ഇടിയുടെയും മിന്നലിൻെറയും
ഭയാനക ശബ്ദത്തിങ്കൽ
കേട്ടു കേട്ടു
ആ ദുഖതീവ്രത നിറഞ്ഞ വാക്ക്
മനസ്സിനെയും ശരീരത്തെയും
ഞെട്ടിക്കുന്ന വാക്ക്
പൊള്ളുന്ന മറുപടിനാൽ
ഹൃദയം പൊട്ടി
വിങ്ങി വിങ്ങി
കേട്ടു ഞാൻ
തിന്മ നിറഞ്ഞ ലോകത്തിൻെറ
കണ്ണീർ വാക്ക്
പൊലിയുന്ന ഓരോ
ജീവനും
ഓരോ ശ്വാസത്തിനുള്ളിൽ
രക്ത പുഴയായ് ഒഴുകിയ
ഓരോ കണ്ണീർ തുള്ളിയും
നിശബ്ദമായ് നിശബ്ദമായ്
ഒഴുകുന്ന കടൽ
നിശബ്ദമായ്
ശാന്തമായ് ഉറങ്ങുന്ന
കടൽ തീരത്ത്
അനാഥയായ് ഞാൻ