ജി.എൽ.പി.എസ്.ചാത്തങ്കൈ
Yearframe/Header
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്.ചാത്തങ്കൈ | |
---|---|
വിലാസം | |
ചാത്തങ്കൈ ചന്ദ്രഗിരി പി.ഒ. , 671317 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1955 |
വിവരങ്ങൾ | |
ഫോൺ | 9495620124 |
ഇമെയിൽ | chathankaiglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11405 (സമേതം) |
യുഡൈസ് കോഡ് | 32010300502 |
വിക്കിഡാറ്റ | Q64399119 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെമ്മനാട് പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 24 |
പെൺകുട്ടികൾ | 26 |
ആകെ വിദ്യാർത്ഥികൾ | 50 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിക്രമൻ ഉണ്ണി. എ. |
പി.ടി.എ. പ്രസിഡണ്ട് | മണികണ്ഠൻ. എം |
എം.പി.ടി.എ. പ്രസിഡണ്ട് | മിനിമോൾ. ഇ |
അവസാനം തിരുത്തിയത് | |
04-06-2024 | Ismail k |
ചരിത്രം
ഗവ. എൽ. പി. സ്കൂൾ ചാത്തങ്കൈ 1955-56 വർഷത്തിൽ സ്ഥാപിതമായി. ആദ്യം റെയിലിനു് കിഴക്ക് ഭാഗത്ത് ഒരു ഷെഡ്ഡിലാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് സിലോൺ മമ്മദ്കുഞ്ഞി എന്ന ആൾ സൗജന്യമായി നൽകിയ 13 ½ സ്ഥലത്ത് ഒരു ഹാൾ പണിത് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആദ്യ ബാച്ചിൽ 20 ഓളം കുട്ടികൾ പഠനം നടത്തിയിരുന്നു. ദാക്ഷായണി ടീച്ചറായിരുന്നു ഏകാധ്യാപിക. 2006-2007 ൽ പ്രധാനാധ്യാപകനായിരുന്ന സലിം മാഷിന്റെ കാലത്ത് 6 സെന്റ് സ്ഥലം കൂടി വാങ്ങി. ഒരു സെന്റ് സ്ഥലം ശ്രീ.പി.കുമാരൻനായർ എന്ന വ്യക്തി സംഭാവനയായി നൽകിയതാണ്. അതിൽ സുനാമിഫണ്ടും എസ്.എസ്.എ ഫണ്ടും ഉപയോഗിച്ച് നിലവിലുള്ള ഇരുനില കെട്ടിടം പണിയുകയുണ്ടായി.
ഭൗതികസൗകര്യങ്ങൾ
- 4 ക്ളാസ്മുറികൾ പ്രവർത്തിക്കുന്ന ഇരുനില കെട്ടിടം,
- അതിനു മുന്നിലായി അലൂമിനിയംഷീറ്റിട്ട വിശാലമായ പന്തൽ ഇന്റർലോക്ക് ചെയ്ത് ആകർഷകമാക്കിയിരിക്കുന്നു
- സമീപത്ത് ഓഫീസ്,സ്റ്റാഫ്റൂം, ലാബ്,സ്റ്റോർറൂം എന്നിവ പ്രവർത്തിക്കുന്ന ഒറ്റമുറി കെട്ടിടം,
- ഇടുങ്ങിയതും സൗകര്യപ്രദമല്ലാത്തതുമായ പാചകപ്പുര
- കുട്ടികൾക്കായി 7 ശുചിമുറികൾ.
- സ്കൂളിനുചുറ്റും സുരക്ഷിതമായ ചുറ്റുമതിലുമുണ്ട്.
- സ്കൂളിലെ ജലവിതരണത്തി ന് കിണറിനെ ആശ്രയിക്കുന്നു.
- ഇൻറർനെറ്റ് ബ്രോഡ്ബാൻഡ് സൗകര്യം.
- 4 ക്ലാസ് മുറികളും ഹൈടെക്.
പാഠ്യേതര പ്രവർത്തനങ്ങൾ
- നാട്ടുവായന സ്കൂൾ ലൈബ്രറിയുടെ സഹായത്തോടെ
- അറിവിന്റെ ഉറവിടം തേടി-പ്രതിവാര ചോദ്യോത്തര പരമ്പര
- സ്പോക്കൺ ഇംഗ്ലീഷ്
- വായന കുറിപ്പ് മത്സരം
- അമ്മ വായന
മാനേജ്‌മെന്റ്
ഗവൺമെന്റ്
നേട്ടങ്ങൾ
- കലാകായിക പ്രവൃത്തി പരിചയ മത്സരങ്ങളിൽ മികച്ച വിജയം
- എൽഎസ്എസ് പരീക്ഷകളിലും ക്വിസ് മത്സരങ്ങളിലും നേട്ടം
മുൻസാരഥികൾ
- കൊടക്കാട് നാരായണൻ മാഷ്
- സലീം മാഷ്
- കാർത്ത്യായനി ടീച്ചർ
- സുജാത ടീച്ചർ
- ലക്ഷ്മണൻ പുളുക്കൂൽ
- നളിനി കെ വി
- സന്തോഷ് കുമാർ സി എച്ച്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ.കായീഞ്ഞി.സി.എം ഇ.കെ.രവീന്ദ്രൻ(SI of police) അമ്പു (റിട്ട.ഫുഡ് ഇൻസ്പെക്ടർ) സുകുമാരൻ(ഇന്ത്യൻ റെയിൽവെ)
ചിത്രശാല
വഴികാട്ടി
കാസർഗോഡ് നിന്നും ചന്ദ്രഗിരി റൂട്ടിൽ ഇടുവുങ്കാൽ ബസ്റ്റോപ്പിൽ നിന്നും പത്ത മിനുട്ട് നടന്നാൽ റെയാൽപ്പാതയുടെ മറുവശത്തായി സുകൂൾ കാണാം. കാഞ്ഞങ്ങ്ട് നിന്നും കാസർഗോഡ് ഭാഗത്തേക്ക് ചന്ദ്രഗിരി റൂട്ടിൽ ഇടുവുങ്കാൽ ബസ്റ്റോപ്പിൽ ഇറങ്ങി പത്ത മിനുട്ട് പടിഞ്ഞാറ് ഭാഗത്തേക്ക്നടന്നാൽ റെയാൽപ്പാതയുടെ മറുവശത്തായി സുകൂൾ കാണാം.{{#multimaps:12.4539480,75.0069660|zoom=16}}
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11405
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