ജി.എച്ച്.എസ്. കാലിച്ചാനടുക്കം/പ്രവർത്തനങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ലൈബ്രറി കൗൺസിൽ വായനോത്സവം(21/07/2025)
കേരള ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വായനോത്സവത്തിന്റെ ഭാഗമായി സ്കൂൾ തല മത്സരങ്ങൾ ജുലൈ 21 തിങ്കളാഴ്ച നടന്നു. ക്വിസ് മത്സരവും രചനാ മത്സരവും നടന്നു. പ്രമോദിനി ടീച്ചർ നേതൃത്വം നല്കി.
'അമ്പിളികല' ചാന്ദ്രദിനാഘോഷം (21/07/2015)
ചാന്ദ്രദിനത്തോട് അനുബന്ധിച്ച് പ്രീപ്രൈമറി, എൽ പി , യു പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രീപ്രൈമറി കുട്ടികൾക്കായി റോക്കറ്റുകളുടെ മാതൃക പ്രദർശിപ്പിച്ചു. എൽ പി വിഭാഗം കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരവും ബഹിരാകാശ സംബന്ധിയായ വീഡിയോ പ്രദർശനവും നടന്നു. യുപി വിഭാഗം കുട്ടികൾക്കായി വിഡിയോ പ്രദർശനം, പോസ്റ്റർ രചന, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ഡിജിറ്റൽ ക്വിസ് , ചാന്ദ്രദിന പതിപ്പ് തയ്യാറാക്കൽ, പോസ്റ്റർ രചനാ മത്സരം എന്നിവയും സംഘടിപ്പിച്ചു. ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരത്തിൽ പത്താം തരത്തിലെ അഞ്ജിത കെ ഒന്നാം സ്ഥാനവും ഒൻപതാം തരത്തിലെ സനൂജ കേളു നായർ രണ്ടാം സ്ഥാനവും പാർവ്വണ എൻ മൂന്നാം സ്ഥാനവും നേടി. പോസ്റ്റർ രചനാ മത്സരത്തിൽ എട്ടാം തരത്തിലെ ഇവാനിയ കെ വി ഒന്നാം സ്ഥാനവും ഒൻപതാം തരത്തിലെ അഭിരാജ് കെ രണ്ടാം സ്ഥാനവും , സ്വരനന്ദ സുനിൽ, അനാമിക കെ എന്നിവർ മൂന്നാം സ്ഥാനവും നേടി. ലിറ്റിൽ കൈറ്റ്സിന്റെയും സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ "ചാന്ദ്രവാണി" എന്ന പേരിൽ പ്രത്യേക റേഡിയോ സംപ്രേക്ഷണവും ഉണ്ടായിരുന്നു. ചാന്ദ്രവാണിയിൽ ചാന്ദ്രദിവുമായി ബന്ധപ്പെട്ട് കുട്ടികളുടെ കുട്ടികളുടെ പ്രഭാഷണം, പ്രശ്നോത്തരി, പാട്ടുകൾ എന്നിവയും ഉൾപെടുത്തി.
'ആലിഫ്' അറബിക് ടാലന്റ് ടെസ്റ്റ്(14/07/2025)
ഹൊസ്ദുർഗ് ഉപജില്ലാ 'ആലിഫ്'അറബിക് ടാലന്റ് ടെസ്റ്റിൽ നാല് ബി ക്ലാസ്സിൽ പഠിക്കുന്ന ഫാത്തിമ റഫീക്ക് രണ്ടാം സ്ഥാനം നേടി. സ്കൂൾ തല മത്സരത്തിൽ ഹെസ്കൂൾ വിഭാഗത്തിൽ ഷിഫ ഒന്നാം സ്ഥാനവും, സൽവ രണ്ടാം സ്ഥാനവും ഫാത്തിമ മൂന്നാം സ്ഥാനവും നേടി.
മനോരമ 'നല്ലപാഠം' അവാർഡ് ഏറ്റുവാങ്ങി (12/07/2025)
മലയാള മനോരമ ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച കൃഷി മുറ്റത്തിനുള്ള അവാർഡും നല്ലപാഠം അവാർഡും കാഞ്ഞങ്ങാട് വച്ച് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കാസർഗോഡ് എസ് പി ശ്രീ ബി വി വിജയഭരത് റെഡ്ഡിയിൽ നിന്ന് ഏറ്റുവാങ്ങി.
