എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ലോകമെമ്പാടും വലിയൊരു സാംക്രമിക രോഗത്തിന്റെ പിടിയിൽ അകപ്പെട്ടിരിക്കുന്ന ഈ സമയത്ത് ശുചിത്വത്തിന് വലിയ പ്രാധാന്യമർഹിക്കുന്നു. നാം മലയാളികൾ ദിവസം രണ്ടു നേരമെങ്കിലും ശരീരശുദ്ധി വരുത്തുന്നവരാണ്. വീടിനകവും പരിസരവും ചുറ്റുമുള്ള നിരത്തുകളും വൃത്തിയോടെ വെക്കേണ്ടത് നമ്മുടെ തന്നെ കടമയാണെന്ന് നമുക്ക് ഓർമ്മവേണം. നാം വലിച്ചെറിയുന്ന ഭക്ഷണ അവശിഷ്ടങ്ങളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നും ആണ് പലതരം അണുക്കളും പെറ്റുപെരുകി പലതരം രോഗങ്ങൾക്ക് വഴിയൊരുക്കുന്നത്. ആയതിനാൽ വ്യക്തിശുചിത്വത്തോടൊപ്പം സാമൂഹിക ശുചിത്വവും നാം ശീലിക്കേണ്ടതുണ്ട്. ഇപ്പോൾ ലോകത്ത് പടർന്നുപിടിക്കുന്ന കൊറോണ എന്ന രോഗം വളരെ മലിനമായ ചില മാനുഷിക ശീലങ്ങളിൽ നിന്നാണ് പൊട്ടിപ്പുറപ്പെട്ടത് എന്നാണ് എനിക്ക് മനസ്സിലായത്.
പ്രാഥമികമായി സോപ്പ് ഉപയോഗിച്ച് കൈ കഴുകുകയാണ് രോഗം വരാതിരിക്കാനുള്ള ഏകമാർഗ്ഗം. അതുപോലെതന്നെ മലമൂത്ര വിസർജനത്തിന് ആയി ടോയ്‌ലറ്റുകൾ ഉപയോഗിക്കുക. ഗാർഹികമാലിന്യങ്ങൾ,ജൈവ മാലിന്യങ്ങൾ, അജൈവ മാലിന്യങ്ങൾ എന്നിങ്ങനെ തരംതിരിച്ച് സംസ്കരിക്കുക തുടങ്ങിയവയും നാം ശീലിക്കേണ്ടതായ ശീലങ്ങളാണ്. അങ്ങനെ നാം ഒരു മാലിന്യ വിമുക്ത കേരളത്തിനായി പ്രയത്നിക്കാം.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം