ജി.എം.യു.പി.എസ് കാളികാവ് ബസാർ
ജി.എം.യു.പി.എസ് കാളികാവ് ബസാർ | |
---|---|
വിലാസം | |
കാളികാവ് കാളികാവ് പി.ഒ, , മലപ്പുറംജില്ല .676525 | |
സ്ഥാപിതം | 01 - 01 - 1915 |
വിവരങ്ങൾ | |
ഫോൺ | 04931259300 |
ഇമെയിൽ | gupskkv@gmail.com |
വെബ്‍സൈറ്റ് | http://gupskkv.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48553 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുരേഷ്കുമാർ.എൻ.ബി. |
പ്രധാന അദ്ധ്യാപകൻ | സുരേഷ്കുമാർ.എൻ.ബി. |
അവസാനം തിരുത്തിയത് | |
05-08-2018 | Babufrancisk |
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ കാളികാവ് ഗ്രാമപഞ്ചായത്തിന്റെ
ഹൃദയഭാഗത്ത് കാളികാവ് ടൗണിനോട് ചേർന്ന് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു
പൊതു വിദ്യാലയങ്ങൾ നാടിൻറ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിൻറ പാതയിലേക്കൊരു വിദ്യാലയം.ആ മാതൃകയാണ് ഗവ.യു.പി.കാളികാവ് ബസാർസ്കൂൾ.2004-ൽ 315 വിദ്യാർത്ഥികൾ മാത്രമുണ്ടായിരുന്ന ഇവിടെ ഇന്ന് 1047 വിദ്യാർത്ഥികൾ പഠനം നടത്തുന്നു.സാമൂഹ്യകൂട്ടായ്മ വളർത്തിയും അടിസ്ഥാനഭൗതികസൗകര്യങ്ങൾ വർദ്ധിപ്പിച്ചും അക്കാദമിക രംഗത്തെ ചിട്ടയായ പ്രവർത്തനവുമാണ് ഈ വളർച്ചയ്ക്കുപിന്നിൽ.
ചരിത്രം
1915-ലാണ് കാളികാവ് ബസാർ ഗവൺമെൻറ് യു.പി.സ്കൂളിൻറ തുടക്കം.കാളികാവ് അങ്ങാടിയിൽ നിന്ന് പുഴ വഴി ടി.ബി.യില്കേകുള്ള റോഡിൻറ പരിസരത്ത്, കൂനൻ മാസ്റ്റർ എന്നപേരിൽ അറിയപ്പെട്ടിരുന്ന മുഹമ്മദ് മാസ്റ്ററുടെ നേതൃത്വത്തിൽ ഒരു മാനേജ് മെൻറ് സ്കൂൾ എന്ന നിലയിലാണ് ആദ്യം തുടങ്ങിയത്. അങ്ങാടിയിൽ ആദ്യം തുടങ്ങിയ ഈ സ്കൂളിന് ശേഷം 1928 ൽ ഹോസ്പിറ്റൽ ജംഗ്ഷനിൽ പൂന്താനത്ത് മൊയ്തീൻകുട്ടി പ്രതിമാസം അഞ്ച് രൂപ വാടകയ്ക്ക നൽകിയ കെട്ടിടത്തിലാണ് നിരവധി വർഷം സ്കൂൾ പ്രവർത്തിച്ചത്.1930-ആയപ്പോൾ കാളികാവിൽ ഒരു പെണ്ണ് സ്കൂൾ കൂടി സ്ഥാപിക്കപ്പെട്ടു.
