എളയടം എം എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എളയടം എം എൽ പി എസ് | |
---|---|
വിലാസം | |
എളയടം എളയടം , കടമേരി പി.ഒ. , 673542 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1904 |
വിവരങ്ങൾ | |
ഇമെയിൽ | elayadammlp@gmail.com |
വെബ്സൈറ്റ് | elayadammlp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16618 (സമേതം) |
യുഡൈസ് കോഡ് | 32041200519 |
വിക്കിഡാറ്റ | Q64553458 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | നാദാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പുറമേരി |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിന്ധു കെ പി |
പി.ടി.എ. പ്രസിഡണ്ട് | റമീസ് വി.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | റിനിഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
................................
ചരിത്രം
ഇരുളിലാണ്ടു കിടന്ന ഒരു ദേശത്തിന്റെ പ്രകാശപൂർണ്ണമായ ഇന്നലെകൾക്കു ഒരു പൊൻതൂവലായി 1904ൽ ഒരു കുടിപ്പള്ളിക്കൂടമായിട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ ജനനം. വിദ്യാഭ്യാസത്തിന്റെ വളർച്ചയ്ക്ക് തീർത്തും വിരുദ്ധമായ ഒരു കാലഘട്ടത്തിൽ യശഃശരീരനായ ശ്രീ മണ്ണോളി ശങ്കരൻ ഗുരുക്കളുടെ ക്രാന്തദർശിത്വമായിരുന്നു ഇങ്ങനെയൊരു പ്രാഥമിക വിദ്യാലയത്തിന് നാന്ദി കുറിച്ചത്. ചിറയുടെ അരികിൽ സ്ഥാപിതമായത് കാരണം ചിറക്കൽ സ്കൂൾ എന്ന് പിൽക്കാലത്തു അറിയപ്പെട്ടിരുന്നു. എളയടം എം. എൽ . പി . സ്കൂൾ 1939ൽ ഒരു എയ്ഡഡ് ലോവർ പ്രൈമറി സ്കൂളായി സർക്കാർ അംഗീകരിച്ചു. കേവലം രണ്ട് അധ്യാപകരുമായി പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന്റെ പ്രഥമ അധ്യാപകനായിരുന്നത് മണ്ണോളി കൃഷ്ണൻ ഗുരുക്കളാണ്. പ്രമുഖരായ ഏറെ അധ്യാപകരുടെ സേവനം ഈ വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി. ശ്രീ കൃഷ്ണൻ ഗുരുക്കൾ , തയ്യിൽ കുഞ്ഞബ്ദുളള ,മാസ്റ്റർ പടിഞ്ഞാറ്റയിൽ , കൃഷ്ണൻ മാസ്റ്റർ , തുടങ്ങിയവർ , പ്രമുഖ വ്യക്തിത്വങ്ങളിൽ പെടുന്നു. അതുപോലെ തന്നെ പ്രശസ്തരായ വിദ്യാർത്ഥി സമൂഹത്തെ സൃഷ്ടിക്കുവാനും ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ മാനേജർ ശ്രീമതി മീത്തലെ മഠത്തിൽ ലക്ഷ്മിക്കുട്ടിയമ്മയാണ്. എല്ലാ അർത്ഥത്തിലും പിന്നിലായിരുന്ന ഒരു ഗ്രാമത്തിന്റെ സർവ്വതോമുഖമായ പുരോഗതിയിലേക്കെത്തിക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു . കലാകായിക മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും മികവ് നേടുകയും ചെയ്തിട്ടുണ്ട് . 2006 മുതൽ കുട്ടികൾക്ക് LSS ലഭിക്കുകയും ചെയ്തിട്ടുണ്ട് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ കുഞ്ഞിക്കണ്ണൻ മാസ്റ്റർ
- ശ്രീ കൃഷ്ണൻ മാസ്റ്റർ
- ശ്രീ അഹമ്മദ് മുസ്ല്യാർ
- ശ്രീ ഓമന ടീച്ചർ
- ശ്രീ പിലാച്ചേരി രാഘവൻ മാസ്റ്റർ
- ശ്രീ വിജയരാഘവൻ മാസ്റ്റർ
- ശ്രീമതി സത്യഭാമ ടീച്ചർ
- ശ്രീ കെ . ശ്രീധരൻ മാസ്റ്റർ
നേട്ടങ്ങൾ
സബ്ജില്ലാ കലാമേളയിലും കായികമേളകളിലും നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. എട്ട് വിദ്യാർത്ഥികൾക്ക് എൽ. എസ്,എസ് ലഭിച്ചിട്ടുണ്ട് . മെട്രിക് മേളയിൽ പഞ്ചായത്തുതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോക്ടർമാർ
- ഷഹനാസ് .സി .പി
- ത്വാഹിറ വട്ടക്കണ്ടിയിൽ
- ബാസിത്ത് വട്ടക്കണ്ടിയിൽ
- ആതിക
വഴികാട്ടി
- ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16618
- 1904ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