സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി/അക്ഷരവൃക്ഷം/സമാധാനവും മാനവരാശിയും

Schoolwiki സംരംഭത്തിൽ നിന്ന്
15:42, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സമാധാനവും മാനവരാശിയും


"സമാധാനം" എന്ന വാക്ക് പ്രത്യയശാസ്ത്രമായി ഉരുത്തിരിച്ച മഹാനാണ് മഹാത്മാഗാന്ധി. ഏതൊരാശയവും പ്രത്യയശാസ്ത്രമായി മാറുമ്പോൾ അതിനു ശ്രേഷ്ഠത വർധിക്കും. പ്രത്യയശാസ്ത്രം മറ്റൊരാളിലേക്ക് പകരാനുള്ളതും അത് അയാൾ വീണ്ടും മറ്റൊരാളിലേക്ക് പകരുന്ന ആ പ്രക്രിയ തുടർന്നുകൊണ്ട് ഇരിക്കാനുമുള്ളതാണ്. ഓരോ വ്യക്തിയുടെയും സ്വത്വം പകരുന്ന ആശയത്തിനും ധാരണകൾക്കും പ്രത്യയശാസ്ത്രം മറുപടി നൽകുകയും വേണം. സമാധാനം അഥവാ "അഹിംസ" എന്ന പ്രത്യയശാസ്‌ത്രത്തിലൂടെ ഗാന്ധിജി കണ്ടെത്തിയത് ലോകസമാധാനം തന്നെ ആയിരുന്നു. ലോകം ഒരു കുടുംബമായി തീരുന്ന അവസ്ഥ ഇതിനു പിൻബലം കൊടുക്കുന്ന ഉപനിഷത് സംസ്കാരമാണ് ഭാരതത്തിന്റെ കൈമുതൽ. ""വസുധൈവ കുടുംബകം" എന്ന പദം ഗാന്ധിജിയെ ഏറ്റവുമധികം സ്വാധീനിച്ചു. ഈ രണ്ടു വാക്കു സമ്മാനിച്ച ഒരു ദൃശ്യബിംബമുണ്ട് അതാണ് ലോകസമാധാനം എന്ന ചിന്തയ്ക്ക് ആക്കം നൽകുന്നതും. ഒരാൾ മറ്റൊരാളെ സഹായിക്കുന്നതിലൂടെ ലഭിക്കുന്ന സ്വസ്ഥതയാണ് ലോകസമാധാനം. മനസ്സാണ് സമാധാനത്തിന്റെ അടിസ്ഥാനം. പ്രക്ഷുബ്ധവും പ്രബോധനപരവുമായ അവസ്ഥ മനസ്സിൽ സൃഷ്ടിക്കുന്നത് കാലുഷ്യമാണ്. കാലുഷ്യത്തിന്റെ ഏറ്റവും വലിയ രൂപം യുദ്ധവും. പലസ്തീൻ ജനതയോട് ഇസ്രായേൽ കാണിക്കുന്ന ക്രൂരതകൾ ശ്രദ്ധിക്കുക. മാധ്യമങ്ങൾ പുറത്തുവിട്ട ചിത്രങ്ങളും റിപ്പോർട്ടുകളും ലോകമനസാക്ഷിയെ ഞെട്ടിക്കുന്നവയായിരുന്നു. കാശ്മീരിലും ബംഗ്ലാദേശിലും മുംബൈലുമൊക്കെ നടന്ന ഭീകരാക്രമണങ്ങൾ എത്ര പേരുടെ ജീവനെടുത്തു. എന്തിനേറെ പറയുന്നു ലോകം മുഴുവനുമുള്ള കോടാനുകോടി മനുഷ്യരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുന്ന മഹാമാരി കോവിഡ് 19 എന്ന പേരിലറിയപ്പെടുന്ന കൊറോണ പോലും ഒരു യുദ്ധത്തിനുവേണ്ടി