അങ്ങാടി ഭാഗത്ത് ഉണ്ടായിരുന്ന രണ്ട് സ്കൂളുകൾ ഒന്നിപ്പിച്ച് അധികാരിയുടെ വീട് നിൽക്കുന്ന സ്ഥലത്ത് മിക്സഡ് സ്കൂളായി തുടർന്നു.മലബാർ ഡിസ്ട്രിക്റ്റ് ബോഡിൻറ കീഴിലായിരുന്നു ഈ സ്കൂളിൻറ പ്രവർത്തനം.1956-ൽ കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടതോടെ ഡിസ്ട്രിക്റ്റ ബോർഡുകൾ ഇല്ലാതാകുകയും സ്കൂളിൻറ ഭരണം സർക്കാർ ഏറ്റെടുക്കുകയും ചെയ്തു.അന്നത്തെ പഞ്ചായത്ത് പ്രസിഡൻറായിരുന്ന സഖാവ് കുഞ്ഞാലിയുമായി സ്ഥലത്തെ പ്രമാണിമാരും അധ്യാപകരും ഭരണ കർത്താക്കളും കൂടി സംസാരിച്ചതിൻറെ ശ്രമഫലമായി കാളികാവ് പാലം മുതൽ കരുവാരകുണ്ട് റോഡ് വരെ നീണ്ടു കിടന്നിരുന്ന പഞ്ചായത്ത് വക സ്ഥലമായിരുന്ന 77/-സെൻറ് സ്ഥലം (രണ്ട് വശത്തും അഴിയും ചെങ്ങലയുമിട്ട്)വിദ്യാഭ്യാസ വകുപ്പിന് കൈമാറി.ഇവിടെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നാട്ടുക്കാരുടെയും ശ്രമദാനഫലമായി അഞ്ച് ക്ലാസ്മുറികളുള്ള ഒരു വെട്ടുകൽ തറ നിർമ്മിച്ചു. പുല്ലങ്കോട് എസ്റ്റേറ്റിൽ നിന്ന് ആവശ്യമുള്ളത്ര മരത്തടി സൗജന്യമായി ലഭിച്ചു. വാണിയമ്പലത്തെ മില്ലിൽ നിന്ന് മരം ഊർന്ന് കൊണ്ട് വന്ന് തറയ്ക്കുമുകളിൽ കെട്ടിയ കൽതൂണുകളിൽ മേൽക്കൂരയുണ്ടാക്കി ഓടുമേഞ്ഞ് അഞ്ച് ഡിവിഷനുകളിലെ കുട്ടികളെ അങ്ങോട്ട് മാറ്റി. അറുപതുകളുടെ അവസാനത്തിൽ അമ്പലകുന്ന് ഭാഗത്തെ ഭൂവുടമയായിരുന്ന അന്തരിച്ച യു.സി വലിയനാരായണൻ നമ്പൂതിരിയിൽ നിന്ന് സൗജന്യമായി ലഭിച്ച ഫുട്ബാൾ ഗ്രൗണ്ടിൽ നിന്ന് കുറച്ച് സ്ഥലവും വീണ്ടും യു.സി നമ്പൂതിരിയിൽ നിന്ന് സഖാവ് കുഞ്ഞാലിയുടെ ശ്രമഫലമായി ലഭിച്ച കുറച്ച് സ്ഥലവും കൂടിചേർന്ന സ്ഥലത്താണ് ഇന്ന് കാണുന്ന സ്കൂൾ കെട്ടിടം നിർമ്മിച്ചത്. അതിനുശേഷം 1990-ൽ സർക്കാർ നിർമിച്ചു നൽകിയ പതിനാറു ക്ലാസ്സ് മുറികളോടുകൂടിയ ഇരുനില കോൺക്രീറ്റ് കെട്ടിടം ഉണ്ടായതോടെ വാടക കെട്ടിടത്തിലും താഴെ അങ്ങാടിയിലുമായി ഉണ്ടായിരുന്ന ക്ലാസ്സുകൾ മുഴുവൻ ഇങ്ങോട്ട് മാറ്റി ഒരു സ്ഥലത്തായി പ്രവർത്തനം നടന്ന് പോരുന്നു.
ഭൗതിക സൗകര്യങ്ങൾ
മെയിൻറോഡിൻറ ബഹളങ്ങളിൽ നിന്ന് വിട്ടൊഴിഞ്ഞ് ചുറ്റുമതിലോടുകൂടിയ വിശാലമായ ഒരു കാംപസ് സ്കൂളിനുണ്ട്.പശ്ചാത്തല ഭംഗി ഒരുക്കികൊണ്ട് പൂർവ്വ വിദ്യാർത്ഥികൾ നട്ട് പിടിപ്പിച്ച അനേകം തണൽ മരങ്ങൾ ഈ കാംപസിന് തണലേകുന്നു. ഭൗതിക സൗകര്യങ്ങളിൽ അസൂയവഹമായ നേട്ടങ്ങളാണുള്ളത്.പൂർണ്ണമായി വൈദ്യൂതികരിച്ച ക്ലാസ്സ് മുറികൾ.എല്ലാം ക്ലാസ്സ് മുറികളിലും ലൈറ്റും ഫാനും.കുട്ടികളുടെ സൃഷ്ടികൾ, പോർട്ട്ഫോളിയോ, ക്ലാസ്സ് റും ലൈബ്രറി ഇവയ്കാകവശ്യമായ ഷെൽഫുകളും ഫർണിച്ചറുകളും, എല്ലാ ക്ലാസ്സുകളിലും സജ്ജീകരിച്ചിരിക്കുന്നു. മിക്കസ്കൂളുകളും ടോയ്ലറ്റുകളുടെ അപര്യപ്തതകൊണ്ട് വീർപ്പ് മുട്ടുബോൾ പതിനഞ്ച് കുട്ടികൾക്ക് ഒന്ന് എന്ന നിലയിലുള്ള ടോയ്ലറ്റ്സൗകര്യം സ്കൂളിനുണ്ട്. ഓരോ ഡിവിഷനിലേയും പെൺകുട്ടികൾക്ക് പ്രത്യേകം ടോയ്ലറ്റ് സൗകര്യം നിലവിലുണ്ട്. കൂടാതെ അഡാപ്റ്റഡ്ടോയ്ലറ്റ്, കുളിമുറി, മൂത്രപ്പുര ഇവയും പ്രത്യേകമായുണ്ട്. [[
|thumb|]]|
അക്കാദമിക നിലവാരം
അക്കാദമിക രംഗത്ത് ജില്ലയിലെ മികച്ച സ്കൂളിലൊന്ന്.തുടർച്ചയായി കഴിഞ്ഞ മൂന്ന് വർഷങ്ങളിലും എസ്.എസ്.എ. യുടെ മികവ് സ്കൂളായി തിരഞ്ഞെടുത്തു.2009-10-വർഷത്തെ ലാബ് ശാസ്തീകരണത്തിനും 2008-09, 2007-08 വർഷങ്ങളിലെ കുട്ടികളുടെ നാടകതിയറ്ററിനുമായിരുന്നു അംഗീകാരം.
മാനേജ്‌മെന്റ്
മാതൃകാപ്രവർത്തനങ്ങൾ
കഴിഞ്ഞ മൂന്ന് വർഷമായി വിദ്യാലയത്തിൽ നടപ്പാക്കി വരുന്ന ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതി നാലാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്.പൊതു വിദ്യാഭ്യാസ വകുപ്പ് ഈ പ്രവർത്തനം സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിൽ നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. നമ്മുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്. ഓരോ കുട്ടിയേയും ഒരു യൂണിറ്റായി കണ്ട് അവന്റെ/അവളുടെ സവിശേഷ കഴിവിനെ വളർത്തുന്നതിന് സഹായകമായ പരിശീലന പരിപാടികളാണ് വിദ്യാലയം ഏറ്റെടുത്ത് നടത്തുന്നത്....
ക്ലബ് പ്രവർത്തനങ്ങൾ
സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്,സാമൂഹ്യശാസ്ത്രക്ലബ്ബ്, ഭാഷാക്ലബ്ബുകൾ ഹരിത ക്ലബ്ബ് എന്നിങ്ങനെ ക്ലബ്ബ് പ്രവർത്തനം സജീവമാണ്.ഓരോ ക്ലബ്ബിൻറയും കീഴിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു. സൈക്കിൾ ക്ലബ്ബിൻറ കീഴിൽ യു.പി. വിഭാഗത്തിലെ മുഴുവൻകുട്ടികൾക്കും സൈക്കിൾ ബാലൻസ് നൽകി വരുന്നു. സെമിനാറുകൾ, ദിനാചരണങ്ങൾ, രക്തഗ്രൂപ്പ് നിർണയം, മത്സരങ്ങൾ, എന്നിങ്ങനെ ക്ലബ്ബ് പ്രവർത്തനങ്ങൾസംഘടിപ്പിച്ചു വരുന്നു.