വിദ്യാരംഗം ആസ്വാദനകുറിപ്പ് മത്സരം(11/07/2025)
വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യു പി , ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ആസ്വാദനകുറിപ്പ് മത്സരം സംഘടിപ്പിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ പത്താം ക്ലാസ്സിലെ അളക എസ് നായർ ഒന്നാം സ്ഥാനവും, എട്ടാം ക്ലാസ്സിലെ ആര്യനന്ദ രണ്ടാം സ്ഥാനവും നേടി. യു പി വിഭാഗത്തിൽ ദിയ ശ്രീനാഥ് ഒന്നാം സ്ഥാനവും ചാരുതീർത്ഥ രണ്ടാം സ്ഥാനവും നേടി.
ലോക ജനസംഖ്യാദിനം (11/07/2025)
സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ 2025 ജൂലൈ 11 ലോക ജനസംഖ്യാദിനം, പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം എന്നീ പരിപാടികളോടെ ആചരിച്ചു. രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ ജനസംഖ്യാ വർദ്ധനവിനെകുറിച്ചുള്ള ഡിജിറ്റൽ പ്രസന്റേഷൻ നടത്തി. ശ്രീ പത്മനാഭൻ കെ വി, ശ്രീമതി ശ്രുതി ടി വി എന്നിവർ സംസാരിച്ചു.
അനുമോദനം(05/07/2025)
2025 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെ പി ടി എ യുടെ നേതൃത്വത്തിൽ അനുമോദിച്ചു. യോഗത്തിൽ അമ്പലത്തറ പോലീസ് സ്റ്റേഷനിലെ ജനമൈത്രി പോലീസ് ഓഫീസർ പ്രമോദ് കെവി മുഖ്യാതിഥി ആയിരുന്നു. പി ടി പ്രസിഡന്റ് ശ്രീ എ വി മധു, എസ് എം സി ചെയർമാൻ ശ്രീ ഫാറൂഖ് കെ പി , മദർ പി ടി എ പ്രസിഡന്റ് ശ്രീമതി അമ്പിളി സജീവൻ അധ്യാപകരായ ശ്രീ കെ വി പത്മനാഭൻ, ശ്രീമതി പി പ്രമോദിനി, ശ്രീ ശ്രീജിത്ത് സി എച്ച് ശ്രീമതി റീന എന്നിവർ സംസാരിച്ചു
ബഷീർ അനുസ്മരണം(04/07/2025)

വായന പക്ഷാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ 2025 ജൂലൈ 4 ന് ഗവൺമെന്റ് ഹൈസ്ക്കൂൾ കാലിച്ചാനടുക്കം ബഷീർ അനുസ്മരണം നടത്തി. കവിയും പ്രഭാഷകനുമായ ശ്രീ എം.കെ. സതീഷ് കുട്ടികളുമായി സംവദിച്ചു. ഒട്ടുമിക്ക ബഷീർ കൃതികളും അദ്ദേഹം ചർച്ചയിൽ ഉൾകൊള്ളിച്ചു. ചടങ്ങിൽ ശ്രീ മനോജ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ ശ്രീ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ പത്മനാഭൻ മാസ്റ്റർ,പി.ടി.എ.പ്രസിഡണ്ട് ശ്രീ മധു എന്നിവർ ആശംസ അറിയിച്ചു. പ്രമോദിനി ടീച്ചർ നന്ദിയും പറഞ്ഞു.
ഡിജിറ്റൽ പത്രം 'അടുക്കം വാർത്തകൾ'പ്രകാശനം ചെയ്തു(03/07/2025)
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുറത്തിറക്കുന്ന ഡിജിറ്റൽ പത്രം 'അടുക്കം വാർത്തകൾ' ശ്രീ അംബികാസുതൻ മാങ്ങാട് പ്രകാശനം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ പി ടി എ പ്രസിഡന്റ് എ വി മധു അധ്യക്ഷനായി. സ്കൂളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങളും കുട്ടികളുടെ രചനകളും ഉൾപെടുത്തികൊണ്ടാണ് പത്രം പുറത്തിറക്കുന്നത്. ചടങ്ങിൽ ഹെഡ്മാസ്റ്റർ സന്തോഷ് കെ, കൈറ്റ് മാസ്റ്റർമാരായ നന്ദകുമാർ കെ, റീന വി എന്നിവർ സംസാരിച്ചു.
ക്ലബ്ബ് ഉത്ഘാടനവും പുസ്തക ചർച്ചയും(03/07/2025)


കാലിച്ചാനം ഗവൺമെന്റ് ഹൈസ്ക്കൂളിലെ വിവിധ ക്ലബുകളുടെ ഉദ്ഘാടനം 2025 ജൂൺ 3 ന് ശ്രീ അംബികാസുതൻ മാങ്ങാട് നിർവ്വഹിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ ശ്രീ സന്തോഷ് സ്വാഗതം പറഞ്ഞു.പി.ടി.എ പ്രസിഡണ്ട് ശ്രീ മധു അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിലുള്ള അടുക്കം വാർത്തകളുടെ സ്വിച്ച് ഓൺ കർമ്മവും അംബികാസുതൻ മാസ്റ്റർ നിർവ്വഹിച്ചു. തുടർന്ന് അദ്ദേഹം തന്റെ എഴുത്തനുഭവം കുട്ടികളുമായി പങ്കു വെച്ചു. തുടർന്ന് ശ്രീ അംബികാസുതൻ മാങ്ങാടിന്റെ 'അല്ലോ ഹലൻ' എന്ന സാഹിത്യ കൃതിയുടെ പുസ്ത പരിചയം വിദ്യാരംഗം കൺവീനർ അനിത ടീച്ചർ നടത്തി. തുടർന്ന് കുട്ടികൾ അല്ലോഹലനെ ആസ്പദമാക്കി സംവാദത്തിൽ ഏർപ്പെട്ടു. മികച്ച വായനക്കാരി ദിയ ശ്രീനാഥിന് അനുമോദനം നൽകി. 'പ്രാണ വായു ' എന്ന കഥയെ ആസ്പദമാക്കി കുട്ടികൾ റീഡിംഗ് തിയേറ്റർ അവതരിപ്പിച്ചു.. പരിപാടിയിൽ പ്രമോദിനി ടീച്ചർ നന്ദിയും പറഞ്ഞു.
ഡോക്ടേർസ് ഡേ(01/07/2025)

'ഡോക്ടേർസ്‌ഡേ' ദിനത്തിൽ സ്കൂളിലെ പൂർവവിദ്യാർത്ഥിനിയായ ഡോക്ടർ സുനീറയെ നല്ലപാഠം സ്കൗട്ട് ഗൈഡ് അംഗങ്ങൾ ആദരിച്ചു. നല്ല പാഠം കോർഡിനേറ്റർ പ്രമോദിനി, ഹെഡ്മാസറ്റർ സന്തോഷ് കെ എന്നിവർ നേതൃത്വം നല്കി.
പേവിഷബാധ ബോധവത്കരണം(30/06/2025)

ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ കുട്ടികൾക്കായി പേവിഷബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പ്രത്യേക അസംബ്ളിയിൽ എണ്ണപ്പാറ പി എച്ച് സിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ർ ശ്രീമതി രമ്യമോൾ ബോധവത്കരണ ക്ലാസ്സ് എടുത്തു. സീനീയിർ അസിസ്റ്റന്റ് ശ്രീ കെ വി പത്മനാഭൻ സംസാരിച്ചു.
