ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/അംഗീകാരങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

നൂറുമേനി വിജയത്തിനാദരം(13-06-2024)

തിരൂരങ്ങാടി നിയോജക മണ്ഡലം എം.എൽ.എ കെ.പി.എ മജീദ് സാഹിബ്  മണ്ഡലത്തിലെ എസ്.എസ് എൽ .സി പരീക്ഷയിൽ നൂറു ശതമാനം വിജയ നേടിയ സ്കൂൾക്കു നൽകുന്ന ആദരം


തിരൂരങ്ങാടി നിയോജക മണ്ഡലം എം.എൽ.എ കെ.പി.എ മജീദ് സാഹിബ്  മണ്ഡലത്തിലെ 2024എസ്.എസ് എൽ .സി പരീക്ഷയിൽ നൂറു ശതമാനം വിജയ നേടിയ സ്കൂൾക്കു നൽകുന്ന ആദരം  പ്രിൻസിപ്പാൾ ഷൗക്കത്തലി മാസ്റ്റർ, ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി പി. അബ്ദുൽ ജലീൽ മാസ്റ്റർ , പി.ടി.എ പ്രസിഡണ്ട് സിദ്ദീഖ് ഹാജി എന്നിവർ ചേർന്ന് സ്വീകരിച്ചു

YIP ശാസ്ത്ര പഥം 6.0 -ജില്ലാ തല മത്സരത്തിന് തിരഞ്ഞെടുക്കപ്പെട്ടു.

YIP WINNER - ജാസിം എം.ടി. (10 D)
YIP WINNER -  മുഹമ്മദ് റബീഹ് എം (10 F)

കേരള ഗവൺമെന്റ് നടത്തുന്ന 2023-24 വർഷത്തെ YIP ശാസ്ത്ര പഥം 6.0 പ്രോഗ്രാമിൽ പരപ്പനങ്ങാടി സബ് ജില്ലയിൽ നിന്നും മികച്ച innovative idea ക്കുള്ള സെലക്ഷൻ നേടി മുഹമ്മദ് റബീഹ് എം (10 F) ജാസിം എം.ടി. (10 D) എന്നിവർ ജില്ലാ തല മത്സരത്തിന് തിരഞ്ഞെടുക്കപ്പെട്ടു.



ശാസ്ത്രോത്സവ പ്രതിഭകളെ ആദരിച്ചു

പരപ്പനങ്ങാടി ഉപജില്ല ശാസ്ത്രോത്സവത്തിലും മലപ്പുറം റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിലും മികച്ച വിജയം നേടിയ സ്കൂളിലെ ശാസ്തപ്രതിഭകളെ ആദരിച്ചു. അലംനി ഹാളിൽ വെച്ച് നടന്ന ചടങ്ങ് മാനേജർ എം.കെ ബാവ സാഹിബ് ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ ,ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ പി. ടി. എ പ്രസിഡണ്ട് എം.ടി അയ്യൂബ് മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

ശാസ്ത്രോത്സവ പ്രതിഭകളെ ആദരിച്ചു
SCIENCE FAIR TEAM
SCIENCE FAIR OVER ALL FIRST - TEAM HSS
HSS IT FAIR RUNNERS