ഊരാളുങ്കൽ എൽ പി എസ്
ഊരാളുങ്കൽ എൽ പി എസ് | |
---|---|
വിലാസം | |
മടപ്പള്ളി മടപ്പള്ളി കോളേജ്.പി.ഒ, , വടകര-വഴി 673 102 | |
സ്ഥാപിതം | 1873 |
വിവരങ്ങൾ | |
ഫോൺ | 9495207107 (PP) |
ഇമെയിൽ | 16217hmchombala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16217 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷീനാമോൾ.കെ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
................................
ചരിത്രം
ജാതിവ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് താഴ്ന്ന ജാതിക്കാർക്ക് വിദ്യാഭ്യാസം നൽകുന്നതിനായി ശ്രീ. കുഞ്ഞപ്പപ്പണിക്കരുടെ നേതൃത്വത്തിൽ നടത്തിവന്ന എഴുത്തുപള്ളിക്കൂടമാണ് ഗവൺമെന്റ് അംഗീകരിച്ച് ഊരാളുങ്കൽ.എൽ.പി.സ്കൂൾ എന്ന പേരിൽ നിലവിൽ വന്നത്.ശ്രീ.ചന്തുമാസ്റ്റർ,സ്വാതന്ത്ര്യസമര സേനാനി ശ്രീ.എം.കെ. ശങ്കരൻ,ശ്രീ.രാമുണ്ണിക്കുറുപ്പ് മാഷ്,കല്ല്യാണി ടീച്ചർ എന്നിവർ സ്കൂളിന്റെ പുരോഗതിക്കു വേണ്ടി പ്രയത്നിച്ചു.
ഭൗതികസൗകര്യങ്ങൾ
ഒഞ്ചിയം പഞ്ചായത്ത് പതിനാലാം വാർഡിൽ നാഷണൽ ഹെവേക്കും റെയിൽവേ ലൈനിനും ഇടയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1873ലാണ് സ്കൂളിന് അംഗീകാരം ലഭിച്ചത്.അഞ്ച് മുറികളോടുകൂടിയ വാർപ്പിന്റെ ഒരു നില കെട്ടിടമാണ് സ്കൂളിനുള്ളത്.വൈദ്യുതീകരിച്ച് ഫാൻ ഉൾപ്പെടെയുള്ള സൌകര്യങ്ങളോടുകൂടിയ ക്ലാസ് മുറികളാണ്.ഒന്നുമുതൽ നാലുവതെയുള്ള ക്ലാസുകളാണുള്ളത്.നല്ലൊരു പാചകപ്പുരയും സ്കൂളിനുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മൂത്രപ്പുരകളും,ഒരു കക്കൂസും ഉണ്ട്.സ്കൂളിനാവശ്യമായ ജലലഭ്യതയ്ക്ക് കുഴൽകിണറും ഉണ്ട്.എല്ലാക്ലാസിലും കുട്ടികളുടെ ഉൽപ്പന്നങ്ങൾ സൂക്ഷിക്കാൻ സ്റ്റീൽ റാക്കുണ്ട്.കുട്ടികളുടെ വ്യത്യസ്തമായ കഴിവുകളെ പരിപോഷിപ്പിക്കാനാവശ്യമായ പ്രവർത്തനങ്ങൾ നൽകാൻ പ്രവൃത്തിപരിചയ അദ്ധ്യാപികയും സ്കൂളിന് മുതൽകൂട്ടായുണ്ട്.ഐ.ടി.മേഖലയിൽ പരിജ്ഞാനമുള്ള കഴിവുറ്റ അദ്ധ്യാപകരും ആവശ്യത്തിന് കമ്പ്യൂട്ടറും സ്കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ചന്തുമാഷ്
- രാവുണ്ണിക്കുറിപ്പ് മാഷ്
- ഇരവിമാഷ്
- കല്ല്യാണി ടീച്ചർ
- ചന്ദ്രമതി ടീച്ചർ
- കാർത്ത്യായനി ടീച്ചർ
- വിജയലക്ഷ്മി ടീച്ചർ
- ശ്രീധരൻ മാഷ്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കൃഷ്ണദാസ് മടപ്പള്ളി
- ഡോ.ഗംഗാധരൻ
- മധു മടപ്പള്ളി
- ഡോ.സ്വപ്നനിഷ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.643748, 75.572389 |zoom=13}}