ഗവ.എച്ച്എസ്എസ് തൃശ്ശിലേരി
ഗവ.എച്ച്എസ്എസ് തൃശ്ശിലേരി | |
---|---|
വിലാസം | |
തൃശ്ശിലേരി വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
15-12-2009 | Sreejithkoiloth |
വടക്കേവയനാടിന്റെ സാംസ്കാരിക തലസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന , ചമ്പുകാവ്യങ്ങളില്‍ പോലും പരാമര്‍ശിക്കപ്പെട്ടിട്ടുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശിവക്ഷേത്രം സ്ഥിതി ചെയ്യുന്ന ,തൃശ്ശിലേരി ഗ്രാമം.ഇവിടെ അക്ഷരത്തിന്റെ മധുരം പകരാന്‍ പൂര്‍വ്വ സൂരികള്‍ സ്ഥാപിച്ച ത്രിനേത്ര എന്ന വിദ്യാലയം, അധ സ്ഥിതര്‍ക്കും അവര്‍ണര്‍ക്കും അക്ഷരം തൊട്ടുകൂടാത്ത കാലത്തും ഈ ഗ്രാമത്തിലെ സാമൂഹിക പ്രവര്‍ത്തകര്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി സാധാരണക്കാരെ അറിവിന്റെ പാതയിലേക്ക് കൈപിടിച്ച് നയിച്ചു. എന്നാല്‍ ചുരുക്കം ചിലര്‍ക്ക് മാത്രമേ അന്ന് പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിരുന്നുള്ളു. ആ സ്ഥാപനമാണ് ഈ ഗ്രാനത്തിലെ ഔപചാരിക വിദ്യാഭ്യാസത്തിനുള്ള ആദ്യ സ്ഥാപനം . 1957 ല്‍ ഇന്ന്എല്‍.പി. വിഭാഗം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവര്‍ത്തകരുടെ ശ്രമഫലമായി സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ച ഏകാധ്യാപക വിദ്യാലയമാണ് ഹയര്‍ സെക്കണ്ടറി തലം വരെ ഉയര്ന്നുനില്ക്കുന്ന ഈ സരസ്വതി ക്ഷേത്രം.
= ചരിത്രം
1957 ല്‍ പുല്ല് മേഞ്ഞ ഒരു താത്ക്കാലിക കെട്ടിടത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.ബാലാരിഷ്ടതകള്‍ നീങ്ങാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു.
നാലാം ക്ലാസ്സ് കഴിഞ്ഞാല്‍ മിക്കവാറും പഠനം നിര്‍ത്തേണ്ടുന്ന സാഹചര്യം. നാട്ടുകാരുടെ കൂട്ടായ്മയുടെ ഫലമായി 1960 ല്‍ യു.പി.സ്കൂളായും 1968 ല്‍ ഹൈസ്കൂളായും 2004 ല്‍ ഹയര്സെക്കണ്ടറിയായും ഉയര്‍ത്തി. അനേകം പേരുടെ പ്രവര്‍ത്തനം ഇതിന്റെ പിന്നിലുണ്ട്. അക്കൂട്ടത്തില്‍ തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ശ്രീ.എം. കൃഷ്ണവാര്യരുടെയും ഹെഡ്മാസ്റ്ററായിരുന്ന ശ്രീ.ടി.പി .നാരായണന് മാസ്റ്ററുടെയും പേര് എടുത്തുപറയേണ്ടതാണ്. കേരളത്തിന്റെ കായികഭൂപടത്തില്‍ മായ്ക്കാന്‍ കഴിയാത്ത സ്ഥാനം നേടാന്‍ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. തലശ്ശേരി വിദ്യാഭ്യാസ ജില്ലയുടെ കീഴിലായിരുന്ന പ്പോള്‍ തുടര്‍ച്ചയായി ജില്ലാ ചാമ്പ്യന്‍ഷിപ്പ് ഈ വിദ്യാലയത്തിനായിരുന്നു. വയനാട് വിദ്യാഭ്യാസ ജില്ല രൂപീകരിച്ചതിനുശേഷവും ജില്ലാ ചാമ്പ്യന്‍ഷിപ്പ് തൃശ്ശിലേരിയുടെ കുത്തകയായിരുന്നു. കായികരംഗത്തെ ഔന്നത്യങ്ങളിലേക്കുയര്‍ത്തിയ കായികാചാര്യന്‍ ശ്രീ.ദാമു മാസ്റററാണ്. ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ സരസ്വതീക്ഷേത്രത്തില്‍ ആയിരത്തിമുന്നൂറോളം കുട്ടികളും എച്ച്.എസ്., എച്ച്.എസ്.എസ് വിഭാഗങ്ങളിലായി 50 ഓളം അധ്യാപകരും 7 അധ്യാപകേതര ജീവനക്കാരുമുള്ള വലിയ ഒരു സ്ഥാപനമായി തലയുയര്‍ത്തി നില്ക്കുന്നു. ഈ വിദ്യാലയത്തില്‍ നിന്നും ലഭിച്ച വെളിച്ചം നാടിന്റെ വെളിച്ചമായിരുന്നു. ഇതിന്റെ ഉയര്‍ച്ചയില്‍ പ്രവര്‍ത്തിച്ച അനേകം പേരുണ്ട് . ഭൗതീക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ വേണ്ടി കാലാകാലങ്ങളിലുള്ള ജനപ്രതിനിധികളുടെയും അധ്യാപകരക്ഷാകര്‍തൃസമിതിയുടെയും സഹായ സഹകരണങ്ങള്‍ നമുക്ക് ലഭിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.909514" lon="75.99741" zoom="14" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.