ജി വി എൽ പി എസ് ചിങ്ങോലി/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലബ്ബ്കൾ

ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്

സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ തന്നെ നടക്കുന്നു.പരിസ്ഥിതിദിനത്തിൽ വൃക്ഷത്തൈ നടുകയും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് കുട്ടികൾക്ക് ഓൺലൈനായി ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തു ക്വിസ് പോസ്റ്റർ നിർമ്മാണ പ്രസംഗ മത്സരം എന്നിവ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി നിർമ്മാണം എന്നിവ കുട്ടികൾക്ക് വളരെ രസപ്രദമായിരുന്നു. വിവിധ ശാസ്ത്ര മേളകളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്തിട്ടുണ്ട്.

ഗണിത ക്ലബ്

കുട്ടികളിൽ ഗണിത താല്പര്യം വളർത്തിയെടുക്കുവാൻ വേണ്ടി ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിത പ്രശ്നോത്തരി ഗണിത ക്വിസ് നമ്പർചാർട്ട് ജോമട്രിക്കൽ ചാർട്ട് മഞ്ചാടി സഞ്ചി എന്നിവ നിർമ്മിക്കുന്നു ഇത് കുട്ടികളിൽ വളരെ ഗണിത താല്പര്യം ഉണ്ടാക്കാൻ സഹായിക്കുന്നു. പതാക നിർമാണ മത്സരം പൂക്കള ഡിസൈൻ ക്രിസ്മസ് കാർഡ് നിർമ്മാണം എന്നിവ നടത്തി.

വിദ്യാരംഗം

സ്കൂൾ വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ കുട്ടികളിലെ മാതൃഭാഷാസ്നേഹം വളർത്തുവാൻ സഹായിക്കുന്ന സർഗാത്മക രചനകൾ നടത്തുകയും കുട്ടികളിലെ സർഗ്ഗാത്മകതയെ വളർത്തുകയും ചെയ്യുന്നു.

സോഷ്യൽ സയൻസ് ക്ലബ്

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ സാമൂഹ്യ ബോധം ഉളവാക്കുന്ന വിഷയങ്ങളെ കുട്ടികളിലേക്ക് എത്തിക്കുവാൻ ഓരോ ദിനാചരണങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്ന തരത്തിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാറുണ്ട്. സ്വാതന്ത്ര്യ ദിനാവുമായി ബന്ധപ്പെട്ട് സ്കൂളിൽ പതാക ഉയർത്തിയതിനു ശേഷം പ്രസംഗം,ക്വിസ്, ദേശഭക്തിഗാനം എന്നിവ സംഘടിപ്പിക്കുകയും ചാന്ദ്ര ദിനത്തോടനുബന്ധിച്ച് പതിപ്പ്,കൊളാഷ് എന്നിവ നിർമ്മിക്കുകയും ചെയ്തു

ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ക്ലബ്ബുമായി ബന്ധപ്പെട്ട സ്കിറ്റ്,റോൾപ്ലേ,poem,quize,reading,പെയിന്റിംഗ് എന്നിവ ക്ലാസ് അടിസ്ഥാനത്തിൽ നടത്തുകയും ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു .

സ്കൂൾ സുരക്ഷാ ക്ലബ്

സ്കൂൾ സുരക്ഷാ ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾക്ക് സുരക്ഷാ മുൻകരുതലുകൾ എടുക്കേണ്ടത് ആവശ്യകതയെക്കുറിച്ചും ആവശ്യമായ സന്ദർഭങ്ങളിൽ പ്രാഥമിക ശുശ്രൂഷ നൽകുന്നതിനെപ്പറ്റി ബോധവൽക്കരണ ക്ലാസുകൾ നടത്തി. റോഡ് സുരക്ഷയെപ്പറ്റി കുട്ടികൾക്ക് വ്യക്തമായ ധാരണ നൽകി