ജി.എം.യു.പി.എസ് കാളികാവ് ബസാർ / ഉറവ.
വിദ്യാലയത്തിലെ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികളുടേയും സമഗ്ര വ്യക്തിത്വ വികസനത്തിനായി രൂപകല്പന ചെയ്ത് നടപ്പാക്കി വരുന്ന "ഉറവ - ഉള്ളിൽ നിന്ന് ഉയരത്തിലേക്കൊരുണരൽ " പദ്ധതി മലപ്പുറം ജില്ലയിലെ മികച്ച വിദ്യാലയ പ്രവർത്തനമായി തെരഞ്ഞെടുക്കപ്പെട്ടു. ഉകഴിഞ്ഞ മൂന്നുവർഷങ്ങളായി കാളികാവ് ബസാർ യു.പി.സ്കൂളിൽ നടന്നുവരുന്ന 'ഉറവ-ഉള്ളിൽനിന്നുയരത്തിലേക്കൊരുണരൽ' പദ്ധതിയെക്കുറിച്ചു പഠിക്കാൻ കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഏജൻസിയായ എസ്.സി.ഇ.ആർ.ടി.യുടെ പ്രതിനിധികൾ സ്‌കൂളിലെത്തി.
കുട്ടികളുടെ മനസ്സിന്റെ ശക്തി കുട്ടികളിലെത്തിച്ച് അവരെ ഏതു ലക്‌ഷ്യം നേടാനും പ്രാപ്തരാക്കുക,ആത്മവിശ്വാസമുള്ള തലമുറയെ വാർത്തെടുക്കുക,കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിച്ച് മുഴുവൻ കുട്ടികളെയും ഒന്നാമന്മാരാക്കുക തുടങ്ങി ഒട്ടനവധി ലക്ഷ്യങ്ങളുമായി സ്കൂളിലെ അധ്യാപകനും മോട്ടിവേഷണൽ ട്രെയിനറുമായ ഗിരീഷ് മാരേങ്ങലത്ത് രൂപകൽപ്പന ചെയ്ത
ഉറവ പദ്ധതി എസ്.എസ്.എ.സംഘടിപ്പിച്ച
സംസ്ഥാന മികവുത്സവങ്ങളിലേക്കും
ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലേക്കും
തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ലക്ഷ്യങ്ങൾ കുട്ടികളുടെ ജന്മസിദ്ധമായ കഴിവും താല്പര്യവും നിരീക്ഷണത്തിലൂടെ കണ്ടെത്തി വിദഗ്ദ്ധ പരിശീലനം നൽകി ഓരോ കുട്ടിയേയും അതാത് മേഖലകളിൽ ഒന്നാമനാക്കുക.എന്നതാണ് ഈ പദ്ധതി ലക്ഷ്യം വെക്കുന്നത്.
ജൂൺ മുതൽ മാർച്ച് വരെയാണ് പദ്ധതിയുടെ കാലയളവ് ഓരോ മേഖലകളിലും കുറഞ്ഞത് 40 മണിക്കൂർ പരിശീലനം ലഭ്യമാക്കുവാൻ ശ്രമിക്കുന്നു.പരിശീലന പരിപാടികളെല്ലാം തന്നെ അവധി ദിനങ്ങളിലാണെന്നതുകൊണ്ട് പഠന സമയം അപഹരിക്കുന്നില്ല ഓരോ മാസത്തിലും ഒരു അവധി ദിനത്തിലെങ്കിലും പരിശീലനം ഉറപ്പാക്കുന്നു.
ഫുഡ്ബോൾ, ക്രിക്കറ്റ്, ഷട്ടിൽ, കരാട്ടെ, അഭിനയം, സംഗീതം, നൃത്തം, ചെസ്സ്, അധ്യാപനം, ചെണ്ടകൊട്ട്, പാചകം, കമ്പ്യൂട്ടർ, പൊതു വിജ്ഞാനം ( GK ), ഇലക്ട്രിക്സ് & ഇലക്ട്രോണിക്സ്, തയ്യൽ, ചിത്രരചന, കഥ, കവിത, കരകൗശലം, തുടങ്ങിയ ഇനങ്ങളിലാണ് കുട്ടികൾക്ക് പരിശീലനം നൽകി വരുന്നത്. ജൂൺ മാസത്തിൽ രക്ഷിതാക്കൾക്ക് ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതിയെക്കുറിച്ചുള്ള ഒരു നോട്ടീസ് വിതരണം ചെയ്യുകയും കുട്ടികളോടു, ക്ലാസ് അധ്യാപകരോടും സംസാരിച്ച് അവന്റെ/അവളുടെ അഭിരുചി /കഴിവ് തിരച്ചറിഞ്ഞ് സമ്മതപത്രത്തിൽ രേഖപ്പെടുത്തി വരാൻ നിർദ്ദേശിക്കുന്നു. ഫുഡ്ബോളിന് പേരും പെരുമയുമേറ്റ നാട്ടിൽ നിന്നുള്ള കുട്ടികളാകയാൽ ഫുഡ്ബോളിന് കൂടുതൽ എൻട്രി വരാറുണ്ട്.ഇത്തരം കുട്ടികളെ സെലക്ഷൻ ക്യാമ്പ് നടത്തി ഒഴിവാകുന്ന കുട്ടികൾക്ക് മറ്റു മേഖലകൾ തെരഞ്ഞെടുക്കാൻ അവസരം നൽകുന്നു. ഓരോ മേഖലയിലും പ്രാദേശിക വിദഗ്ദ്ധരെ പരിശീലനത്തിനായി.പങ്കെടുപ്പിക്കുന്നു .R P മാരെ സംഘടിപ്പിക്കുന്നതിൽ പി.ടി.എ ക്രിയാത്മകമായ നേതൃത്വം വഹിക്കുന്നു. തികച്ചും സൗജന്യമായാണ് പരിശീലകരുടെ സേവനം ലഭ്യമാകുന്നത് എന്നത് ഈ പദ്ധതിക്ക് ഏറെ ഗുണകരമാണ് .ഒപ്പം പി.ടി.എ ക്ക് അധിക സാമ്പത്തിക ബാധ്യത ഈ പ്രോജക്ടുവഴി ഉണ്ടാകുന്നില്ല എന്നത് നേട്ടമാണ്'(അതാത് മേഖലകളിൽ വിജയം കൈവരിച്ച പ്രൊഫഷണുകളാണ് RP മാരായി എത്താറ്.) ഈ പരിശീലന പരിപാടി പൂർത്തിയാക്കുന്ന കുട്ടികൾക്ക് ഏഴാം ക്ലാസിലെ കുട്ടികൾക്ക് ഓരോ കുട്ടിയും ഒന്നാമനാണ് സാക്ഷ്യപത്രം നൽകുന്നു. മറ്റു കുട്ടികൾക്ക് ഈ പരിശീലന പരിപാടി അടുത്ത അധ്യയന വർഷത്തിലും തുടരുന്നതാണ്.