- മലയാളം ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ജാഗ്രതാസമിതി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- പൊതുപ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സാമൂഹ്യ പങ്കാളിത്തം
അനംഗീകൃതവിദ്യാലയങ്ങളുടെ കടന്നു കയറ്റത്തിൽ താളം തെറ്റി അടച്ചുപൂട്ടുമായിരുന്ന ഒരു സ്കൂളിനെ വീണ്ടെടുത്ത് സംസ്ഥാനതലത്തിൽ തന്നെ മികച്ച ഒരു വിദ്യാലയമാക്കി മാറ്റിയ സാമൂഹ്യപങ്കാളിത്തം എടുത്തു പറയേണ്ടതാണ്. ഓരോ വർഷവും കുട്ടികൾ കൊഴിഞ്ഞ് 2005-ൽ 320 കുട്ടികളായി കുറഞ്ഞ നിലയിൽ നിന്ന് രക്ഷിതാക്കളുടെയും,അധ്യപകരുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുക്കാരുടെയും കൂട്ടായ്മയിലൂടെ ഉയർത്തെഴുന്നേറ്റ സ്കൂളിൽ ഇന്ന് 1047 കുട്ടികൾ പഠിക്കുന്നു.7 ഡിവിഷനുകൾ വർദ്ധിച്ചു.സദാകർമ നിരതരായ പി.ടി.എ., എസ്. എസ്.എ, എം.ടി.എ, ഇവരോടപ്പം തദ്ദേശ ഭരണ സമിതിയും കഷിഭേദമന്യേ സ്കൂളിൻറ പുരോഗതിയിൽ നിർണായക പങ്ക് വഹിക്കുന്നു.
കമ്പ്യൂട്ടർ ലാബ്
എം.എൽ.എ ,എം.പി, ഫണ്ട്കളിൽ നിന്ന് ലഭിച്ചതും എസ്.എസ്.എ, അനുവദിച്ചതുമായി 20-ഓളം കംമ്പ്യൂട്ടറുകളും ലാപ് ടോപുകളുമുള്ള ശീതീകരിച്ച ഐടി ലാബ് സ്വന്തമായിട്ടുണ്ട്.ഒന്നാം ക്ലാസ്സ്മുതൽ തന്നെ ഐടി അധിഷ്ഠിത വിദ്യാഭ്യാസം സുസാധ്യാമാകുന്നു.ഏകദേശം അമ്പതിനായിരം രൂപയോളം വിലവരുന്ന മൾട്ടിമീഡിയ ലൈബ്രറി സ്വന്തമായുള്ളത് ഐടി പഠനത്തെ കൂടുതൽ സഹായിക്കുന്നു. കാളികാവിലെ പ്രവാസി ഫേസ് ബുക്ക് കൂട്ടായ്മ കാക്കുവാണ് വിദ്യാലയത്തിന് എയർ കണ്ടീഷണർ സമ്മാനിച്ചത്
സയൻസ് ലാബ്
ശാസ്ത്രവർഷാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളിൽ ശാസ്ത്രകൗതുകം വളർത്തുന്നതിനും സ്വതന്ത്രമായ പരീക്ഷണനിരീക്ഷണങ്ങളിൽ ഏര്പെടുന്നതിനും സഹായകമായ രീതിയീൽ ശാസ്ത്രലാബ് സജ്ജീകരീച്ചു.നിരവധി ആധുനിക ഉപകരണങ്ങൾ, പരീക്ഷണനിരിക്ഷണ സാമഗ്രികൾ ലാബിൽ ഒരുക്കിയിരിക്കുന്നു. വിദ്യാർത്ഥികൾക്ക് സ്വതന്ത്രമായി പരീക്ഷണപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുന്നു.സ്കൂളിലെ അധ്യാപകർ ചേർന്ന് 75000-ത്തോളം രൂപ ചെലവഴിച്ചാണ് ലാബ് ഒരുക്കിയത്.
