ഉള്ളടക്കത്തിലേക്ക് പോവുക

ജി. എൽ. പി. എസ്. അമ്മാടം/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


== പ്രവേശനോത്സവം ==അമ്മാടം ഗവൺമെൻറ് എൽപി സ്കൂളിലെ പ്രവേശനോത്സവം പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി വിനയൻ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് ശ്രീമതി റോസ് മേരി അപേഷ് അധ്യക്ഷത വഹിച്ചു.അക്ഷരദീപം തെളിയിക്കൽ ചടങ്ങ് പാറളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ആശ മാത്യൂസ് നിർവഹിച്ചു.അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചേർപ്പ് വിദ്യാഭ്യാസ ഉപജില്ല ഓഫീസർ ശ്രീ എം വി സുനിൽകുമാർ നിർവഹിച്ചു.നവാഗതരെ സ്വീകരിക്കൽ പാറളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ജെയിംസ് പി പോൾ നിർവഹിച്ചു.പഠനോപകരണ വിതരണം ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പ്രമോദ് കെ നിർവഹിച്ചു.ആശംസകൾ നേർന്നുകൊണ്ട് സി ആർ സി കോഡിനേറ്റർ രമ്യ കെ ആർ സംസാരിച്ചു.ചടങ്ങിന് ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീജ ടി കെ സ്വാഗതവും സീനിയർ ടീച്ചർ ഷീജ സി എ നന്ദിയും ,ചേർപ്പ് AEO ശ്രീ സുനിൽ സാർ അവർകൾ സാന്നിധ്യം അറിയിച്ചു.മധുര പലഹാരങ്ങളും തൊപ്പിയും നൽകി നവാഗതരെ വരവേറ്റു.

പ്രഭാതഭക്ഷണം വിതരണേദ്ഘാടനം

പാറളം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജി എൽ പി എസ് അമ്മാടം സ്കൂളിൽ നടപ്പിലാക്കിവരുന്ന പ്രഭാതഭക്ഷണം ഈ വർഷവും തുടരുന്നു.ആയതിന്റെ വിതരണം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി വിനയൻ നിർവഹിച്ചു.

പരിസ്ഥിതി ദിനം

JUNE 5

പക്ഷി ചിത്രങ്ങളുടെ പ്രദർശനം

പ്രമാണം:പക്ഷി ചിത്ര പ്രദർശനം 22202- TSR.jpg

ചാന്ദ്രദിന പ്രവർത്തനങ്ങൾ

ജി എൽ പി എസ് അമ്മാടം സ്കൂളിൽ ജൂലൈ 21 ചാന്ദ്രദിന പ്രവർത്തനങ്ങൾ വിപുലമായി  നടത്തുകയുണ്ടായി.ചാന്ദ്രദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ചാന്ദ്രദിന ക്വിസ് ,അമ്പിളിമാമന് ഒരു കത്ത് എൻറെ സാങ്കല്പിക ചാന്ദ്രയാത്ര (യാത്രാവിവരണം) അമ്പിളിമാമന് നിറം നൽകൽ തുടങ്ങി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.ചാന്ദ്രയാത്രകളുടെ വീഡിയോ പ്രദർശനവും സ്കൂളിൽ നടത്തുകയുണ്ടായി.

കർഷകദിനം

https://youtu.be/0f7ASN279Us?si=dEsCiixHRNps4tM3