ജി. എൽ. പി. എസ്. അമ്മാടം/പ്രവർത്തനങ്ങൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം ജൂൺ 2023
![](/images/thumb/f/f8/June_1_22202.jpg/286px-June_1_22202.jpg)
ജി.എൽ.പി.എസ്.അമ്മാടം സ്കൂളിലെ പ്രവേശനോത്സവം അതിഗംഭീരമായി ആഘോഷിച്ചു.പാറളം ഗ്രാമപഞ്ചായത് പ്രസിഡണ്ട് പ്രവേശനോത്സവത്തിനു തിരി കൊളുത്തി .കുട്ടികൾക്ക് മധുര പലഹാര വിതരണം നടത്തി .പുതിയ കൂട്ടുക്കാരെ തൊപ്പിയും ബലൂണും നൽകി വരവേറ്റു .ജി.എൽ.പി.എസ്.അമ്മാടം സ്കൂളിലെ പ്രവേശനോത്സവം അതിഗംഭീരമായി ആഘോഷിച്ചു.പാറളം ഗ്രാമപഞ്ചായത് പ്രസിഡണ്ട് പ്രവേശനോത്സവത്തിനു തിരി കൊളുത്തി .കുട്ടികൾക്ക് മധുര പലഹാര വിതരണം നടത്തി .പുതിയ കൂട്ടുക്കാരെ തൊപ്പിയും ബലൂണും നൽകി വരവേറ്റു .
പരിസ്ഥിതി ദിനാഘോഷം
ജി എൽ പി എസ് അമ്മാടം സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം അതിഗംഭീരമായി ആചരിച്ചു.പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുബിത സുഭാഷ് ഉദ്ഘാടനം ചെയ്തു. അത്തിമരം നട്ടു കൊണ്ട് പരിസ്ഥിതി ദിനാഘോഷത്തിന് തുടക്കം കുറിച്ചു.ചേർപ്പ് മുൻ ബി.പി.സി വി.വി സാജൻ സർ പരിസ്ഥിതി ദിന പ്രഭാഷണം നടത്തി. കുട്ടികളും അധ്യാപകരും പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ റാലി സംഘടിപ്പിക്കുകയുണ്ടായി .പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട കുട്ടികളുടെ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി .പരിസ്ഥിതി ദിന കവിത പ്രസംഗം ക്വിസ് എന്നിവ നടത്തി. ചിത്രരചന മത്സരം നടത്തുകയുണ്ടായി.
വായനാവാരാഘോഷം
![](/images/thumb/8/84/Vayana_22202.jpg/300px-Vayana_22202.jpg)
അമ്മാടം ഗവൺമെന്റ് എൽ പി സ്കൂളിലെ വായനാവാരാഘോഷ പ്രവർത്തനങ്ങൾ അമ്മാടം സെൻറ് ആൻറണീസ് ഹൈസ്കൂൾ മലയാളം അധ്യാപിക ശ്രീമതി റോസ്മോൾ ടീച്ചർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കുട്ടികൾ കവിതാലാപനം,പ്രസംഗം തുടങ്ങി വിവിധ പരിപാടികൾ അവതരിപ്പിച്ചു .അമ്മ വായന , വായന കുറിപ്പ് തയ്യാറാക്കൽ കവി പരിചയം തുടങ്ങിയ പ്രവർത്തനങ്ങൾ വായനാവാരത്തിൽ ചെയ്തു . പി.ടി എ വൈസ് പ്രസിഡണ്ട് ശ്രീമതി റോസ്മേരി അപേഷ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അമ്മാടം ഗവൺമെൻറ് എൽ പി സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി ഷെൽബി ടീച്ചർസ്വാഗതവും സീനിയർ അധ്യാപിക ഷീജ ടീച്ചർ നന്ദിയും പറഞ്ഞു.
കുഞ്ഞുണ്ണി മാഷ് സ്മാരക പുരസ്കാരം
![](/images/thumb/2/20/Kunjunni_smaraka_puraskar22202.jpg/224px-Kunjunni_smaraka_puraskar22202.jpg)
രണ്ടാം ക്ലാസിൽ വാർഷിക പരീക്ഷയ്ക്ക് മലയാളത്തിൽ A ഗ്രേഡ് ലഭിച്ച 12കുട്ടികൾ കുഞ്ഞുണ്ണി മാഷ് സ്മാരക പുരസ്കാരത്തിന് അർഹത നേടി.
![](/images/thumb/a/a6/Doctors_day_22202.jpg/198px-Doctors_day_22202.jpg)
ഡോക്ടേഴ്സ് ഡേ
ഡോക്ടേഴ്സ് ഡേആയ ജൂലൈ ഒന്നിന് സ്കൂളിലെ പ്രധാന അധ്യാപിക ഷെൽബി ടീച്ചർ, SRG കൺവീനർ ഹെലൻ ടീച്ചറും നാലാം ക്ലാസിലെ കുട്ടികളും പാറളം ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരെ ആശുപത്രിയിലെത്തി ആദരിക്കുകയുണ്ടായി.
ചാന്ദ്രദിനം
![](/images/thumb/6/64/Image22202.png/300px-Image22202.png)
ചാന്ദ്രദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി. ഒന്ന്,രണ്ട് ക്ലാസിലെ കുട്ടികൾക്ക് അമ്പിളിമാമൻ കവിത അവതരിപ്പിക്കുക അതുപോലെ മൂന്ന് നാല് ക്ലാസിലെ കുട്ടികൾക്ക് ചാന്ദ്രദിന ക്വിസ് ,ചുവർ പത്രിക നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. റോക്കറ്റുകളുടെ മാതൃക തയ്യാറാക്കാൻ ആവശ്യപ്പെട്ടിരുന്നു. ചന്ദ്രനുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്സ് കുട്ടികളെ കാണിക്കുകയുണ്ടായി.
ഹരിതം ഔഷധസസ്യ പ്രദർശനം
![](/images/thumb/0/02/Haritham_22202.png/300px-Haritham_22202.png)
ജി. എൽ. പി എസ് അമ്മാടം സ്കൂളിൽ കർക്കിടക മാസത്തോടനുബന്ധിച്ച് ഔഷധസസ്യപ്രദർശനം, പത്തില പ്രദർശനം, ദശപുഷ്പ പ്രദർശനം എന്നിവ സംഘടിപ്പിക്കുകയുണ്ടായി പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുബിത സുഭാഷ് ഉദ്ഘാടനം ചെയ്തു കുട്ടികൾ കൊണ്ടുവന്ന ഔഷധസസ്യങ്ങളുടെ പ്രദർശനം മികച്ച നിലവാരം ഉള്ളതായി.
പൂക്കാലം വരവായി
പാറളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ പൂ കൃഷി കാണാൻ ജി എൽ പി എസ് അമ്മാടം സ്കൂളിലെ കുരുന്നുകൾ.
ഓർമ്മകളിൽ മായാത്ത ഒരു അധ്യാപക ദിനം കൂടി
![](/images/thumb/a/a6/Sep_5_22202.jpg/300px-Sep_5_22202.jpg)
അധ്യാപക ദിനം ഒട്ടേറെ പുതുമകളോടെ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി .പിടിഎ ,എം പി ടി എ അംഗങ്ങളുടെ നേതൃത്വത്തിൽ അധ്യാപകരെ ആദരിക്കുകയുണ്ടായി. കുട്ടികൾ അധ്യാപകർക്ക് പൂച്ചെണ്ടുകളും മറ്റും നൽകി അധ്യാപക ദിനം ആശംസിച്ചു. അധ്യാപകർക്കായി കളികളും മറ്റും സംഘടിപ്പിച്ചു.