ശിവഗിരി എച്ച്.എസ്.എസ് വർക്കല/അക്ഷരവൃക്ഷം/ഭീതിയിൽ നിന്നും അതിജീവനത്തിലേക്ക്
ഭീതിയിൽ നിന്നും അതിജീവനത്തിലേക്ക്
നാം എല്ലാവരും കോവിഡ് ഭീതിയിൽ ആണ്. ലോക്ക് ഡൗൺ കാരണം വീട്ടിൽ നിന്നും പുറത്ത് ഇറങ്ങാൻ കഴിയാതെ എല്ലാവരും വിഷമിച്ചിരിക്കുകയാണ്. ഇപ്പോൾ നമുക്ക് ഏറ്റവും അത്യാവശ്യം ശുചിത്വവും രോഗപ്രതിരോധവും ആണ്. ഇതിനുള്ള ഏക മാർഗം വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ സാമൂഹിക അകലം പാലിക്കുക മാത്രമാണ്. വീട്ടിൽ ഇരിക്കുന്ന ഈ സമയം ശുചീകരണത്തിനായി മാറ്റിവെക്കാം. എല്ലാവരും സാമൂഹിക അകലം പാലിച്ചു അവരവരുടെ കാര്യങ്ങൾ നോക്കി നടക്കുമ്പോൾ പരിസരശുചിത്വം നോക്കാത്തവർ ഏറെ ആണ്. ഓരോ ഗൃഹവും വൃത്തിയാകുന്നതിലൂടെ നമ്മുടെ സമൂഹവും വൃത്തിയുള്ളതായി തീരും. അപ്പോൾ ഈ സമയം നമുക്ക് പരിസരശുചിത്വത്തിനായി വിനിയോഗിക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ നമുക്ക് രോഗപ്രതിരോധം ഒരു പരിധി വരെ ഉറപ്പാക്കാം.രോഗപ്രതിരോധത്തിന്റെ ആദ്യഘട്ടം ശുചിത്വമാണ്. പിന്നെ നമ്മുടെ ഗവൺമെന്റ് തരുന്ന നിർദ്ദേശങ്ങൾ പാലിച്ചാൽ മതി. നിർദ്ദേശങ്ങൾ തെറ്റിച്ചു യാത്ര ചെയ്യരുത്, ആരോഗ്യം ഉണ്ടെങ്കിൽ യാത്രകൾ നമുക്ക് ഇനിയും ചെയ്യാവുന്നതേയുള്ളൂ. ഇപ്പോൾ നമുക്ക് ഒന്നായി ചേർന്ന് കോവിഡിനെ പ്രതിരോധിക്കാം. രോഗപ്രതിരോധത്തിന് വേണ്ടി നമുക്ക് കൂട്ടം കൂടാതെ വീട്ടിലിരിക്കാം. നമുക്ക് വേണ്ടി കഷ്ടപ്പെടുന്നവരുടെ വാക്കുകൾ അനുസരിക്കാം. സമയം ചിലവഴിക്കാൻ പ്രയാസപ്പെടുന്നവർക്കുമുന്നിൽ ഞാൻ എന്റെ ഒരു ചെറിയ അഭിപ്രായം പങ്കുവക്കുന്നു. നാം പരിസ്തിയുമായി ഇണങ്ങി ജീവിച്ചവർ ആണ്. എന്നാൽ ഇന്ന് നമ്മൾ പരിസ്ഥിതിയെ ഒരുപാട് അവഗണിക്കുന്നു. അതിന്റെ പരിണിത ഫലങ്ങൾ ആണ് നമ്മൾ അനുഭവിക്കുന്നത്. ഇതിൽ നിന്നെല്ലാം രക്ഷപെടാൻ ഒരു മാർഗം, ഇപ്പോൾ ഈ സമയം പരിസ്ഥിതിയിൽ എന്തെല്ലാം ചെയ്യാം അല്ലേ. പക്ഷേ അതൊന്നും ചെയ്യാതെ നമ്മൾ സോഷ്യൽ മീഡിയക്ക് മുന്നിൽ സമയം ചിലവഴിക്കുകയാണ്. അല്പസമയം നമുക്ക് കൃഷിക്കായി മാറ്റി വക്കാം. നമ്മുടെ വീട്ടിൽ ഒരു കൃഷിത്തോട്ടം. നമ്മൾ വീട്ടാവശ്യത്തിന് വേണ്ടുന്ന പച്ചക്കറി നമ്മുടെ വീട്ടുമുറ്റത്തുനിന്നും ശേഖരിക്കുന്നു... എന്താ അതിന്റെ ഒരു സുഖം അല്ലേ.... പച്ചക്കറികൾ കിട്ടാനില്ല എന്ന് പറയുന്നതിനേക്കാൾ നല്ലത് എന്റെ വീട്ടിൽ പച്ചക്കറിനട്ടുവർത്തിയിട്ടുണ്ട് അത് ഉപയോഗിക്കുന്നു എന്ന് പറയുന്നതല്ലേ... നമ്മുടെ പ്രിയങ്കരനായ മുഖ്യമന്തി പറഞ്ഞത് പോലെ നമുക്ക് നമ്മുടെ വീട്ടുമുറ്റത്തു ഒരു പച്ചക്കറി തോട്ടം തയ്യാറാക്കാം അങ്ങനെ നമുക്ക് പ്രകൃതിയുമായി ഇണങ്ങി ജീവിക്കാം .വേനൽക്കാലം വന്നതോടെ വെള്ളമില്ലാതെ ചെടികളും മരങ്ങളും മനുഷ്യരും വലയുകയാണ്. നമുക്ക് തണൽ തരുന്ന മരങ്ങൾക്ക് അല്പം വെള്ളം കൊടുത്താൽ അത് അവർക്ക് ആശ്വാസം ആണ്. നമുക്ക് തണൽ തരുന്ന വൃക്ഷങ്ങൾക്ക് നമ്മൾ തന്നെയാണ് പരിചരണം നൽകേണ്ടത്. ഒരല്പസമയം പരിസ്ഥിതിയോടൊപ്പം....... ഈ സാഹചര്യത്തിൽ ശുചിത്വത്തിലൂടെ സാമൂഹിക അകാലത്തിലൂടെ രോഗപ്രതിരോധത്തിലൂടെ നമുക്ക് വീട്ടിലിരുന്നു കോവിഡ് എന്ന മഹാമാരിയെ നമുക്ക് ഒറ്റക്കെട്ടായി നമ്മുടെ ഭൂമിയിൽ നിന്നും തുടച്ചുമാറ്റാം നമ്മൾ അതിജീവിക്കും ഒരുമയിലൂടെ .......
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം