എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/ നിശ്ചലമായ രാത്രി

Schoolwiki സംരംഭത്തിൽ നിന്ന്
നിശ്ചലമായ രാത്രി

                   

ഇടിയുടെയും മിന്നലിൻെറയും
ഭയാനക ശബ്ദത്തിങ്കൽ
കേട്ടു കേട്ടു
ആ ദുഖതീവ്രത നിറഞ്ഞ വാക്ക്
മനസ്സിനെയും ശരീരത്തെയും
ഞെട്ടിക്കുന്ന വാക്ക്
പൊള്ളുന്ന മറുപടിനാൽ
ഹൃദയം പൊട്ടി
വിങ്ങി വിങ്ങി
കേട്ടു ‍ഞാൻ
തിന്മ നിറഞ്ഞ ലോകത്തിൻെറ
കണ്ണീർ വാക്ക്
പൊലിയുന്ന ഓരോ
‍‍ജീവനും
ഓരോ ശ്വാസത്തിനുള്ളിൽ
രക്ത പുഴയായ് ഒഴുകിയ
ഓരോ കണ്ണീർ തുള്ളിയും
നിശബ്ദമായ് നിശബ്ദമായ്
ഒഴുകുന്ന കടൽ
നിശബ്ദമായ്
ശാന്തമായ് ഉറങ്ങുന്ന
കടൽ തീരത്ത്
അനാഥയായ് ഞാൻ

അൽബ മറിയം
8 B മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത