ജി.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

പഠനത്തോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും വളരെയധികം പ്രാധാന്യം നൽകിവരുന്നുണ്ട് .പുതുതലമുറയ്ക്ക് കൃഷിയെ സുപരിചിതമാക്കുക ,കുട്ടികളിൽ കാർഷിക ആഭിമുഖ്യമുണ്ടാക്കുക എന്നീ ലക്ഷ്യങ്ങളുമായി സ്കൂളിൽ ജൈവപച്ചക്കറിത്തോട്ടം ഒരുക്കിയിട്ടുണ്ട് .കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ കൃഷി ചെയ്യാനും അവയെ പരിപാലിക്കാനും അവസരം ലഭിക്കുന്നതിലൂടെ കൃഷിയെ ഒരു സംസ്കാരമായി കാണാൻ കുട്ടികൾക്ക് കഴിയുന്നു.

     കുട്ടികൾ പുസ്തകങ്ങളുമായി ചങ്ങാത്തം കൂടാനും സർഗാത്മകതയുടെ ചിറകിലേറി പറക്കാനും ക്ലാസ് തലത്തിൽ വായന മൂലകൾ സജ്ജീകരിച്ചിട്ടുണ്ട്.

പഠനത്തിൽ അധിക പിന്തുണ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി മുൻനിരയിൽ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ വിജയസ്പർശം പദ്ധതി വിദ്യാലയത്തിൽ നടപ്പിൽ വരുത്തിയിട്ടുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം