ജി.എച്ച്.എസ്സ്.തോലന്നൂർ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 21015-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 21015 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 38 |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | കുഴൽമന്ദം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സഫീന |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഉസ്‌ന |
| അവസാനം തിരുത്തിയത് | |
| 29-10-2025 | USNAAHMED |

ലിറ്റിൽകൈറ്റ്സ് അവധിക്കാല ക്യാമ്പ് 2025
2025-26 അക്കാദമിക വർഷത്തെ ഏകദിന അവധിക്കാല ക്യാമ്പ് മെയ് 24 ന് പ്രധാന അധ്യാപിക റോസി ടീച്ചർ ഉദ്ഘാടനം ചെയ്തു ..ക്യാമ്പിൽ 2024-27 എൽ കെ ബാച്ചിലെ 38 കുട്ടികൾ പങ്കെടുത്തു ...കുഴൽമന്ദം സി എ ഹൈസ്കൂളിലെ എൽ കെ മിസ്ട്രസ് മഞ്ജു ടീച്ചർ ക്ലാസ് നയിച്ചു ..മീഡിയ പരിശീലനവുമായി ബന്ധപ്പെട്ട സെഷനുകളിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു ...DSLR ക്യാമറയും മൊബൈൽ ക്യാമറയും ഉപയോഗപ്പെടുത്തി സ്വന്തമായി റീൽസ്,പ്രൊമൊ വീഡിയോ എന്നിവ നിർമ്മിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടി ...രാവിലെ 9.30 ന് ആരംഭിച്ച ക്യാമ്പ് വൈകിട്ട് 4.30 വരെ നീണ്ടു നിന്നു ...ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്ക് ഉച്ചഭക്ഷണവും നൽകി ....
"ഡിജിറ്റൽ ഡിസിപ്ലിൻ "...നല്ല പാഠം പദ്ധതി
സമഗ്ര ഗുണമേന്മ "നല്ല പാഠം"പദ്ധതി യുടെഭാഗമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഹൈസ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും "ഡിജിറ്റൽ ഡിസിപ്ലിൻ " എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു... ഡിജിറ്റൽ അച്ചടക്കം പാലിക്കേണ്ട മേഖലകൾ ,ഡിജിറ്റൽ സംവിധാനങ്ങളുടെ ആവശ്യകത ,ഡിജിറ്റൽ ശീലങ്ങൾ ,ഉത്തരവാദിത്വത്തോടെ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള ബോധവൽക്കരണ ക്ലാസ്സിന് മികച്ച പ്രതികരണമാണ് ലഭിച്ചത് ...
ലിറ്റിൽകൈറ്റ്സ് ക്യാമ്പ് 2025
2025-26അക്കാദമിക വർഷത്തെ ഏകദിന ക്യാമ്പ് ഫേസ് 2 ഒക്ടോബർ 25ന് പ്രധാന അധ്യാപിക റോസി ടീച്ചർ ഉദ്ഘാടനം ചെയ്തു ..ക്യാമ്പിൽ 2024-27 എൽ കെ ബാച്ചിലെ 37കുട്ടികൾ പങ്കെടുത്തു ...ബെമ്മണ്ണൂർ ഹൈസ്കൂളിലെ എൽ കെ മിസ്ട്രസ് സബിത ടീച്ചർ ക്ലാസ് നയിച്ചു ..അനിമേഷൻ&പ്രോഗ്രാമിങ് എന്നീ സെഷനുകളിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു ... ...രാവിലെ 9.30 ന് ആരംഭിച്ച ക്യാമ്പ് വൈകിട്ട് 4 മണി വരെ നീണ്ടു നിന്നു ...ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്ക് ഉച്ചഭക്ഷണവും നൽകി ..