എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
22:40, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24263 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

ലോകമെമ്പാടും വലിയൊരു സാംക്രമിക രോഗത്തിൻ്റെ പിടിയിൽ അകപ്പെട്ടിരിക്കുന്ന ഈ സമയത്ത് ശുചിത്വത്തിന് വലിയ പ്രാധാന്യമർഹിക്കുന്നു നാം മലയാളികൾ ദിവസം രണ്ടു നേരമെങ്കിലും ശരീരശുദ്ധി വരുത്തുന്നവരാണ് വീടിനകവും പരിസരവും ചുറ്റുമുള്ള നിരത്തുകളും വൃത്തിയോടെ വെക്കേണ്ടത് നമ്മുടെ തന്നെ കടമയാണെന്ന് നമുക്ക് ഓർമ്മവേണം നാം വലിച്ചെറിയുന്ന ഭക്ഷണഅവശിഷ്ടങ്ങളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നും ആണ് പലതരം അണുക്കളും പെറ്റുപെരുകി പലതരം രോഗങ്ങൾക്ക് വഴിയൊരുക്കുന്നത് ആയതിനാൽ വ്യക്തിശുചിത്വത്തോടൊപ്പം സാമൂഹിക ശുചിത്വവും നാം ശീലിക്കേണ്ട തുണ്ട് ഇപ്പോൾ ലോകത്ത് പടർന്നുപിടിക്കുന്ന കൊറോണ എന്ന രോഗം വളരെ മലിനമായ ചില മാനുഷിക ശീലങ്ങളിൽ നിന്നാണ് പൊട്ടിപ്പുറപ്പെട്ടത് എന്നാണ് എനിക്ക് മനസ്സിലായത് പ്രാഥമികമായി സോപ്പ് ഉപയോഗിച്ച് കൈ കഴുകുകയാണ് രോഗം വരാതിരിക്കാനുള്ള ഏകമാർഗ്ഗം അതുപോലെതന്നെ മലമൂത്ര വിസർജനത്തിന് ആയി ടോയ്‌ലറ്റുകൾ ഉപയോഗിക്കുകഗാർഹികമാലിന്യങ്ങൾ,ജൈവ മാലിന്യങ്ങൾ അജൈവ മാലിന്യങ്ങൾ എന്നിങ്ങനെ തരംതിരിച്ച് സംസ്കരിക്കുക തുടങ്ങിയവയും നാം ശീലിക്കേണ്ടതായ ശീലങ്ങളാണ് അങ്ങനെ നാം ഒരു മാലിന്യ വിമുക്ത കേരളത്തിനായി പ്രയത്നിക്കാം

സനാ പി എസ്
3 D എൽ എഫ് സി യു പി എസ് മമ്മിയൂർ
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം