ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/കുറുക്കനും മുൾചെടിയും
കുറുക്കനും മുൾചെടി യും
ഒരു ദിവസം ഒരു കുറുക്കൻ ഒരു വഴിയിലൂടെ നടക്കുകയായിരുന്നു. അപ്പോൾ വഴിമധ്യേ ഒരു മുൾക്കാട് കണ്ടു. കൂർത്ത മുള്ളുകൾ നിറഞ്ഞ മുൾക്കാടുകൾ കടന്ന് അപ്പുറം എത്താൻ എന്താണ് മാർഗം എന്ന് കുറുക്കൻ ആലോചിച്ചു. പിന്നെ മുൾക്കാട് ചാടി കയറാൻ തീരുമാനിച്ചു. പിന്നിലേക്ക് നടന്നു അതിവേഗം ഓടി വന്ന് മുൾക്കാട് ചാടിക്കയറാൻ കുറുക്കൻ ശ്രമിച്ചു. സമയദോഷം എന്നേ പറയേണ്ടൂ ചാട്ടം പിഴച്ചു. മുകളിൽ തന്നെ ചെന്നു വീണു. കൂർത്ത മുള്ളുകൾ തറച്ച കുറുക്കൻ റെ ശരീരം വേദനിച്ചു രോഷത്തോടെ അതിൽ ഏറെ സങ്കടത്തോടെ മുൾച്ചെടിയോട് കുറുക്കൻ പറഞ്ഞു. "നീ എന്തിനാണ് എന്നെ നോവിച്ചത്"? ഇതുകേട്ട് മുൾച്ചെടി പറഞ്ഞു " സ്നേഹിതാ ഞാൻ മുൾച്ചെടി ആണെന്നും നിറയെ മുള്ളുകളുണ്ട് എന്നും നിനക്ക് അറിയാം എന്നിട്ടും നീ എന്നിൽ തന്നെ വന്നു ചാടിയ എന്തിനാണ് അൽപദൂരം ഏറെ നടന്നാലും നിനക്ക് മറ്റൊരു വഴിയെ പോകാമായിരുന്നില്ലേ". കൂട്ടുകാരെ, അപകടം വരുത്തുന്ന എളുപ്പമാർഗ്ഗത്തേക്കാൾ നല്ലത് അപകടം ഇല്ലാത്ത നീണ്ട വഴിയാണ്.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