ഗവ. എൽ.പി.എസ്. തെങ്ങേലി

Schoolwiki സംരംഭത്തിൽ നിന്ന്
17:09, 22 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- THENGELILPS (സംവാദം | സംഭാവനകൾ)
ഗവ. എൽ.പി.എസ്. തെങ്ങേലി
വിലാസം
തെങ്ങേലി

ഗവ. എൽ. പി. എസ് തെങ്ങേലി, തെങ്ങേലി പി. ഒ. കുറ്റൂർ. തിരുവല്ല.
,
689106
സ്ഥാപിതം01 - 06 - 1910
വിവരങ്ങൾ
ഫോൺ9446438381
ഇമെയിൽgovtlpsthengeli@gmail.coml
കോഡുകൾ
സ്കൂൾ കോഡ്37208 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി എലിസബത്ത് ജോസഫ്
അവസാനം തിരുത്തിയത്
22-09-2020THENGELILPS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

തിരുവിതാംകൂർ രാജാവായ മൂലം തിരുനാൾ രാമവർമ്മ അഞ്ചാമൻ രാജാവിൻറെ ഭരണകാലത്ത് കൊല്ലവർഷം 1085-ൽ തിരുവല്ല താലൂക്കിൽ കുറ്റൂർ വില്ലേജിൽ തെ ങ്ങേലി കരയിൽ 1910 ആഗസ്റ്റ് 29ന് സ്ഥാപിതം. ബ്ലോക്ക് നമ്പർ 10, സർവേ നമ്പർ 138/16. മണിമല ആറിന്റെ തീരത്തായി ഒന്നു മുതൽ നാലു വരെ ക്ലാസ്സുകൾ ഉള്ള Elementary School ആയി പ്രവർത്തനം ആരംഭിച്ച ഗവ. എൽ.പി.എസ്. തെങ്ങേലി, പിന്നീട് സ്വതന്ത്ര ഇന്ത്യ വിദ്യാഭ്യാസ രംഗത്ത് വരുത്തിയ പരിഷ്കാരങ്ങളുടെ ഭാഗമായി അഞ്ചാംതരം കൂടി ഉൾപ്പെടുത്തി പ്രവർത്തിച്ച പോന്നു. 1995 ആഗസ്റ്റ് മാസം, തിരുവല്ല വിദ്യാഭ്യാസ ഉപജില്ല അസിസ്റ്റൻറ് എഡ്യൂക്കേഷൻ ഓഫീസർ ശ്രീമതി പൊന്നമ്മ അവർകളുടെ നേതൃത്വത്തിൽ നടന്ന നടപടികളുടെ ഭാഗമായി അഞ്ചാംതരം എടുത്ത് മാറ്റപ്പെട്ടു. 2010 ജൂൺ മാസത്തിൽ പിടിഎ യുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രീ പ്രൈമറി വിഭാഗം ഇന്ന് ഗവൺമെൻറ് അംഗീകാരത്തോടുകൂടി വളരെ നല്ലരീതിയിൽ പ്രവർത്തിച്ചു പോരുന്നു. 110 വർഷത്തെ പ്രവർത്തനപാരമ്പര്യവുമായി, മണ്ണിൻറെ മണമുള്ള തെങ്ങേലി കരയിൽ, കടന്നു വരുന്ന കുഞ്ഞുങ്ങൾക്ക് അറിവിൻറെ വെളിച്ചമേകി പ്രൗഢിയോടെ ഇന്നും ഈ വിദ്യാലയം നിലനിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. കെ.ഇ. മാമ്മൻ, ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയും സാമൂഹികപ്രവർത്തകനുമായിരുന്നു കെ.ഇ. മാമ്മൻ എന്ന കണ്ടത്തിൽ ഈപ്പൻ മാമ്മൻ.[1][2](31 ജൂലൈ, 1921[3] - 26 ജൂലൈ, 2017)[4]

