വീട്ടിലൊതുങ്ങുമീ വിഷമഘട്ടം
മുറ്റത്ത് ഞാനൊരു വിത്തു നട്ടു
വെള്ളം നനച്ചു ഞാൻ കാത്തിരുന്നു
മുളപൊട്ടും തളിരിന്റെ പച്ചപ്പിനായ്
കാറ്റ് വന്നു കഥ പറഞ്ഞു
കണ്ണീരുണങ്ങാത്ത കദനകഥ
മാലോകരൊക്കെയും വൈറസിൻ
ബാധയാൽ വീട്ടിലടച്ച് വിറച്ചിരിപ്പൂ
വിശപ്പ് മാറാത്ത ഈ വിഷാദകാലത്ത്
വിഷുവെത്തി വീണ്ടും വിഷമത്തോടെ
കണികാണാൻ കാഴ്ചകൾ വാങ്ങീടുവാൻ
തെരുവായ തെരുവെല്ലാം വിജനമായി
ഇന്നത്തെ എന്റെ വിഷുക്കണികാഴ്ചക്കായ്
ഞാൻ നട്ട തൈ തന്നെ കരുതിവെച്ചു
തളിരിലതന്നെയെൻ കൈ നീട്ടവും
നാളുകൾ സമ്പൽസമൃദ്ധമാകാൻ
വറുതിക്കറുതിയണഞ്ഞിടാത്ത
നാളെകൾ നാട്ടിലേക്കെത്തിയെന്നാൽ
എന്റെയീ തൈകളിൻ പച്ചപ്പിനാൽ
പച്ചപിടിക്കട്ടെ എന്റെ നാട്