Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം ഉദ്‌ഘാടനം

പ്രവേശനോത്സവം

 
പ്രവേശനോത്സവം

സ്കൂളിലെ 2024-2025 അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ ഭംഗിയായും സമുചിതമായും ആഘോഷിക്കാൻ സാധിച്ചു. PTA അംഗങ്ങളും, അധ്യാപകരും ചേർന്ന് നേരത്തെ തന്നെ കുട്ടികളെ സ്കൂളിലേക്ക് സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. സ്കൂൾ പരിസരവും, ക്ലാസ്സ്‌ മുറികളും അലങ്കരിച്ചു. അന്നേദിവസം പ്രവേശനോത്സവം വാർഡ് കൗൺസിലർ ശ്രീമതി ഫൗസിയ ഉദ്ഘാടനം ചെയ്തു.മുൻ ഹെഡ്മാസ്റ്റർ ശ്രീ മുരളീധരൻ എം സി അതിഥിയായി എത്തിയിരുന്നു.ഒന്നാം ക്ലാസ്സിലേക്കുള്ള കുരുന്നുകളെ പ്രവൃത്തിപരിചയം അധ്യാപിക ബീന ടീച്ചർ ഉണ്ടാക്കിയ പൂക്കൾ നൽകി സ്വീകരിക്കുകയും അവർക്ക് പായസ മധുരം നൽകുകയും ചെയ്തു.തുടർന്ന് ക്ലാസ്സ്‌ റൂമിലേക്ക് പ്രവേശിപ്പിച്ച കുട്ടികൾക്ക് മുനിസിപ്പൽ ചെയർ പേഴ്സനും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ ശ്രീ നിസാർ സമ്മാനപ്പൊതി നൽകി കുട്ടികളോട് സംസാരിച്ചു. ജോസിന ടീച്ചർ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സ്‌ കൈകാര്യം ചെയ്തു സംസാരിച്ചു.എല്ലാം കൊണ്ടും പ്രവേശനോത്സവം ഒരു ആഘോഷമാക്കി മാറ്റാൻ സാധിച്ചു.