1921 ജൂലൈ 31-ന് കണ്ടത്തിൽ കുടുംബത്തിൽ കെ.സി. ഈപ്പന്റെയും കുഞ്ഞാണ്ടമ്മയുടെയും ഏഴുമക്കളിൽ ആറാമനായി ജനിച്ചു. നാഷനൽ ക്വയിലോൺ ബാങ്ക് മാനേജരായിരുന്ന കെ.സി. ഈപ്പനും കുടുംബവും തിരുവനന്തപുരത്ത് താമസിക്കുന്ന കാലത്ത് അവിടെ ആയിരുന്നു മാമ്മന്റെ ജനനം.[5] തിരുവനന്തപുരം ആർട്‌സ് കോളജിൽ ഇന്റർമീഡിയറ്റിനു പഠിക്കുമ്പോൾ ട്രാവൻകൂർ സ്‌റ്റുഡന്റ്‌സ് ഫെഡറേഷന്റെ പ്രസിഡന്റായി പ്രവർത്തിച്ചു. കോട്ടയം തിരുനക്കരയിൽ നടന്ന യോഗത്തിൽ സ്വാതന്ത്യ്രസമരത്തിനായി വിദ്യാർഥികളെ ആഹ്വാനം ചെയ്‌തതിനെ തുടർന്ന് ജയിലിലടയ്ക്കപ്പെട്ടു.[5] സി. കേശവന്റെ പ്രസംഗങ്ങൾ ആകൃഷ്ഠനായാണ് മാമ്മൻ പൊതുരംഗത്തേക്ക് ഇറങ്ങിയത്. പൊതുരംഗത്തെ നേതാവായി മാറിയതോടെ തിരുവിതാംകൂറിൽ വിദ്യാഭ്യാസം പൂർത്തിയാക്കാൻ സർ സി.പി. അദ്ദേഹത്തെ അനുവദിച്ചില്ല. തിരുവനന്തപുരം ആർട്സ് കോളജിൽ നടന്ന യോഗത്തിൽ സർ സിപിക്കെതിരെ പ്രസംഗിച്ചതോടെ കോളേജിൽനിന്ന് പുറത്താക്കപ്പെട്ടു. തുടർന്ന് എറണാകുളം മഹാരാജാസിൽ ശ്രമിച്ചെങ്കിലും പ്രവേശനം നിഷേധിക്കപ്പെട്ടു. ഒടുവിൽ തിരുവിതാംകൂറിനു പുറത്തായി തൃശ്ശൂർ സെന്റ്. തോമസ് കോളജിൽ ചേർന്ന് ഇന്റർമീഡിയറ്റ് പൂർത്തീയാക്കി. തുടർന്ന് 1940-ൽ മദ്രാസ് ക്രിസ്ത്യൻ കോളജിൽ ബിരുദ വിദ്യാഭ്യാസത്തിനായി ചേർന്നു.

1942-ൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിനാൽ മദാസ് കോളേജിൽ നിന്നും പുറത്താക്കപ്പെട്ടു. ഗാന്ധിജിയുടെ ആഹ്വാന പ്രകാരം ഭാരതത്തിലെങ്ങും യുവജനങ്ങൾ പഠനമുപേക്ഷിച്ച് മോചനത്തിനായി ഇറങ്ങുന്ന കാലമായിരുന്നതിനാൽ അന്നത്തെ അണികൾക്കൊപ്പം ചേരാനായിരുന്നു മാമ്മന്റെയും തീരുമാനം. തുടർന്ന് 1943-ൽ നാട്ടിൽ തിരിച്ചെത്തി. ദേശീയപ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയായി. 22-ആമത്തെ വയസിൽ തിരുവല്ലയിലേക്ക് താമസം മാറ്റുകയും തിരുവല്ലയും കോട്ടയവും പ്രവർത്തനകേന്ദ്രമാക്കുകയും ചെയ്തു. ഒടുവിൽ 1996-ലാണ് തിരുവനന്തപുരത്തേക്ക് താമസം മാറ്റിയത്.

കേരളത്തിലെ മദ്യവിരുദ്ധ മുന്നേറ്റങ്ങളിലും സജീവമായിരുന്നു മാമ്മൻ. ക്വിറ്റ് ഇന്ത്യ സമരത്തിലും സർ സിപിക്കെതിരായ പോരാട്ടത്തിലും പങ്കെടുത്തിട്ടുണ്ട്. ഇദ്ദേഹം അവിവാഹിതനായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ നെയ്യാറ്റിൻകരയിലെ നിംസ് ആശുപത്രിയിൽ വച്ച് 2017 ജൂലൈ 26-ന് അന്തരിച്ചു.[5] അവസാനകാലത്ത് നാല് വർഷത്തോളം നെയ്യാറ്റിൻകരയിലെ ആശുപത്രിയിലായിരുന്നു മാമ്മൻ കഴിഞ്ഞിരുന്നത്.

2. പ്രസന്നകുമാർ തത്ത്വമസി, 2018 ൽ കേരള ഫോക്‌ലോർ അക്കാദമി ഫെലോഷിപ്പ് ലഭിച്ച പടയണി കലാകാരൻ

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

1. Elizabeth Joseph- Head Mistress, Govt LPS Thengeli 2. Jessy Mathew 3. Shafina E 4. Shameera S ( Pre- Primary)

പാഠ്യേതര പ്രവർത്തനങ്ങൾ

കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
  • പഠന യാത്ര
  • നേർക്കാഴ്ച‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍

ക്ലബുകൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ജ്യോതിശാസ്ത്ര ക്ലബ്ബ്
  • സ്മാർട്ട് എനർജി ക്ലബ്
  • സ്പൈസ് ഇംഗ്ലീഷ് ക്ലബ്
  • സയൻസ് ക്ലബ്‌
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • ഹിന്ദി ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._തെങ്ങേലി&oldid=976965" എന്ന താളിൽനിന്ന് ശേഖരിച്ചത്