പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച് നടപ്പിലാക്കി വരുന്ന ഹൈ ടെക് സ്കൂൾ പദ്ധതിയുടെ ഫലമായി സ്കൂളുകളിൽ ഹൈ ടെക് ക്ലാസ്സ് റൂമുകളും ICT അധിഷ്ഠിത പഠനവും യാഥാർഥ്യമായിരിക്കുകയാണ്. ഇതോടെ സാങ്കേതിക വിദ്യാ ഉപകരണങ്ങൾ സ്കൂളുകൾക് ലഭ്യമായി. ഈ ഉപകരണങ്ങൾ വേണ്ട വിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യാർത്ഥികളെക്കൂടി ഉൾപ്പെടുത്തുവാനായി വിപുലമായ പ്രവർത്തന പദ്ധതികളോടെ ലിറ്റിൽ കൈറ്റ്സ് എന്ന IT club സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചു.