എ.യു.പി.എസ് വടക്കുംപുറം/അക്ഷരവൃക്ഷം/നമുക്ക് കഴിയും തിരിച്ചു പിടിക്കാൻ
നമുക്ക് കഴിയും തിരിച്ചു പിടിക്കാൻ
ഇനിയും മരിക്കാത്ത
ഭൂമി മനുഷ്യർ കാട്ടിക്കൂട്ടുന്ന അക്രമ പ്രവർത്തനം കാരണം പരിസ്ഥിതി മരിച്ചു കൊണ്ടിരിക്കുകയാണ്. ഈ നിഷ്പ്രയാസത്തെ ചൂണ്ടിക്കാണിച്ചു കൊണ്ട് പരിസ്ഥിതിയുടെ ആത്മാവിന് ശാന്തി നേർ ന്നു കൊണ്ട് ഒ. എൻ. വി കുറിപ്പ് രചിച്ച കവിതയിലെ വരികളാണിത്. ഇത് വെറുത പാടുന്നതും പറയുന്നതുമല്ല. പരിസ്ഥിതിയും ഭൂമിയും മരിച്ചു കൊണ്ടിരിക്കുകയാണെന്ന് ശാസ്ത്രവും പറയുന്നത്. മനുഷ്യ കാര്യങ്ങളുടെ പ്രവർത്തനത്താൽ കരയിലും കടലിലും നാശം വ്യാപകമായിരിക്കുന്നു ഭൂമി, പരിസ്ഥിതിയുടെയും അതിലെ ജീവജാലങ്ങളുടെയും സുഖകരമായ അതിന്റെ നിലനിൽപ്പിന്ന് മനുഷ്യർ അവയെ സമ്മതിക്കുന്നില്ല. അവ തർക്കപ്പെടുമ്പോഴാണ് നാശങ്ങളും, അപകടങ്ങളും ഉണ്ടാകുന്നത്. മനുഷ്യനല്ലാതെ ഒരു ജീവിയും ഭൂമി, പരിസ്ഥിതിയിലെ ഈ സംവിധാനങ്ങൾ തകർക്കുന്നില്ല. പരിസ്ഥിതിയുടെ നിലനിൽക്കുന്നതിൽ വനങ്ങൾക്ക് പങ്കുണ്ട്. വനങ്ങളെ മനുഷ്യർ വെട്ടുകയാണ്. ആദിമ മനുഷ്യർ കാടുമായി ബന്ധപ്പെട്ട ജീവിതമാണ് നയിച്ചിരുന്നത്. പക്ഷെ ഇപ്പോൾ ജനങ്ങൾ വർധിച്ചപ്പോൾ കാട് വെട്ടി തെളിയിച്ചു നാടാക്കി കൊണ്ടിരിക്കുന്നു. കുന്നുകൾ ഇടിച്ചു നിരത്തുന്നു, വയലുകൾ നികത്തിക്കളയുന്നു, കടലിൽ മാലിന്യങ്ങളും പാഴ്വസ്തുക്കളും തള്ളുന്നു. പ്ലാസ്റ്റിക്കും രാസവസ്തുക്കളും, കീടനാശിനികളും ഉപയോഗിച്ചതും ഭൂമി പരിസ്ഥിതിയുടെ വായുവും, വെള്ളവും, അന്തരീക്ഷവും വിഷമയമാകുന്നു. പലതരം യന്ത്രങ്ങളിലൂടെയും വ്യവസായശാലകളിലൂടെയും മാരകമായപുകയും, രാസവസ്തുക്കളും പുറത്തുവിടുന്നു. ഇത്തരം പ്രവർത്തനങ്ങൾ താങ്ങാൻ കഴിയാതാവുമ്പോൾ അവർ പ്രേതിഷേദിച്ചു തുടങ്ങും. വെള്ളപ്പൊക്കമായും, ഉരുൾപൊട്ടലായും, കൊടുങ്കാറ്റായും അത് പ്രകടമാകും. മാരക രോഗ ങ്ങളായി വരും. അങ്ങനെ നമ്മുടെ വെള്ളം മലിനമാകും, വായു മലിനമാകും, ശുദ്ധ വായു ശ്യസിക്കാൻ കിട്ടാതാകും. ഇങ്ങനെ പല രോഗങ്ങളും നമ്മൾ അറിയാതെ ഇവിടം വന്നതും. പലയിടത്തും മനുഷ്യ വാസം അസാദ്യ മായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ നമ്മൾ കാഴ്ചവെക്കുന്നത് മരുന്നില്ലാത്ത രോഗമാണ്. മരുന്നില്ലാത്ത രോഗം വരുന്നത് നമ്മൾ വെട്ടി ചിതറുന്ന സസ്സ്യങ്ങൾ, ഔഷധ മരുന്നുകൾ ഇല്ലാതാക്കുകയാണ്. ഏത് രോഗത്തിനും മരുന്ന് സൃഷ്ടിക്കുന്നത് ഔഷധ സസ്സ്യങ്ങൾ കൊണ്ടാണ്. മനുഷ്യൻ തന്നെ ഔഷധ മരുന്നുകൾ നശിപ്പിക്കുന്നു. നശിപ്പിച്ച മനുഷ്യർക്ക് തന്നെ രോഗവും വരുന്നു. വിലപ്പെട്ട ഔഷധ മരുന്നുകളും സസ്സ്യങ്ങളും പൂർണ്ണ മായി നശിച്ചു അതു കൊണ്ടാണ് മരുന്നില്ലാത്ത രോഗവും വന്നെത്തിയത്. രോഗം വരുന്നതല്ല നമ്മൾ അതിനെ വിളിച്ചു വരുത്തുകയാണ് പ്രവർത്തനങ്ങളിലൂടെ. ഇനി നിങ്ങൾ കുട്ടികൾക്കാണ് പ്രതിരോധിക്കാനുള്ള അവസരം. അതിനൊരു ചൊല്ലുണ്ട് "ചെറുപ്പ കാലങ്ങളിലുള്ള ശീലം മറക്കുമോ മനുഷ്യനുള്ള കാലം "ചെറുപ്പത്തിൽ തന്നെ നമ്മൾ പഠിച്ചത് വലുപ്പത്തിലും നമ്മൾക്ക് ഉപകരിക്കും. നമ്മൾ ഇപ്പോൾ തന്നെ പ്രതിരോധിക്കാൻ പഠിച്ചാൽ വലുപ്പത്തിലും നമ്മൾക്ക് പ്രതിരോധിക്കാൻ കഴിയും. നല്ല തലമുറയെ വീണ്ടെടുക്കുക പരിസ്ഥിതിയെ സംരക്ഷിക്കാൻ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം