറി ക്യാമ്പോടെ ആരംഭിച്ചു.ഗ്രാഫിക് ആന്റ് ഡിസൈനിങ്ങ് ,ആനിമേഷൻ, സ്ക്രാച്ച്, മീഡിയ ആന്റ് ഡോക്യുമെന്റേഷൻ വിഭാഗങ്ങളിൽ എട്ടാംക്ലാസിൽ ക്ലാസുകൾ നൽകി.
ക്യാമറക്കാഴ്ചകൾ......
ജൂൺ മാസത്തിൽ തന്നെ 9 ന്റെ ക്ലാസുകൾ ആരംഭിച്ചു. ജൂണിൽ അനിമേഷൻ 2 ക്ലാസുകളും ജൂലൈയിൽ മൊബൈൽ ആപ്പ് 2 ക്ലാസുകളും നൽകിയിട്ടുണ്ട് കുട്ടികൾ വളരെ താല്പര്യത്തോടെ പ്രവർത്തനങ്ങൾ ചെയ്യുകയും പങ്കെടുക്കുകയും ചെയ്യുന്നുണ്ട്.
സ്കൂൾതല ക്യാമ്പ്
ഒൻപതാം ക്ലാസ് കുട്ടികളുടെ സ്കൂൾ തല ക്യാമ്പ് സെപ്റ്റംബർ 2 ശനിയാഴ്ച സ്കൂളിൽ 10 മണി മുതൽ 4.30 വരെ നടന്നു.ഭരതന്നൂർ സ്കൂളിലെ സുമ ടീച്ചർ ആർ.പി ആയെത്തി. ക്യാമ്പ് ഹെഡ്മിസ്ട്രസ് ആശ ജി.എസ് ഉദ്ഘാടനം ചെയ്തു. ആനിമേഷനായിരുന്നു ആദ്യ സെഷൻ.ഓണവുമായി ബന്ധപ്പെട്ട തീമിനെ ആസ്പദമാക്കി കുട്ടികൾ ഓപ്പൺ ടൂൺസിൽ ആ നിമേഷനുകൾ തയ്യാറാക്കി. 1 മണിക്ക് ഉച്ചഭക്ഷണം നൽകി തുടർന്ന് ഉച്ചയ്ക്ക് ശേഷമുള്ള സെഷനിൽ സ്ക്രാച്ച് ക്ലാസ് ആയിരുന്നു. കുട്ടികൾ വളരെ താല്പര്യത്തോടെ പ്രവർത്തനങ്ങൾ ചെയ്തു 4.30 ന് ക്ലാസുകൾ അവസാനിച്ചു
ക്ളാസുകളിലൂടെ
ഇവർ സബ്ജില്ലാക്യാമ്പിലേക്ക്...........
ഒൻപതാം ക്ലാസിന്റെ സ്കൂൾതലക്യാമ്പിൽ പങ്കെടുത്ത 8 പേരെ സബ്ജില്ലാക്യാമ്പിലേക്ക് തെരഞ്ഞടുത്തു.അനിമേഷനിൽ കാശിനാഥ്,മുഹമ്മദ് സുഫിയാൻ,ഫാത്തിമ നാജ്,അൽഫിയാസുൽഫി എന്നിവരും പോഗ്രാമിങ്ങിൽ പ്രണവ്നായർ, പ്രണവ് എ ബി, ആദൽ എസ്,അഹമ്മദ് ലിജിൻ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.