ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വിജയഭേരി പ്രവർത്തനങ്ങൾക്ക് നൂറുമേനിത്തിളക്കം

നൂറുമേനി വിജയത്തിൽ എം.എൽ എ കെ.പി മജീദ് സാഹിബ് നൽകുന്ന ആദരം ഹെഡ് മാസ്റ്റർ ഏറ്റുവാങ്ങുന്നു


വിജയഭേരി പ്രവർത്തനങ്ങൾ വളരെ സജീവമായി നടന്നതിന്റെ ഫലമായി 2021-22 വർഷത്തിലും എസ് എസ് .എൽ . സി പരീക്ഷക്ക് 100 % വിജയം നേടാൻ സാധിച്ചു. 10 കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും 13 കുട്ടികൾക്ക് 9 വിഷയങ്ങളിലും എ പ്ലസ് കിട്ടി.

18/6/22 ന് വിജയിച്ച എല്ലാ കുട്ടികളെയും സ്കൂളിൽ വെച്ച് ആദരിച്ചു. പ്രതിഭാ സംഗമം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി തിരൂരങ്ങാടി യതീംഖാന സ്ഥാപനങ്ങളുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും സ്‍കൂളിന്റെ മുൻ പ്രിൻസിപ്പളുമായിരുന്ന എൽ കുഞ്ഞഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം.അബ്‍ദുറഹിമാൻ കുട്ടി, പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ, ഹെഡ്‍മാസ്റ്റർ ടി. അബ്‍ദുൽ റഷീദ് മാസ്റ്റർ, പി.മുഹമ്മദ് മാസ്റ്റർ,കെ.രാമദാസ് മാസ്റ്റർ, എം മുഹമ്മദ് ഹസ്സൻ മാസ്റ്റർ തുടങ്ങിയവർ പ്രതിപ്രതിഭകൾക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു. തുടർ പഠന സാധ്യതകളെക്കുറിച്ചും ഏകജാലക സംവിധാനത്തെ കുറിച്ചുമുള്ള ക്ലാസും സംഘടിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് നൽകുന്ന ആദരം ജില്ലാ പഞ്ചായത്ത് അധ്യക്ഷയിൽ നിന്നും ഹെഡ് മാസ്റ്റർ ഏറ്റുവാങ്ങുന്നു

നൂറ് മേനി വിജയത്തിൽ സ്കൂൾ മനേജ്മെൻ്റും സ്റ്റാഫിന് അനുമോദനം നൽകി.

യതീംഖാന കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ സ്കൂൾമാനേജർ എം.കെ ബാവ

സാഹിബ് അനുമോദന ഫലകം ഹെഡ്മാസ്റ്റർക്ക് സമർപ്പിച്ചു.








STATE SCHOOL KALOLSAVAM 2023

ഫായിസാബാനു .സി എന്ന വിദ്യാർഥിനി അറബിക് പദ്യംചൊല്ലലിൽ സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സ്ഥാപനത്തിന്റെ അഭിമാനമായി മാറി.

State kalolsavam arabic recitation a grade Fayisa banu







STATE SCIENCE FAIR -2022

Dr TP Rashid -science RTP Winne

ടി.പി റാഷിദ് മാസ്റ്റർ സയൻസ് പ്രോജക്ടിൽ സംസ്ഥാന തല മത്സരത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കി.