വികസിപ്പിച്ചെടുത്ത ആയുധമല്ലേ?? തങ്ങൾക്കെതിരെ അമേരിക്ക കണ്ടെത്തിയ ആയുധമാണ് കോവിഡ് എന്ന് ചൈനയും എന്നാൽ അത് വികസിപ്പിച്ചത് ചൈനയാണെന്ന് അമേരിക്കയും പറയുന്നു. ഈ മഹാമാരി ചൈനയെയും അമേരിക്കയെയും മാത്രമല്ല മറിച്ചു ലോകത്തെ തന്നെ ഇല്ലാതാക്കാൻ ശക്തിയുള്ളതാണെന്നു നാം മനസിലാക്കി കഴിഞ്ഞു. ലക്ഷക്കണക്കിന് ജനങ്ങൾ ഇന്നു മരിച്ചുകൊണ്ടിരിക്കുന്നു. ഈ മഹാമാരിക്ക് ഒരു പരിഹാരം ഇനിയും ഉണ്ടായിട്ടില്ല. ഇനിയെങ്കിലും ഏവരും ഉണരേണ്ടിയിരിക്കുന്നു. ലോകസമാധാനത്തെപ്പറ്റി ചിന്തിക്കുമ്പോൾ ഏവരുടെയും മനസിലേക്ക് കടന്നു വരുന്ന ഒരു വാചകം ഉണ്ട്. വിശ്വഭാരതി സർവകലാശാലയുടെ മുന്നിൽ ചെല്ലുമ്പോൾ നമ്മെ സ്വീകരിക്കുന്ന ഒരു വാചകം "യത്ര വിശ്വം ഭവത്യേക നീഢം" . പക്ഷിക്കൂട്ടിലേക്കെന്നപോലെ വിശ്വം ഇവിടെ ചുരുങ്ങുന്നു എന്നാണ് ഇതിന്റെ അർത്ഥം. "ലോക സമസ്താ സുഖിനോ ഭവന്തു" എന്ന് വിളിച്ചു പറഞ്ഞ ഭാരതത്തിനു ലോകസമാധാനം എന്ന ആശയത്തിനുമേൽ അനവധി കാര്യങ്ങൾ ചെയ്ത തീർക്കാൻ കഴിയും.ലോകം ആഗ്രഹിക്കുന്ന ഏറ്റവും വലിയ സത്യം ലോക സമാധാനം തന്നെ. രണ്ടു ലോകയുദ്ധങ്ങളിൽ പങ്കെടുത്ത ജനതക്ക് ഇന്ന് യുദ്ധം എന്ന് കേൾക്കുന്നത് തന്നെ ഭയമാണ്. യുദ്ധം ഒന്നും നേടിത്തരുകയില്ല. കുരുക്ഷേത്രയുദ്ധം പഠിപ്പിച്ചത് അതാണ്. ഇനി ലോകായുദ്ധമുണ്ടായാൽ മനുഷ്യന്റെ അവസാനകണ്ണിയും അറ്റുപോകും. ലോകസമാധാനം പുലർത്താനുള്ള ഏകമാർഗം നിരായുധീകരണവും യുദ്ധമില്ലാത്ത അവസ്ഥയുമാണ്. നിരായുധീകരണം പരാജയമല്ല. ആണവതീയിൽ ഈ ലോകം ഉരുക്കിക്കളയുന്നതിനോട് യോജിക്കാനാവില്ല. ഇത്തരം ക്രിയാത്മക കാര്യങ്ങൾ ഏറ്റെടുക്കാൻ യുവത്വം മുന്നോട്ടു വരണം. ആണവോർജം അടക്കം എന്തും സമാധാനത്തിനു വേണ്ടി വിനിയോഗിക്കാനുള്ള മനസുണ്ടാകേണ്ടിയിരിക്കുന്നു. ഇല്ലെങ്കിൽ ഇനിയും കൊറോണ പോലുള്ള മഹാമാരികൾ മാനവരാശിയെ കീഴ് പ്പെടുത്തുക തന്നെ ചെയ്യും. വാളെടുത്തവൻ വാളാൽ നശിക്കുമെന്നു സാരം.

ആഷ്ന ആർ
10 A സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം