ജി.എച്ച്.എസ്സ്.തോലന്നൂർ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
21015-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്21015
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം40
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കുഴൽമന്ദം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സഫീന
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഉസ്ന
അവസാനം തിരുത്തിയത്
27-09-2025USNAAHMED





അഭിരുചി പരീക്ഷ- ബോധവൽക്കരണ ക്ലാസ്

അഭിരുചി പരീക്ഷ പരിശീലനം 2025

2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ പരിശീലനം സീനിയർ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി ....അഭിരുചി പരീക്ഷയുടെ മാതൃക ചോദ്യങ്ങൾ ചെയ്തു പരിശീലിക്കാൻ അവസരം നൽകി ...ലിറ്റിൽ കൈറ്റ്സ് അംഗമാവുന്നതിന്റെ നേട്ടങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്തി..




ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025

അഭിരുചി പരീക്ഷ 2025

2025-28 ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 2025 ജൂൺ 25 ബുധനാഴ്ച്ച സ്കൂൾ IT ലാബിൽ നടന്നു ..83 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തതിൽ 80 പേർ പരീക്ഷ എഴുതി..പരീക്ഷയെഴുതിയ വിദ്യാർഥികളിൽ 73 പേരും യോഗ്യത നേടി, മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ ബാച്ചിലേക്കുള്ള അന്തിമ റാങ്ക് ലിസ്റ്റ് 2025 ജൂലൈ10-ന് പ്രസിദ്ധീകരിക്കുകയും, 40 വിദ്യാത്ഥികൾ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.



പ്രിലിമിനറി ക്യാമ്പ് 2025

ഉദ്ഘാടനം
പ്രിലിമിനറി ക്യാമ്പ് 2025
രക്ഷിതാക്കളുടെ യോഗം

2025-28 അക്കാദമിക വർഷത്തെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 11 ന് പ്രധാന അധ്യാപിക റോസി ടീച്ചർ ഉദ്ഘാടനം ചെയ്തു ..ക്യാമ്പിൽ 2025-28 എൽ കെ ബാച്ചിലെ 40 കുട്ടികൾ പങ്കെടുത്തു ...കൈറ്റ് മാസ്റ്റർ ട്രെയ്നർ ആശ ടീച്ചർ ക്ലാസ് നയിച്ചു...എല്ലാ സെഷനുകളിലും കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു ...രാവിലെ 9.30 ന് ആരംഭിച്ച ക്യാമ്പ് വൈകിട്ട് 3.30 വരെ നീണ്ടു നിന്നു ...ശേഷം രക്ഷിതാക്കളുടെ യോഗവും ചേർന്നു...