ലൈബ്രറി
ഏകദേശം നാലായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്. കഥ,കവിത, ലേഖനം, യാത്രവിവരണം, ബാലസാഹിത്യം, റഫറൻസ്, ആത്മകഥ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഇവ സജ്ജീകരിക്കുന്നു.
റീഡിങ്ങ് റൂം
അൻപതോളം കുട്ടികൾക്ക് ഒരുമിച്ചിരുന്ന് വായിക്കാവുന്ന രീതിയിൽ ഒരു റീഡിംഗ് റും സ്കൂളീൽ സജ്ജീകരിച്ചിട്ടുണ്ട്. ആനുകാലുകങ്ങൾ,ദിനപത്രങ്ങൾ,ബാലമാസികകൾ തുടങ്ങിയവ കൊണ്ട് സംപുഷ്ടമാണിവിടം.കുട്ടികൾ ഒഴിവുസമ.ങ്ങളിലും ഇടവേളകളിലും വായനാമുറി ഉപയോഗപ്പെടുത്തുന്നു. കൂടാതെ വിക്ടേഴ്സ്, മറ്റു വിഗ്ജ്ഞാനപ്രദമായ ചാനലുകൾ, ഇവയിലെ വിദ്യാഭ്യാസ പരിപാടികൾ കാണുന്നതിന് ടി.വി.യും വായനാമുറിയിൽ സജ്ജീകരിച്ചിരിക്കുന്നു. പഠന സീഡികൾ കാണുന്നതിന് ഒരു ഡിവിഡി പ്ലയറും വായനാമുറിയിലുണ്ട്.
പ്രീ-പ്രൈമറി ക്ലാസ്സുകൾ
2006-07 അധ്യായന വർഷത്തിൽ 24 കുട്ടികളുമായി ആരംഭിച്ച പ്രീ-പ്രൈമറി വിഭാഗം ഇന്ന് 216-കുട്ടികളുമായി ജില്ലയിലെ മികച്ച പ്രീ-പ്രൈമറി സ്കൂളുകളിൽ ഒന്നായി മാറിയിരിക്കുന്നു.3 അധ്യാപകരും ഒരു ആയയും ആണ് സ്കൂളിൽ ഉള്ളത്.സബ്ജില്ലാതലത്തിൽ ഫ്രീ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന കലാമേളയിൽ തുടർച്ചയായി കഴിഞ്ഞ മൂന്ന് വർഷവും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടാനായി എന്നതും മികവിൻറ തെളിവാണ്.
കലാകായിക പ്രവർത്തനങ്ങൾ
കലാകായിക രംഗത്ത് തിളക്കമാർന്ന നേട്ടങ്ങളോടെ മികവ് നിലനിർത്തുന്നു.കഴിഞ്ഞ വർഷം ചിത്രതുന്നലിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി.കായികമേളയിൽ കിഡ്ഡീസ് വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.സ്കൂളിൽ സംഗീതത്തിനും നൃത്തത്തിനും പ്രത്യേക പരിശീലനം നൽകി വരുന്നുണ്ട്.പി.ടി.എ. സഹകരണത്തോടെ അത്ലറ്റിക്സിലും ഫുട്ബോളിനും പ്രത്യേക പരിശീലനം നൽകി വരുന്നു.
ഉച്ചഭക്ഷണം
ഹെഡ്മാസ്റ്റർ കൺവീനറായ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ഭംഗിയായി നടക്കുന്നു.വൃത്തിയായ സാഹചര്യത്തിൽ ഭംഗിയായി പാചകം ചെയ്ത് ക്രമമായ രീതിയിൽ വിതരണം ചെയ്യുവാൻ സാധിക്കുന്നു. ആഘോഷവേളകളിൽ പ്രത്യേകമായ അരിവിതരണം അർഹരായ മുഴുവൻ കുട്ടികൾക്കും നൽകി വരുന്നു.രണ്ട് പാചക തൊഴിലാളികൾ സേവനമനുഷ്ഠിക്കുന്നു.