വായനയുടെമധുരം തേടികുട്ടികൾ വായനശാലയിലെത്തി (27/06/2025)

ദൃശ്യമാധ്യമങ്ങളുടെ കടന്നുവരവില്ലാത്ത കാലത്തെ പഴകാലതലമുറയിലെ വായനക്കാരുമായി കുട്ടികൾ സംവദിച്ചു. കാലിച്ചാനടുക്കം പൊതുജനവായനശാലയിലേക്കാണ് കാലിച്ചാനടുക്കം ഗവ: ഹൈസ്കൂളിലെ കുട്ടികളും അദ്ധ്യാപകരും വായന പക്ഷാചരണ പരിപാടിയുടെ ഭാഗമായി പുസ്തകങ്ങളെ തേടി വായനശാല സന്ദർശനം നടത്തിയത്. ലൈബ്രേറിയൻ കെ രതീഷ് പുതിയ പുസ്തകങ്ങളെ പരിചയപ്പെടുത്തി .പഴയകാല വായന അനുഭവങ്ങളെ കുറിച്ച് എം.വി കുഞ്ഞമ്പു കെ.കെ അബൂബക്കർ കെ.പി മോഹനൻ എന്നിവർ കുട്ടികളുമായി സംവദിച്ചു. വായന ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് താലൂക്ക് ലൈബ്രറി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എ വി മധു കുട്ടികളോട് വിശദീകരിച്ചു അദ്ധ്യാപകരായ കെ.വി മനോജ് കുമാർ,, അനിത പി പി സുഷമ എന്നിവരും കെ ദിയ സി ധ്രുപദ് വിഎന്നീ കുട്ടികളും സംസാരിച്ചു വായനശാല പ്രസിഡണ്ട് കെ.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു കെ.രതീഷ് സ്വാഗതവും ഇർഷാദ് കെ. പി നന്ദിയും പറഞ്ഞു. '1956 ൽ രൂപീകൃതമായ കാലിച്ചാനടുക്കം പൊതുജനവായന ശാല & ഗ്രന്ഥാലയത്തിൽ പുസ്തകങ്ങളുടെ ശേഖരമുണ്ട് . പഴയതും പുതിയതുമായ 10064 പുസ്തകങ്ങളുടെയും റഫറൻസ് ബുക്കുകളുടെയും ശേഖരമുണ്ട്.മലയോര ഗ്രാമ പ്രദേശമായ ഇവിടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ലൈബ്രറി കൗൺസിൽ പരിപാടി വായന വസന്തം പുസ്തകങ്ങൾ വീടുകളിലേക്ക് എത്തിച്ചു നൽകുന്ന പരിപാടി കൂടി നടത്തുന്നുണ്ട് നൂറോളം വീടുകളിലെ വായനക്കാരിലേക്ക് ഇതേ വരെയായി പുസ്തകങ്ങൾ വിതരണം ചെയ്തു. വായന പക്ഷാചരണത്തിൻ്റെ ഭാഗമായി വിവിധങ്ങളായ പരിപാടികൾ പുസ്തക ചർച്ച അനുസ്മരണം സെമിനാർ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. കൂടുതൽ കുട്ടികൾ വൈക്കം മുഹമ്മദ് ബഷീറിൻ്റെ പുസ്തകങ്ങൾ തേടി വന്നവരാണ്. വൈലോപ്പള്ളി കവിത, എം ടി, മുകുന്ദൻ സന്തോഷ് ഏച്ചിക്കാനം , സി പി പള്ളിപ്പുറം തുടങ്ങിയ സാഹിത്യകാരൻമാരുടെ പുസ്തകങ്ങളാണ് കൂടുതൽ കുട്ടികളും തെരഞ്ഞെത്.
ലഹരി വിരുദ്ധ പോസ്റ്റർ

ഗവ: ഹൈസ്കൂൾ കാലിച്ചാനടുക്കം സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെയും അമ്പലത്തറ ജനമൈത്രി പോലീസിന്റെയും ആഭിമുഖ്യത്തിൽ SPC കുട്ടികളുടെ നേതൃത്വത്തിൽ കാലിച്ചാനടുക്കം ടൗണിലെ ഷോപ്പുകളിൽ ലഹരി വിരുദ്ധ പോസ്റ്ററുകൾ പതിച്ചു. ജനമൈത്രി പോലീസ് ഓഫീസർ ശ്രീ പ്രമോദ്, ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, എസ് പി സി സി പി ഒ കെ വി പത്മനാഭൻ എന്നിവർ നേതൃത്വം നല്കി. ടൗണിൽ കുട്ടികൾ സന്ദർശിക്കുന്ന പതിനഞ്ചോളം കടകളിൽ പോസ്റ്റർ പതിച്ചു.
ക്ലാസ്സ് പി ടി എ

വിവിധ ക്ലാസ്സുകളുടെ ക്ലാസ്സ് പി ടി എ യോഗങ്ങൾക്ക് തുടക്കമായി. തുടക്കമെന്ന നിലയിൽ ഇന്ന് 20/06/25ന് പത്താം തരത്തിലെ കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം ചേർന്നു. തൊണ്ണുറ് ശതമാനത്തോളം രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, പി ടി എ പ്രസിഡന്റ് ശ്രീ എ വി മധു, പത്താം തരത്തിലെ ക്ലാസ്സ് അധ്യാപകരായ ശ്രീ ശ്രീജിത്ത് , ശ്രീമതി പ്രമോദിനി, സീനിയർ അസിസ്റ്റന്റ് ശ്രീ കെ വി പത്മനാഭൻ, സ്റ്റാഫ സെക്രട്ടറി ശ്രീമതി കെ വി റീന എന്നിവർ സംസാരിച്ചു. രക്ഷിതാക്കൾക്കുള്ള പിന്തുണാ ക്ലാസ്സ് ശ്രീ അബ്ദുൾറഹിമാൻ മാസ്റ്റർകൈകാര്യം ചെയ്തു. തുടർന്ന് രക്ഷിതാക്കൾ കുട്ടികളുടെ അപ്പോഴത്തെ നിലവാരത്തെകുറിച്ചും ഇനി അങ്ങോട്ട് ചെയ്യേണ്ട കാര്യങ്ങളെകുറിച്ചും സംസാരിച്ചു.
വായനാദിനത്തിൽ കുട്ടികളുമായി സംവദിച്ച് ബാലചന്ദ്രൻ കൊട്ടോടി

വായനാദിനത്തിൽ ഉച്ചയ്ക്ക് 2 മണിക്ക് എൽ പി വിഭാഗം കുട്ടികളുമായി ആടിയും പാടിയും പ്രശസ്ത മോട്ടിവേറ്ററും കലാസാംസ്കാരിക പ്രവർത്തകനുമായ ശ്രീ ബാലചന്ദ്രൻ കൊട്ടോടി. നുറുങ്ങ് കഥകളിലൂടെയും, കവിതകളിലൂടെയും, മാജിക്കിലൂടെയും കുട്ടികളെ വായനയുടെ പ്രാധാന്യത്തെകുറിച്ച് പറഞ്ഞ് കുട്ടികളിലേക്ക് ഇറങ്ങിചെല്ലാൻ അദ്ദേഹത്തിന് സാധിച്ചു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, എൽ പി എസ് ആർ ജി കൺവീനർ പ്രവീണ ടീച്ചർ, രമ്യ ടീച്ചർ എന്നിവർ സംസാരിച്ചു. പരിസ്ഥിതി ദിനത്തിൽ നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് ശ്രീ ബാലചന്ദ്രൻ കൊട്ടോടി സമ്മാനങ്ങൾ വിതരണം ചെയ്തു
ബുൾ ബുൾ യൂണിറ്റ് വക പുസ്തകങ്ങൾ

വായനാദിനത്തിൽ ബുൾ ബുൾ യൂണിറ്റിന്റെ വകയായി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ഹെഡ്മാസ്റ്ററെ ഏൽപിച്ചു.
നിരഞ്ജൻ രാജ്യപുരസ്കാർ റാലിയിൽ(19/06/25)

കഴിഞ്ഞ വർഷത്തെ രാജ്യപുരസ്കാർ ജേതാവായ കാലിച്ചാനടുക്കംം ഗവ. ഹൈസ്കൂളിലെ നിരഞ്ജൻ തീരുവനന്തപുരം രാജ്ഭവനിൽ വച്ച് നടന്ന രാജ്യപുരസ്കാർ റാലിയിൽ പങ്കെടുത്തു. സ്കൂളിലെ മുൻ സ്കൗട്ട് അധ്യാപകനായ ശ്രി വി കെ ഭാസ്കരൻ മാസ്റ്റർ അനുഗമിച്ചു.
വായനാദിനം ഉത്ഘാടനം(19/06/25)

വായനാദിനം ഉത്ഘാടനം പ്രശസ്ത കവി ശ്രീ വിനു വേലേശ്വരം ഉത്ഘാടനം ചെയ്തു. ലഹരിയുട ലോകത്ത് നിന്ന് വായന എങ്ങിനെ തന്നെ എഴുത്തിന്റെ ലഹരിയിലേക്ക് എത്തിച്ചു എന്ന് സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ കുട്ടികളുമായി പങ്കുവെച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിൽ വായന ഉണ്ടാക്കിയ വിപ്ലവാത്മകമായ മാറ്റങ്ങൾ അദ്ദേഹം കുട്ടികളുമായി സംവദിച്ചു. തന്റെ കവിതാ സമാഹാരമായ ' വെയിൽ രൂപങ്ങൾ'സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്ത് വായാനദിനം ഉത്ഘാടനം ചെയ്തു. ഇഷാനി, ശ്രീനന്ദ എന്നീ കുട്ടികൾ അവതാരികമാരായ ചടങ്ങിന് ഹെഡ് മാസ്റ്റർ ശ്രീ സന്തോഷ് അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. അദ്ദേഹം കുട്ടികളോട് വായനയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. കുമാരി പാർവ്വണ വായന ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് കുമാരി അനഘ പി.എൻ പണിക്കരെ കുറിച്ച് അനുസ്മരണ പ്രഭാഷണം നടത്തി. വായനയുടെ പ്രാധാന്യത്തെ കുറിച്ച് എൽ പി വിഭാഗത്തിലെ സൈനുൽ ആബിദ് നല്ലൊരു പ്രസംഗം നടത്തുകയുണ്ടായി. യു.പി. വിഭാഗത്തിലെ റിഷിക കഥാപാത്രാവിഷ്കാരം നടത്തി. തുടർന്ന് എൽ. പി. വിഭാഗത്തിലെ അമേയ നല്ലൊരു കഥയും അവതരിപ്പിച്ചു. ഹൈസ്ക്കൂളിലെയും യു.പി. വിഭാഗത്തിലെയും എട്ടോളം കുട്ടികൾ ചേർന്ന് സുഗത കുമാരിയുടെ കൃഷ്ണാ നീ എന്നെ അറിയില്ല എന്ന കവിതയ്ക്ക് മനോഹരമായ നൃത്താവിഷ്ക്കാരം നടത്തി. കുട്ടികളൊക്കെ ചേർന്ന് നല്ലൊരു വായന മരം ഉണ്ടാക്കി. വിദ്യാരംഗം കൺവീനർ അനിത ടീച്ചർ നന്ദി പറഞ്ഞു.
ആരോഗ്യ ബോധവത്കരണക്ലാസ്സ്(11/06/25)
സമഗ്രഗുണമേന്മാ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ആരോഗ്യ ബോധവത്കരണ ശുചിത്വ ക്ലാസ്സ് സംഘടിപ്പിച്ചു. എണ്ണപ്പാറ പി എച്ച് സി യിലെ ശ്രീമതി രമ്യ ക്ലാസ്സ് കൈകാര്യം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, സീനിയർ അധ്യാപകൻ ശ്രീ കെ വി പത്മനാഭൻ, എസ് ആർ ജി കൺവീനർ ശ്രീമതി റീന എന്നിവർ സംസാരിച്ചു.
വേസ്റ്റ് ടു ആർട്ട്(10/06/25)

പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് പാഴ്വസ്തുക്കൾ വലിച്ചെറിയുന്നതിന് പകരം അവയിൽ നിന്ന് ഉപയോഗയോഗ്യമായ കരകൗശല വസ്തുക്കൾ ഉണ്ടാക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ശുചിത്വമിഷനുമായി സഹകരിച്ച് 'വേസ്റ്റ് ടു ആർട്ട്'പരിപാടി സംഘടിപ്പിച്ചു. കുട്ടികൾ പാഴ്വസ്തുക്കളിൽ നിന്ന് വിവിധ കരകൗശല വസ്തുക്കൾ ഉണ്ടാക്കി പ്രദർശിപ്പിച്ചു. ഒന്നാം സ്ഥാനം- ഹൈസ്കൂൾ -അനിഖ കെ (9A), യു പി -അഗ്നിക (6A) രണ്ടാം സ്ഥാനം- ഹൈസ്കൂൾ- ശ്രീനന്ദ കെ (9B), യു പി - ദിയ ലക്ഷ്മി (5B)
കൃഷിമുറ്റം നല്ല പാഠം അവാർഡ്(05/06/25)

കാലിച്ചാനടുക്കം ഗവ. ഹൈസ്കൂൾ നല്ല പാഠം ക്ലബ്ബിന് ജില്ലയിലെ മികച്ച സ്കൂൾ 'കൃഷിമുറ്റ'ത്തിനായി മനോരമ നല്ല പാഠം ഏർപടുത്തിയ പുരസ്കാരം ലഭിച്ചു. ജില്ലയിലെ 32സ്കൂളുകളാണ് സ്കൂളുകളിൽ 'കൃഷിമുറ്റം'ഒരുക്കിയത്. മൂന്ന് വയലുകളിലായി അരയേക്കർ പാട്ടത്തിനെടുത്ത് നെല്ലും ഒരേക്കർ പാട്ടത്തിനെടുത്ത് പച്ചക്കറിയും കാലിച്ചാനടുക്കം സ്കൂളിലെ നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ വിളയിച്ചു. കാലിച്ചാനടുക്കം ആലത്തടി തറവാട്ടുകാർ നല്കിയ സ്ഥലത്താണ് കൃഷി നടത്തിയത്.ഞാറു നടീൽ ഉൾപ്പെടെ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചേർന്നാണ് നടത്തിയത്. 'ചേറിലാണ് ചോറ്'എന്ന ആശയവുമായായിരുന്നു കൃഷി. നല്ല പാഠം അധ്യാപക കോർഡിനേറ്റർമാരായ ശ്രീ വി കെ ഭാസ്കരൻ, ശ്രീമതി പി പ്രമോദിനി വിദ്യാർത്ഥി കോർഡിനേറ്റർമാരായ സി അനന്യ, കെ എസ് അഞ്ജന എന്നിവരാണ് നേതൃത്വം നല്കിയത്.
ശലഭോദ്യാനത്തിന് തുടക്കം കുറിച്ചു(05/06/25)

ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ശലഭോദ്യാനത്തിന് പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ചു. പരപ്പ ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി രജനി പി ഉത്ഘാടനം ചെയ്തു. പരപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ഭൂപേഷ്, പി ടി എ പ്രസിഡന്റ് ശ്രീ മധു, ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, റീന ടീച്ചർ, പ്രമോദിനി ടീച്ചർ, അബ്ദുൾ റഹിമാൻ മാസ്റ്റർ എന്നിവർ നേതൃത്വം നല്കി. ചെറുനാരകം, കൂവളം രാജമല്ലി ,കറിവേപ്പ്, ബ്രൈഡൽ ബൊക്ക അരളി, അരിപ്പൂവ്, ക്രോട്ട ലേറിയ (കിലുക്കിച്ചെടി), കണിക്കൊന്ന, ചെമ്പരത്തി, ചെക്കി, കാട്ടു ചെക്കി,അരിമുല്ല, ഇലമുളച്ചി, നന്ത്യാർവട്ടം, ഇലുമ്പിപ്പുളി, എരുക്ക് തുടങ്ങിയ ചെടികൾ ഉദ്യാനത്തിൽ വച്ച് പിടിപ്പിച്ചു
പരിസ്ഥിതി ദിന മത്സര വിജയികൾ(05/06/25)
ക്വിസ് എച്ച് എസ് വിഭാഗം-ഒന്നാം സ്ഥാനം-ആര്യനന്ദ 8C,രണ്ടാം സ്ഥാനം- അനിഖ കെ 9A പോസ്റ്റർ രചന_ഒന്നാം സ്ഥാനം-അനാമിക കെ 8B,രണ്ടാം സ്ഥാനം-ഇവാനിയ കെ വി 8B മൂന്നാം സ്ഥാനം - ഉണ്ണിമായ എം1 0B, ക്വിസ് യു പി വിഭാഗം-ഒന്നാം സ്ഥാനം- ദിയ ശ്രീനാഥ് 7B, രണ്ടാം സ്ഥാനം- അൻവിദാ ദേവ് 6B,മൂന്നാം സ്ഥാനം- കാർത്തിക് എസ് രാജ് 5C ക്വിസ് എൽ പി വിഭാഗം-ഒന്നാം സ്ഥാനം-ശ്രീദേവ് 4B,രണ്ടാം സ്ഥാനം - ദേവനന്ദ 3A, മൂന്നാം സ്ഥാനം- ഇവ ഗൗരിക 4A ചിത്രരചന( ഒന്നാം ക്ലാസ്സ് )-ഒന്നാം സ്ഥാനം - ദക്ഷ ശ്രീനാഥ് ,രണ്ടാം സ്ഥാനം -സ്വരലക്ഷ്മി സുനിൽ,മൂന്നാം സ്ഥാനം - അനാമിക
പരിസ്ഥിതി ദിനാഘോഷം(05/06/25)
കാലിച്ചാനടുക്കം: പരിസ്ഥിതി ക്ലബ്ബ് , സീഡ് ക്ലബ്ബ് എസ് പി സി എന്നിവയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ ശ്രീ സന്തോഷ് സാർ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. സ്കൂളിലെ മുൻ അധ്യാപകനും മികച്ച പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ ഭാസ്കരൻ മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശം നൽകി. തുടർന്ന് പിടിഎ പ്രസിഡണ്ട് ശ്രീ എ വി മധു സ്കൂളും പരിസരവും വൃത്തിയക്കേണ്ടതിനെ ക്കുറിച്ച് കുട്ടികളോട് സംവദിച്ചു. 10 A ക്ലാസ്സിലെ അനഘയുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിന അസംബ്ലിയിൽ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു .10 A ക്ലാസ്സിലെ ശിവന്യ ബാലകൃഷ്ണൻ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 8B ക്ലാസ്സിലെ സ്വരനന്ദയും സംഘവും പരിസ്ഥിതി ദിന ഗാനം ആലപിച്ചു. അമേയാ പ്രമോദ് പരിസ്ഥിതി ദിന പ്രസംഗവും നടത്തി.അതിനുശേഷം നടന്ന പരിസ്ഥിതി പ്രവർത്തകരെ പരിചയപ്പെടുത്തൽ പരിസ്ഥിതി ദിനാഘോഷത്തെ മികവുറ്റതാക്കി. സീനിയ ടീച്ചർ സീഡ് ബോളുകൾ കുട്ടികൾക്ക് പരിചയപ്പെടുത്തി സംസാരിച്ചത് അവർക്ക് പുതിയ അനുഭവമായി. തുടർന്ന് റീന ടീച്ചറിന്റെ നേതൃത്വത്തിൽ സീഡ് ബോളുകൾ കുട്ടികൾ യഥാസ്ഥാനങ്ങളിൽ നിക്ഷേപിച്ചു.
പരിസ്ഥിതി ദിന പ്രതിജ്ഞ(05/06/25)
പരിസ്ഥിതിദിനത്തോട് അനുബന്ധിച്ച്സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. . ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, സീനിയർ അസിസ്റ്റന്റ് ശ്രീ കെ വി പത്മനാഭൻ, പി ടി എ പ്രസിഡന്റ് ശ്രീ മധു, ഭാസ്കരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. തുടർന്ന് പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു. കുമാരി ശിവന്യ ബാലകൃഷ്ണൻ പ്രതിജ്ഞ ചൊല്ലികൊടുത്തു.
പരിസ്ഥിതിദിനത്തിൽ പ്ലാസ്റ്റിക് മുക്ത സമൂഹയാത്ര നടത്തി(05/06/25)
ഗവ: ഹൈസ്കൂൾ കാലിച്ചാനടുക്കം സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോകപരിസ്ഥിതി ദിനത്തിൽ പ്ലാസ്റ്റിക് മുക്തസമൂഹ യാത്ര നടത്തി കാലിച്ചാനടുക്കം ബസ്റ്റാൻ്റ് വരെ നടത്തിയ യാത്രയുടെ ഭാഗമായി ബസ് സ്റ്റാൻഡ് പരിസരം കേഡറ്റുകൾ വൃത്തിയാക്കി. പ്ലാസ്റ്റിക് മുക്ത സന്ദേശം നൽകി .വാർഡ് മെമ്പർ നിഷ അനന്തൻ ഉദ്ഘാടനം ചെയ്തു ഹെൽത്ത് ഇൻസ്പെക്ടർ രമ്യ , ഹെഡ്മാസ്റ്റർ സന്തോഷ് , പി ടി എ പ്രസിഡൻ്റ് ഏ.വി. മധു എന്നിവർ സംസാരിച്ചു. സി പി ഒ കെ.വി. പത്മനാഭൻ, പി ടി എ അംഗം വിജയൻ ,സി.എച്ച്. ശ്രീജിത്ത്, മനോജ് , ഉണ്ണിമായ എന്നിവർ നേതൃത്വം നൽകി