എ.യു.പി.എസ് വടക്കുംപുറം/അക്ഷരവൃക്ഷം/മിന്നുവും കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
08:08, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikiaups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മിന്നുവും കൊറോണയും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മിന്നുവും കൊറോണയും


മിന്നു എന്നും രാവിലെ പല്ലുതേപ്പും കുളിയും കഴിഞ്ഞ് മുത്തശ്ശന്റെ ഒപ്പം പത്രം വായിക്കാനിരിക്കും. ഒരു ദിവസം പതിവുപോലെ അവൾ മുത്തശ്ശന്റെ ഒപ്പം പത്രം വായിക്കാനിരുന്നു. അപ്പോഴാണ് പത്രത്തിലെ ആ വാർത്ത അവൾ കണ്ടത്. ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ കൊറോണ എന്ന പുതിയൊരു രോഗം പടർന്നു പിടിക്കുന്നു. കുറേ പേർ മരിച്ചു. മിന്നുവിന് കൊറോണ എന്താണെന്ന് മനസിലായില്ല. അവൾ മുത്തശ്ശനോട് ചോദിച്ചു, കൊറോണ എന്താ എന്ന്, കൊറോണ എന്നാൽ പുതിയ ഒരു വൈറസ് പരത്തുന്ന ഒരു രോഗമാണെന്നും അത് സമ്പർക്കത്തിലൂടെ പകരുമെന്നും മുത്തശ്ശൻ പറഞ്ഞു. ഓരോ ദിവസവും പത്രത്തിൽ വരുന്ന വാർത്ത കണ്ട് അവൾ ഭയപ്പെട്ടു. ഇറ്റലിയും അമേരിക്കയും ഗൾഫ് രാജ്യങ്ങളും കടന്ന് കൊറോണ ഇന്ത്യയിലുമെത്തിയിരിക്കുന്നു. ഇപ്പോൾ ഇതാ നമ്മുടെ കൊച്ചു കേരളവും കൊറോണ ഭീതിയിലാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും കൊറോണ പടർന്നു പിടിക്കുന്നു. പരീക്ഷകൾ മാറ്റി വെച്ചു, സ്കൂളും അടച്ചു. മിന്നുവിന് ആദ്യം സന്തോഷമായെങ്കലും പത്രത്തിൽ വരുന്ന വാർത്തകൾ കണ്ട് അവൾ സങ്കടപ്പെട്ടു. കാസർഗോഡ് ആണത്രേ കൊറോണ കൂടുതൽ ആളുകളെ ബാധിച്ചിട്ടുള്ളത്. അവൾ അമ്മമ്മയേയും മുത്തശ്ശനേയും ഓർത്തു. അവർ അവിടെ ഒറ്റക്കാണ്, അവരെപ്പോലെ മറ്റു പലരും, അതോർത്തപ്പോൾ അവൾക്ക് സങ്കടവും പേടിയും വന്നു. വെക്കേഷന് കാസർഗോഡ് അമ്മയുടെ വീട്ടിൽ പോകാമെന്നുള്ള ആഗ്രഹവും നടന്നില്ല. മിന്നു എല്ലാ ദിവസവും പതിവുപോലെ പത്രവായനയും ടി.വി.യിലെ വാർത്ത കാണലും തുടർന്നു. ദിവസങ്ങൾ കഴിയുംതോറും അവളുടെ പേടി മാറി വന്നു. കേരളത്തിൽ കൊറോണ തോറ്റുകൊണ്ടിരിക്കുന്നു. രോഗം ബാധിച്ചവരെല്ലാം അസുഖം മാറി തിരിച്ചു വരുന്നു. കാസർഗോഡും രോഗം ബാധിച്ചവരുടെ എണ്ണം കുറഞ്ഞു വന്നു. അവളുടെ പേടിയും സങ്കടവും മാറി. സ്കൂളുകളും ഓഫീസുകളും അടച്ച്, പരീക്ഷകൾ മാറ്റി വെച്ച്, അമ്പലങ്ങളും പള്ളികളും തുറക്കാതെ, അനാവശ്യ യാത്രകളും മറ്റ് വിനോദങ്ങളും ഒഴിവാക്കി വീട്ടിൽ തന്നെ ഇരുന്ന് നമ്മൾ കൊറോണയെ അതിജീവിക്കുകയാണ്. എല്ലാ പ്രതിരോധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി നമ്മുടെ മുഖ്യമന്ത്രി, ആവേശമായി ആരോഗ്യമന്ത്രി ടീച്ചറമ്മ, കൂടെ ഡോക്ടർ മാമൻമാർ, നഴ്സ് ചേച്ചിമാർ, പോലീസുകാർ എല്ലാവരും ഒത്തു ചേർ‍ന്നുള്ള പ്രവർത്തനം. കൈ കഴുകിയും, മാസ്ക് ധരിച്ചും, തമ്മിൽ അകലം പാലിച്ചും നമ്മൾ കൊറോണയെ തോൽപ്പിക്കുകയാണ്. മിന്നു അഭിമാനത്തോടെ ഓർത്തു, പ്രളയവും നിപയും ഇപ്പോൾ കൊറോണയും വന്നപ്പോൾ നമ്മുടെ മുഖ്യമന്ത്രി ആത്മവിശ്വാസത്തോടെ പറഞ്ഞ വാക്കുകൾ "നമ്മൾ അതിജീവിക്കും”, അതെ, നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും...

അദ്വിത എ
4 E എ.യു.പി.എസ് വടക്കുംപുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