സ്കൂൾ ബസ്സ്
മറ്റു വിദ്യാലയങ്ങൾ സ്വകാര്യഏജൻസികളുടെ സഹായത്തോടെ സ്കൂൾ ബസ്സ് സർവീസ് നടത്തുബോൾ സ്കൂളിൻറ സ്വന്തം പേരിൽ തന്നെ വാഹനമുണ്ട് എന്നത് അഭിമാനകരമാണ്. അധ്യാപകരും രക്ഷിതാക്കളും നാട്ട്കാരും ചേർന്ന് സ്വരൂപിച്ച നാലര ലക്ഷത്തോളം രൂപ ഉപയോഗിച്ചാണ് ബസ് സ്വന്തമാക്കിയത്.ഏകദേശം ഇരുന്നൂറോളം കുട്ടികൾ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.
ഓഫീസ് നിർവ്വഹണം
ഔഷധത്തോട്ടം
സയൻസ്, സാമൂഹ്യ,ഹരിതക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ ഒരു ഔഷധത്തോട്ടം നിർമ്മിച്ച് പരിപാലിച്ചു വരുന്നു. അപൂർവ്വമായി നിരവധി ഔഷധ സസ്യങ്ങൾ ഇവിടെയുണ്ട്.
പൂന്തോട്ട നിർമ്മാണം
സ്കൂൾ സൗന്ദര്യ വൽകരണത്തിൻറ ഭാഗമായി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പൂന്തോട്ടം നിർമ്മിച്ച് പരിപാലിക്കുന്നുണ്ട്.
സ്കൂൾ സൗന്ദര്യ വത്കരണം
വിദ്യാലയം ആകർഷകമാക്കാൻ സഹായകമായ പ്രവർത്തനങ്ങൾ പൂർത്തിയായി കഴിഞ്ഞു. കെട്ടിടത്തിൻറ ചുമരിൽ ആകർഷകമായ ചിത്രങ്ങൾ ഒരു ചിത്രം തന്നെ ഒരായിരം ആശയങ്ങൾ പങ്കുവെക്കുന്നു. വരാന്തയിലും , സ്റ്റെപ്പുകളിലുമായി പൂ ച്ചട്ടികൾ ,പുഴക്കല്ല് വെച്ച് ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു. മുഴുവൻ ക്ലാസ്മുറിയും ഓണാവധികാലത്ത് ചായം പൂശി മിനുക്കിയെടുത്തിരിക്കുന്നു. ഇനി പഠനം സൗന്ദര്യം തുളുമ്പുന്ന ഹായ്.......
കഥ പറയും ചുമരുകൾ
കഥാചിത്രങ്ങൾകൊണ്ട് സമ്പന്നമാണ് സ്കൂളിൻറ ചുമരുകൾ. മഴ,ജൈവവൈവിധ്യം തുടങ്ങി വിവിധ തീമുകൾക്ക് അനുസ്തമായാണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്. ഒരു ചിത്രംതന്നെ ഒരായിരം ആശയങ്ങൾ കുട്ടികളിൽ വിരിയിക്കുന്നു.ഭാവനയുടെ വളർച്ചക്കും ചിന്തയുടെ പോഷണത്തിനും സർഗാത്മകത ഉണരുന്നതിനും ചോദ്യങ്ങൾ ചോദിക്കുന്നതിനുമെല്ലാം കഥ പറയുന്ന ഈ ചുമരുകൾ കുട്ടികളെ പ്രേരിപ്പിക്കുന്നു.പ്രീ-പ്രൈമറി, ഒന്നാം ക്ലാസ്സുകളുടെ ചുമരുകൾ ചിത്രസംമ്പുഷ്ടമാണ്.
സ്കൗട്ട് & ഗൈഡ്
വിശാലമായ കളിസ്ഥലം
കുട്ടികൾക്ക് കളിക്കുന്നതിനും കായിക പരിശീലനം നേടുന്നതിനും വിശാലമായ ഒരു മൈതാനവും അഖിലേന്ത്യ ടൂർണമെൻറുകൾപോലും നടക്കുന്ന അതിവിശാലമായ മറ്റൊരു മൈതാനവും സ്കൂളിനുണ്ട്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.1658, 76.3185| width=800px | zoom=14 }}