ഗവ. യു പി സ്കൂൾ, ആഞ്ഞിലിപ്രാ

Schoolwiki സംരംഭത്തിൽ നിന്ന്
19:08, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36270 (സംവാദം | സംഭാവനകൾ)
ഗവ. യു പി സ്കൂൾ, ആഞ്ഞിലിപ്രാ
വിലാസം
ആ‍ഞ്ഞിലിപ്ര

ജി യു പി എസ് ആഞ്ഞിലിപ്ര, തട്ടാരമ്പലം പി.ഒ,
,
690103
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ04792343344
ഇമെയിൽ36270alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36270 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷെർലി ജേക്കബ്
അവസാനം തിരുത്തിയത്
15-08-201836270


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................ ' <big>'<big>'''<big>== ചരിത്രം==

                 ആലപ്പുഴ ജില്ലയിൽ മാവേലിക്കര ഉപജില്ലയിൽ ചെട്ടികുളങ്ങര പ‍ഞ്ചായത്തിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. സാമുദായികവും സാമ്പത്തികവുമായി 

പിന്നോക്കംനിൽക്കുന്ന ജനവിഭാഗത്തിന് വേണ്ടി ശ്രീമൂലം തിരുന്നാൾ രാജാവിന്റെ വിദ്യാഭ്യാസ പദ്ധതി അനുസരിച്ച് കളരിയ്ക്കലേത്ത് വെളുത്തകുഞ്ഞിന്റെ നേതൃത്വത്തിൽ ആഞ്ഞിലിപ്ര പ്രൈമറി സ്കൂൾ

1905 ൽ സ്ഥാപിതമായി. തുടക്കത്തിൽ 1 മുതൽ 3 വരെ ക്ലാസുകൾ ഉളള വിദ്യാലയം അനുവദിച്ചു കിട്ടുകയും അതിന്റെ മാനേജരായി കരിപ്പുഴ കടകംപള്ളിൽ വല്യസാർ എന്നറിയപ്പെടുന്ന വ്യക്തി

ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. 1109ൽ വിദ്യാലയം 4-ാം ക്ലാസ് വരെ ഉയർത്തി. തുടർന്ന് ശ്രീ. വെളുത്തകുഞ്ഞിന്റെ അനന്തരവനും ജാമാതാവും കൂടിയായ ശ്രീ. ഇ. കേശവൻ

വിദ്യാലയത്തിന്റെ മാനേജരായി. അദ്ദേഹം മരിക്കുന്നതിനു മുമ്പ് തന്റെ ഭാര്യാസഹോദരനായ ശ്രീ. വി. നാരായണന് എഴുതിക്കൊടുത്തു. ശ്രീ. വി. നാരായണൻ ഈ സ്ഥാപനത്തിലെ അദ്ധ്യാപകൻ

കൂടിയായിരുന്നു. അദ്ദേഹം തന്റെ സഹോദരിയായ ശ്രീമതി. സി. മാധവിയുടെ പേരിൽ വിദ്യാലയം എഴുതിക്കൊടുത്തു. 1946 ൽ സ്കൂൾ സർക്കാരിന് കൈമാറി. 1965 ൽ സ്കൂൾ അപ്ഗ്രേഡ്

ചെയ്യുന്നതിനുവേണ്ടി സർക്കാരിന് മെമ്മോറാണ്ടം കൊടുത്തതനുസരിച്ച് അപ്പർ പ്രൈമറി സ്കൂൾ ആക്കി ഇപ്പോൾ ഈ സ്ഥാപനത്തിൽ 1 മുതൽ 7വരെ ക്ലാസുകളിലായി 94 വിദ്യാർത്ഥികൾ

പഠിക്കുന്നുണ്ട്. == ഭൗതികസൗകര്യങ്ങൾ =

തലക്കെട്ടാകാനുള്ള എഴുത്ത്

= ഓരോ വിദ്യാലയത്തിന്റെയും സുഗമമായ പ്രവർത്തനത്തിന് ഭൗതിക സൗകര്യങ്ങൾ അത്യാവശ്യമാണ്. ഈ വിദ്യാലയത്തിന് ആകെയുള്ള സ്ഥലം 27.20 ആർ ആണ്. സ്കൂളിന് ചുറ്റുമതിൽ ഉണ്ട്.സ്കൂളിന് മുന്നിലായി രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിന്റെ പിന്നിലായി ഔഷധത്തോട്ടവും, പോളിഹൗസും ഉണ്ട്. മഴവെള്ള സംഭരണിയും സ്ഥാപിച്ചിട്ടുണ്ട്.കളിസ്ഥലം ഉണ്ട്. സ്കൂളിന് രണ്ട് കെട്ടിടങ്ങളാണുള്ളത്. ഇതിൽ 1 മുതൽ 7 വരെ ക്ലാസുകളും, പ്രീ പ്രൈമറി, അംഗൻവാടി എന്നിവയും പ്രവർത്തിക്കുന്നു. സാമൂഹ്യക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള അംഗൻവാടി സ്കൂളിന്റെ ക്ലാസ് മുറിയിൽ പ്രവർത്തിക്കുന്നു. സ്കൂൾ കെട്ടിടത്തിന്റെ തറ ടെെൽ പാകിയതും, യു. പി ക്ലാസുകളുടെ മേൽക്കൂര ഈ വർഷം അറ്റകുറ്റപ്പണികൾ നടത്തിയതുമാണ്. എന്നാൽ എൽ.പി. ക്ലാസുകളുടെ മേൽക്കൂര അറ്റകുറ്റപ്പണികൾ നടത്തേണ്ടതായിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

                      18 ജൂൺ 2018 തിങ്കളാഴ്ച്ച ഹെഡ്മിസ്ട്രസ് ശ്രീമതി. ഷേർളി ജേക്കബ് വിദ്യാരംഗംകലാസാഹിത്യവേദിയുടെ ഉദ്ഘാടനം നിർവഹിച്ചു. എൽ.പി, യു.പി ക്ലാസുകളിലെ 25 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. സർഗവേള പിരിയിഡുകൾ ഫലപ്രദമായി ഉപയോഗിക്കുവാൻ വിദ്യാരംഗം കലാസാഹിത്യവേദിക്കു കഴിയുന്നു. അതുപോലെ വായനവാരം, സാഹിത്യകാരന്മാരുടെ അനുസ്മരണം ഇവയ്ക്ക് നേതൃത്വം നൽകിയത് വിദ്യാരംഗത്തിലെ കുട്ടികളാണ്. സ്കൂളിലെ വിദ്യാരംഗം കൺവീനറായി  ശ്രീമതി. മിനി മാത്യു പ്രവർത്തിക്കുന്നു. 

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ.കെ.ടി. ഭാസ്ക്കരൻ
  2. ശ്രീമതി. രമ ആർ.എസ്
  3. ശ്രീ.വേണുകുമാർ.T.T
  4. ഉഷാകുമാരി.വി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ. തമ്പാൻ
  2. ശ്രീ.അശോകൻ

വഴികാട്ടി

{{#multimaps:9.250986, 76.513100|zoom=13}}