ഉള്ളടക്കത്തിലേക്ക് പോവുക

എ.യു. പി. എസ്. അപ്പുപിള്ളയൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളി പഞ്ചായത്തിൽ രണ്ടാം വാർഡിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ചിറ്റൂർ ഉപജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയം പാലക്കാട് ടൗണിൽ നിന്നും 18 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. ഗ്രാമീണതയുടെ നിറപ്പകിട്ടുകളും സംസ്കാരവും നിറമണിഞ്ഞു നിൽക്കുന്ന അപ്പുപ്പിള്ളയൂർ ഗ്രാമത്തിൻറെ ഹൃദയഭാഗത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

തമിഴ്‌നാട് തഞ്ചാവൂരിൽ നിന്നും തിരുന്നൽവേലിയിൽ നിന്നും കായം കച്ചവടം ചെയ്യുന്നതിനായി അപ്പുപ്പിള്ള എന്ന വ്യക്തിയുടെ നേതൃത്വത്തിൽ വരുകയും പിന്നീട് ഇവിടെ സ്ഥിരതാമസം ആക്കുകയും ചെയ്ത ആളുകളാണ് അപ്പുപ്പിള്ളയൂർവാസികളിൽ കൂടുതലും. അപ്പുപ്പിള്ളയുടെ നേതൃത്വത്തിൽ വന്നതിനാലാകണം അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഈ ഗ്രാമത്തിന് അപ്പുപ്പിള്ളയൂർ എന്ന തമിഴ് പേര് ലഭിച്ചത്. 'ഊര്' എന്നാൽ തമിഴിൽ ഗ്രാമം എന്നാണ് അർഥം.