ജി.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പരപ്പനങ്ങാടി ഉപജില്ലയിൽ ചെട്ടിപ്പടി പ്രദേശത്തിന്റെ ഹൃദയഭാഗത്തായി 76 സെൻ്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.പതിനൊന്ന് ഡിവിഷനുകളിലായി 1 മുതൽ 5 വരെ മലയാളം /ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു.പ്രഗത്ഭരായ പല അധ്യാപകരുടെയും ആശയങ്ങളും ചിന്തകളും കൈയൊപ്പ് ചാർത്തിയ ഈ വിദ്യാലയം ഇന്നും  ഈ മേഖലയിൽ സമ്പുഷ്ടമാണ് . PTA,MTA, SMC ,പൂർവ്വവിദ്യാർഥികൾ തുടങ്ങിയവയുടെ സജീവ സാന്നിധ്യവും വിദ്യാലയത്തിന് ഊർജ്ജം പകരുന്നു .2022 ൽ PTA  സഹായത്തോടെ  പ്രീ പ്രൈമറി  ആരംഭിച്ചു

ഈ അധ്യയന വർഷം MLA ഫണ്ടിൽ നിന്നും മുനിസിപ്പാലിറ്റി മുഖേന 25 ഡെസ്‌ക്ക് ,25 ബെഞ്ച് , 4 മേശ , കസേര എന്നിവ ലഭിച്ചത് സ്കൂളിന് ഏറെ സഹായകമായി.കിഫ്‌ബിയുടെ സഹായത്താൽ പണി തീർത്ത പുതിയ ക്ലാസ് മുറികളിൽ ആധുനീകരണ സജ്ജീകരണങ്ങൾ ഒരുക്കുകയും വൈദ്യുതീകരിക്കുകയും ചെയ്തു.അതോടൊപ്പം നവീന സൗകര്യങ്ങളുള്ള ടോയ്‌ലെറ്റ്  സംവിധാനം വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.

ഏറെ  പ്രാധാന്യമുള്ള വിഷയമാണ് ശുദ്ധമായ കുടിവെള്ളം  ലഭ്യമാക്കുക എന്നത് .ഇവിടെ നിന്നും ഉദ്യോഗകയറ്റം  ലഭിച്ച മുൻ അധ്യാപികമാരായ ബിന്ദു ടീച്ചർ ,മിനി ടീച്ചർ , ആനന്ദലക്ഷ്മി ടീച്ചർ എന്നിവരുടെ വകയായി ഫിൽട്ടർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് .അതോടൊപ്പം  2023 ൽ വിരമിച്ച മുൻ പ്രധാനാധ്യാപകൻ ശിവദാസൻ മാസ്റ്ററുടെ വകയായി ഒരു   മിക്സർ ഗ്രൈറ്റർ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട് .

വായനയെ പരിപോഷിപ്പിക്കുന്നതിനായി ലൈബ്രറി സൗകര്യം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.കായികപഠനത്തിനായി വിദ്യാലയത്തിന്  കളിസ്ഥലവും കായികാധ്യാപകന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട് .

         വിദ്യാലയത്തിന്റെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ് കുട്ടികൾക്കായുള്ള പാർക്ക് .സഹൃദയ ക്ലബ്ബിന്റെ നേതൃത്വത്തിൽ പാർക്ക് പെയിന്റ് അടിച്ചു മനോഹരമാക്കിയിട്ടുണ്ട്.

പ്രധാന  കെട്ടിടം
School building