ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
42071-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42071
യൂണിറ്റ് നമ്പർKL/2018/42071
അംഗങ്ങളുടെ എണ്ണം42
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ലീഡർമെഹ്റു ഫാത്തിമ
ഡെപ്യൂട്ടി ലീഡർആഷിക്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1വിനീത വി എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2രാജി പി വി
അവസാനം തിരുത്തിയത്
13-03-2024Abhilashkvp
Little kites 22-25
school camp 22-25

ലിറ്റിൽ കൈറ്റ്സ്

സാങ്കേതിക വിദ്യയോട‌ുള്ള പ‌ുത‌ുതലമ‍ുറയ‍‌ുടെ ആഭിമ‌ുഖ്യം ഗ‌ുണപരവ‌ും സർഗ്ഗാത്‌മകവ‌ുമായി പ്രയോജനപെട‍ുത്ത‍ുന്നതിനായി " ലിറ്റിൽ കൈറ്റ്സ് " എന്ന ക‌ുട്ടികള‌ുടെ ഐ ടി ക‌ൂട്ടായ്‌മ വളരെ വിജയ- കരമായി നമ്മ‌ുടെ സ്‌ക‌ൂളിൽ നടന്ന‌ു വര‌ുന്ന‌ു.കൈറ്റ്സിലെ ക‌ുട്ടികൾ വളരെ ഉൽസാഹത്തോട‌ുക‌ൂടിയാണ് എല്ലാ ബ‌ുധനാഴ്‌ചകളില‌ും ചില ശനിയാഴ്ചകളില‌ും നടക്ക‌ുന്ന ക്ലാസ‌ുകളിൽ പങ്കെട‌ുക്ക‌ുന്നത്. അനിമേഷൻ പ്രോഗ്രാമിംഗ് മൊബൈൽ ആപ് നിർമ്മാണം , റോബോട്ടിക്‌സ് , ഇലക്‌ട്രോണിക്‌സ് , ഹാർഡ്‌വെയർ , മലയാളം ടൈപ്പിംഗ് ഇൻർനെറ്റ് ത‌ുടങ്ങി വിവിധ മേഖലകളിൽ ക‌ുട്ടികൾക്ക് പരിശീലനം നൽകി വര‌ുന്ന‌ു. " ലിറ്റിൽ കൈറ്റ്സ് " റിസോഴ്‌സ് പേഴ്‌സൻമാര‌ുടെ പരിശീലനം തെരെഞ്ഞെട‌ുക്കപ്പെട്ടിട്ട‌ുള്ള ക‌ുട്ടികൾക്ക് ലഭിക‌ുന്ന‌ുണ്ട്., 2018-19 അക്കാദമിയ വർഷത്തിൽ നമ്മ‍ുടെ സ്‍ക‍ൂളിൽ ആരംഭിച്ച " ലിറ്റിൽ കൈറ്റ്സ് " യ‍ൂണറ്റിന്റെ പ്രഥമ കൈറ്റ് മാസ്‌റ്റർ ശ്രീ സ‌ുരേഷ് ക‌ുമാർ , കൈറ്റ് മിസ്‍ട്രസ് ശ്രീമതി . വിനീത വി എസ് എന്നിവർ ആക‍ുന്ന‍ു.വിനീത വി എസ്,രാജി പി വി എന്നിവര‍ുടെ നേത‍ൃത്വ- ത്തിലാണ് ഇപ്പോൾ പരിശീലനം നടക്ക‍ുന്നത്. ക‍ൂടാതെ സ്‍ക‍ൂളിലെ ഹൈടെക് ക്ലാസ്‍ മ‍ുറികളിലെ ഐ ടി സി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക‍‍ും ഐ ടി സി ഉപകരണങ്ങള‍ുടെ പരിപാലനത്തിന‍ും നേത‍ൃത്വം നൽക‍ുക എന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങള‍ുടെ ച‍ുമതലയാണ്. 2022-25 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് സെപ്തംബർ മാസം ഒന്നാം തീയതി നടക്കുകയും അനിമേഷൻ പ്രോഗ്രാമിങ് വിഭാഗങ്ങളിലായി 8 കുട്ടികൾ സബ്ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.സബ്ജില്ലാ ക്യാമ്പിൽ നിന്നും അനിമേഷൻ വിഭാഗത്തിൽ ഫവാസുൾ റെഹ്മാൻ തിരഞ്ഞെടുക്കപ്പെടുകയും ജില്ലാക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു.

കെെറ്റ് പ്രവർത്തന കലണ്ടർ പ്രകാരമു‍ള്ള എല്ലാ പ്രവർത്തനങ്ങലും ഫെബ്രുവരി മാസത്തിൽ പൂർത്തിയാക്കി.