യു. പി. എസ്. ഇളമാട്/അക്ഷരവൃക്ഷം/എന്റെ വിഷുക്കണി

Schoolwiki സംരംഭത്തിൽ നിന്ന്
15:03, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39354 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വിഷുക്കണി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിഷുക്കണി

വിട്ടിലൊതുങ്ങുമീ വിഷമഘട്ടം
മുറ്റത്ത് ഞാനൊരു വിത്തു നട്ടു
വെള്ളം നനച്ചു ഞാൻ കാത്തിരുന്നു
മുളപൊട്ടും തളിരിന്റെ പച്ചപ്പിനായ്
കാറ്റ് വന്നു കഥ പറഞ്ഞു
കണ്ണീരുണങ്ങാത്ത കഥനകഥ
മാലോകരൊക്കെയും വൈറസിൻ
ബാധയാൽ വീട്ടിലടച്ച് വിറച്ചിരിപ്പൂ
വിശപ്പ് മാറാത്ത ഈ വിഷാദകാലത്തെ
വിഷുവെത്തി വീണ്ടും വിഷമത്തോടെ
കണികാണാൻ കാഴ്ചകൾ വാങ്ങീടുവാൻ
തെരുവായ തെരുവെല്ലാം വിജനമായി
ഇന്നത്തെ എന്റെ വിഷുക്കണികാഴ്ചക്കായി
ഞാൻ നട്ട തൈ തന്നെ കരുതിവെച്ചു
തളിരിലതന്നെയെൻ കൈ നീട്ടവും
നാളുകൾ സമ്പൽസമൃദ്ധമാകാൻ
വറുതിക്കറുതിയണഞ്ഞിടാത്ത
നാളെകൾ നാട്ടിലേക്കെത്തിയെന്നാൽ
എന്റെയീ തൈകളിൽ പച്ചപ്പിനാൽ
പച്ചപിടിക്കട്ടെ എന്റെ നാട്
 

അഭിഷേക് എസ്
4A ഗവൺമെന്റ് യു പി എസ് ഇളമാട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത