2024-25 അക്കാദമിക വർഷത്തെ ഏകദിന അവധിക്കാല ക്യാമ്പ് മെയ് 24 ന് പ്രധാന അധ്യാപിക റോസി ടീച്ചർ ഉദ്ഘാടനം ചെയ്തു ..ക്യാമ്പിൽ 2024-27 എൽ കെ ബാച്ചിലെ 38 കുട്ടികൾ പങ്കെടുത്തു ...കുഴൽമന്ദം സി എ ഹൈസ്കൂളിലെ എൽ കെ മിസ്ട്രസ് മഞ്ജു ടീച്ചർ ക്ലാസ് നയിച്ചു ..മീഡിയ പരിശീലനവുമായി ബന്ധപ്പെട്ട സെഷനുകളിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു ...DSLR ക്യാമറയും മൊബൈൽ ക്യാമറയും ഉപയോഗപ്പെടുത്തി സ്വന്തമായി റീൽസ്,പ്രൊമൊ വീഡിയോ എന്നിവ നിർമ്മിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടി ...രാവിലെ 9.30 ന് ആരംഭിച്ച ക്യാമ്പ് വൈകിട്ട് 4.30 വരെ നീണ്ടു നിന്നു ...ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്ക് ഉച്ചഭക്ഷണവും നൽകി ....